Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കി പിടിച്ചെടുക്കാൻ ആത്യുഗ്രൻ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടി തന്നെ; കെ എം മാണി വഴങ്ങിയാൽ കോട്ടയത്തേക്കും മുൻ മുഖ്യമന്ത്രിയെ പരിഗണിക്കും; പാർട്ടി നിർദ്ദേശിച്ചാൽ താൻ മത്സരിക്കും എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതോടെ സീറ്റിലും ചർച്ച സജീവം

ഇടുക്കി പിടിച്ചെടുക്കാൻ ആത്യുഗ്രൻ സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടി തന്നെ; കെ എം മാണി വഴങ്ങിയാൽ കോട്ടയത്തേക്കും മുൻ മുഖ്യമന്ത്രിയെ പരിഗണിക്കും; പാർട്ടി നിർദ്ദേശിച്ചാൽ താൻ മത്സരിക്കും എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതോടെ സീറ്റിലും ചർച്ച സജീവം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള സാധ്യത ഏറുന്നു. ഉമ്മൻ ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട്. എ ഗ്രൂപ്പിലെ കരുത്തനായ ഉമ്മൻ ചാണ്ടിയെ ഇടുക്കിയിലോ കോട്ടയത്തോ നിർത്തി മത്സരിപ്പിക്കാനാണ് നീക്കം. കോട്ടയം കേരളാ കോൺഗ്രസിന്റെ സീറ്റാണ്. ഉമ്മൻ ചാണ്ടിക്ക് വേണ്ടി മാറി കൊടുക്കാൻ അവർ തയ്യാറാകും. പാർട്ടി നിർദ്ദേശിച്ചാൽ താൻ മത്സരിക്കും എന്ന് ഉമ്മൻ ചാണ്ടി തന്നെ വെളിപ്പെടുത്തിയതാണ് പുതിയ ചർച്ചകൾക്ക് കാരണം.

നിലവിൽ എഐസിസി ജനറൽ സെക്രട്ടറിക്ക് പുറമേ ആന്ധ്രയുടെ ചുമതല കൂടി വഹിക്കുന്ന ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് ഉപയോഗിച്ചാൽ തന്നെ ഇടുക്കിയിൽ കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. എന്നാൽ ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം കോട്ടയത്ത് മത്സരിക്കാനാണ്. കേരളാ കോൺഗ്രസിനെ പിണക്കാനും മനസ്സില്ല. ഇത് തിരിച്ചറിഞ്ഞാണ് ജയസാധ്യതയുള്ള മറ്റൊരു സീറ്റ് തന്നാൽ കോട്ടയത്ത് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാമെന്ന് കേരളാ കോൺഗ്രസ് നിലപാട് എടുക്കുന്നത്. ഇടുക്കി, കോട്ടയം സീറ്റുകൾ വച്ചുമാറുന്നതും സജീവ പരിഗണനയിലാണ്. കോട്ടയത്തെ എംപിയായിരുന്ന ജോസ് കെ മാണി നിലവിൽ രാജ്യസഭാ അംഗമാണ്. അതുകൊണ്ട് തന്നെ ഇടുക്കി കിട്ടിയാലും കേരളാ കോൺഗ്രസ് തൃപ്തരാകുമെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിൽ കണ്ടാണ് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള കോട്ടയത്തെ ചർച്ചകൾ പുരോഗമിക്കുന്നത്.

യുഡിഎഫ് കോട്ടയായിരുന്നു ഇടുക്കി. 2014 ൽ ഇടതു പിന്തുണയോടെ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജോയ്സ് ജോർജ്ജ് ഇവിടെ വിജയിച്ചു. കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടുകളാണ് കോൺഗ്രസിന് വനിയായത്. മലയോര കർഷകരും ക്രീസ്തീയ രൂപതകളും കൈവിട്ടതാണ് ഡീൻ കുര്യാക്കോസിന്റെ തോൽവിക്ക് കാരണമായി കോൺഗ്രസ് വിലയിരുത്തിയത്. ഉമ്മൻ ചാണ്ടിയാണ് മത്സരിക്കുന്നതെങ്കിൽ പരിഹരിക്കപ്പെടുമെന്നുമാണ് കണക്കൂകൂട്ടൽ. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയ ഒഴിവിൽ കോട്ടയത്തെ സീറ്റ് കേരളാകോൺഗ്രസ് ഒഴിച്ചിട്ടേക്കുകയാണ്. പക്ഷേ സീറ്റുകൾ പരസ്പരം വച്ചു മാറുന്നതുമായി ബന്ധപ്പെട്ട ഹൈക്കമാന്റ് തീരുമാനം ഇനി നിർണ്ണായകമാകും.

എന്നാൽ സ്വന്തം നിയമസഭാ അംഗത്വത്തിന്റെ സുവർണ്ണ ജൂബിലിക്ക് ഒരു വർഷം മാത്രം ബാക്കിയിരിക്കെ ലോക്സഭയിലേക്ക് മത്സരിക്കാൻ ഉമ്മൻ ചാണ്ടി സമ്മതിക്കില്ലെന്ന് കരുതുന്നവരുമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ നേരിട്ട കനത്ത തിരിച്ചടിയിൽ നിന്നും കോൺഗ്രസ് മോചിതരായത് അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ പരമാവധി സീറ്റ് ജയിക്കുകയാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. ഉമ്മൻ ചാണ്ടിയെ സ്ഥാനാർത്ഥിയാക്കുന്നതോടെ കേരളത്തിലാകെ കോൺഗ്രസിന് ഉണർവ്വുണ്ടാകും. ഇത് ഇരുപതിൽ 18 സീറ്റും നേടാൻ കോൺഗ്രസ് മുന്നണിയെ സഹായിക്കുമെന്നാണ് രാഹുലിന്റെ വിലയിരുത്തൽ.

എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം സംസ്ഥാനരാഷ്ട്രീയത്തിൽ അത്ര സജീവമല്ല ഉമ്മൻ ചാണ്ടി. എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ ദേശീയ രാഷ്ട്രീയത്തിലേക്ക് മുഴുവൻ സമയ ചുവടുമാറ്റത്തിനില്ല എന്ന സന്ദേശം ഉമ്മൻ ചാണ്ടി കോൺഗ്രസ് ദേശീയ നേതൃത്വത്തിന് നൽകിയിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെത പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ കോൺഗ്രസ് നേതൃത്വം കളത്തിലിറക്കിയേക്കും. തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ഉള്ളതുകൊണ്ട് സീറ്റ് വിഭജന ചർച്ചകൾ എങ്ങും തുടങ്ങിയിട്ടില്ല. ഘടക കക്ഷികളുടെ സിറ്റിങ് സീറ്റുകൾ അവർക്കു തന്നെ എന്ന പതിവ് യുഡിഎഫ് നയത്തിന് ഇത്തവണ മാറ്റമുണ്ടാകുമോ എന്നതാണ് അറിയേണ്ടത്.

കോട്ടയം എംപിയായിരുന്ന ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയ സമയത്താണ് കേരള കോൺഗ്രസിന് കോട്ടയത്തിനു പകരം ഇടുക്കിയെന്ന ചർച്ച ആദ്യം തുടങ്ങിയത്. എന്നാൽ മുൻനിര നേതാക്കൾ തന്നെ തള്ളിയതോടെ അവസാനിച്ച ഈ വിഷയം സീറ്റ് വിഭജന സമയത്ത് വീണ്ടും ഉയരാനുള്ള സാധ്യത ശക്തമാണ്. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഏറ്റവും നിർണ്ണായകമായതിനാൽ ഏതൊക്കെ മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP