Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ടയിൽ ശബരിമലയിൽ വിശ്വാസ സംരക്ഷകനായ കെ സുരേന്ദ്രനെ തന്നെ ജനപക്ഷം പിന്തുണയ്ക്കും, അത് അച്ചട്ടായ കാര്യം; അഭിമന്യുവിനെ കുത്തിക്കൊന്ന വർഗീയ സംഘടനയുമായി ഒരു ബന്ധമില്ലെന്ന് ഞാൻ നേരത്തെ പ്രഖ്യാപിച്ചതാണ്; സർഫാസി നിയമം എടുത്തു കളയുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യും: സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് പി സി ജോർജ്ജ്

പത്തനംതിട്ടയിൽ ശബരിമലയിൽ വിശ്വാസ സംരക്ഷകനായ കെ സുരേന്ദ്രനെ തന്നെ ജനപക്ഷം പിന്തുണയ്ക്കും, അത് അച്ചട്ടായ കാര്യം; അഭിമന്യുവിനെ കുത്തിക്കൊന്ന വർഗീയ സംഘടനയുമായി ഒരു ബന്ധമില്ലെന്ന് ഞാൻ നേരത്തെ പ്രഖ്യാപിച്ചതാണ്; സർഫാസി നിയമം എടുത്തു കളയുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യും: സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് പി സി ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന നിലപാട് ആവർത്തിച്ച് ജനപക്ഷം നേതാവ് പി സി ജോർജ്ജ്. സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന നിലപാട് അച്ചട്ടാണെന്ന് ജോർജ്ജ് വ്യക്തമാക്കി. സുരേന്ദ്രനോട് തനിക്ക് സ്‌നേഹമുണ്ട്. ശബരിമല വിശ്വാസികളുടെ സംരക്ഷണത്തിനായി നിലകൊണ്ട വ്യക്തിയാണ് അദ്ദേഹം. എന്റെ വീട്ടിൽ വന്നു വോട്ടു ചോദിച്ചു. അതുകൊണ്ട് തന്നെ വിശ്വാസികൾക്കൊപ്പം നിന്ന സുരേന്ദ്രന് തന്നെയാകും എന്റെ പിന്തുണ- പി സി കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനപക്ഷം ഇക്കാര്യത്തിൽ നിലാപാട് വ്യക്താക്കിയതാണെന്നും ജോർജ്ജ് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിലെ മാത്രം കാര്യമാണ് പറഞ്ഞത്. മറ്റിടങ്ങളിലെ കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പി സി ജോർജ്ജിനെതിരെ മണ്ഡലത്തിൽ പ്രകടനം നടത്തിയ എസ്ഡിപിഐയെയും അദ്ദേഹം തള്ളിപ്പറഞ്ഞു. എസ്ഡിപിഐയുടെ നിലാപാട് വർഗീയത വളർത്തലാണെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ കുത്തിക്കൊന്നതോടെ എസ്ഡിപിഐയുമായുള്ള ബന്ധു ഒഴിവാക്കിയാതണ്. പൂഞ്ഞാറിൽ താൻ വിജയിച്ചത് ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അതിൽ ആയിരം വോട്ടുള്ള എസ്ഡിപിഐക്ക് മാത്രം അവകാശപ്പെടാനുമില്ലെന്നം ജോർജ്ജു പറഞ്ഞു.

പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥി പിണറായി വിജയന്റെ വർഗീയ മതിലിന് കൂട്ടു നിന്ന വ്യക്തിയാണ്. യുഡിഎഫ് സ്ഥാനാർത്ഥി എവിടെയും ഉണ്ടായിരുന്നില്ല. പത്തനംതിട്ട ഒഴിയുള്ള മണ്ഡലങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നു ജോർജ്ജ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യും. കേരളത്തിൽ സർഫാസി നിയമത്തിനെതിരെ പോരാടിയ ഏക വ്യക്തിയാണ് താൻ. സർഫാസി നിയമം എടുത്തു കളയുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്നതെന്നും ജോർജ്ജ് വ്യക്തമാക്കി.

എൽഡിഎഫ് പ്രചരണ ബോർഡിൽ നിന്നും വി എസ് അച്യുതാനന്ദനെ കുടിയിറക്കിയതിനെയും ജോർജ്ജ് വിമർശിച്ചു. പരസയ്യബോർഡിൽ നിന്നും കുടിയിറക്കിയെങ്കിലും ജനമനസുകളിൽ നിന്നും അദ്ദേഹംത്തെ കുടിയിറക്കാൻ സാധിക്കല്ലെന്നായിരുന്നു പി സി ജോർജ്ജിന്റെ പ്രതികരണം. ഇത് കൂടാതെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ എൽഡിഎഫ് കൺവീനർ അപമാനിച്ചത് ശരിയായില്ലെന്നും ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ ഈരാറ്റുപേട്ടയിലെ ജോർജ്ജിന്റെ വീട്ടിലെത്തി കെ സുരേന്ദ്രൻ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. വിശ്വാസികൾക്കായി ജയിൽവാസം വരെ അനുഭവിച്ച ഒരാളെന്ന നിലയിൽ സുരേന്ദ്രൻ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹം. ആചാരം സംരക്ഷിക്കാനുള്ള പോരാട്ടമാണ് സുരേന്ദ്രൻ നടത്തിയത്. അദ്ദേഹത്തെ സഹായിച്ചില്ലെങ്കിൽ അയ്യപ്പൻ കോപിക്കും. പത്തനംതിട്ട മണ്ഡലത്തിൽ ബിജെപിയെ പിന്തുണയ്ക്കുമെന്നും മറ്റ് മണ്ഡലങ്ങളിലെ കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. സുരേന്ദ്രന് വേണ്ടിയാണ് സ്ഥാനാർത്ഥിയാകാതെ പിന്മാറിയതെന്നും അദ്ദേഹം പറയുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP