Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഭയംതേടി അനേകം തവണ മാണിയെ ചെന്നു കണ്ടെങ്കിലും വാതിൽ തുറക്കാതെ മാണി; ഇനി കാത്തു നിന്നിട്ടു കാര്യമില്ലെന്നറിഞ്ഞ് കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചു കരുത്തു തെളിയിക്കാൻ പി സി തോമസ്; യുഡിഎഫ് വാതിൽ കൊട്ടിയടച്ചതോടെ പത്തനംതിട്ടയിൽ മകനെ നിർത്തി കരുത്തു തെളിയിക്കാൻ പി സി ജോർജ്ജും; ഷോൺ ജോർജ്ജിനെ പിന്തുണക്കുന്നതിനെ കുറിച്ചു ആലോചന സജീവമാക്കി ബിജെപിയും

അഭയംതേടി അനേകം തവണ മാണിയെ ചെന്നു കണ്ടെങ്കിലും വാതിൽ തുറക്കാതെ മാണി; ഇനി കാത്തു നിന്നിട്ടു കാര്യമില്ലെന്നറിഞ്ഞ് കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചു കരുത്തു തെളിയിക്കാൻ പി സി തോമസ്; യുഡിഎഫ് വാതിൽ കൊട്ടിയടച്ചതോടെ പത്തനംതിട്ടയിൽ മകനെ നിർത്തി കരുത്തു തെളിയിക്കാൻ പി സി ജോർജ്ജും; ഷോൺ ജോർജ്ജിനെ പിന്തുണക്കുന്നതിനെ കുറിച്ചു ആലോചന സജീവമാക്കി ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ആരാണ് യുഡിഎഫ് സ്ഥാനാർത്ഥിയാകുക? ഈ ചോദ്യം കേരളാ കോൺഗ്രസിലും മുന്നണിക്കുള്ളിലും ഉയർന്നു തുടങ്ങിയിട്ട് കാലം കുറച്ചായി. ജോസ് കെ മാണി രാജ്യസഭയിൽ എത്തിയതോടെ ഈ സീറ്റിൽ ആരു മത്സരിക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഉണ്ടായിട്ടില്ല. ഇതിനിടെ കിട്ടിയ അവസരത്തിൽ യുഡിഎഫിലേക്ക് ചേക്കേറാനായി ഇപ്പോൾ എൻഡിഎക്കൊപ്പമുള്ള പി സി തോമസ് മാണിയുടെ വാതിൽ മുട്ടി. എന്നാൽ, അദ്ദേഹം തീരെ ഗൗനിക്കാതെ വന്നതോടെ പലവിധത്തിലുള്ള ചർച്ചകളാണ് നടന്നത്.

ഇതോടെ എൻഡിഎക്കൊപ്പം നിന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മുൻ കേന്ദ്രമന്ത്രി പി.സി.തോമസ് എൻ.ഡി.എ. സ്ഥാനാർത്ഥിയാകും. പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എൻ.ഡി.എ. ഘടകകക്ഷിയാണ്. ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും പി.സി.തോമസ് കോട്ടയത്തു മത്സരിക്കുന്നതിനോടാണ് എൻ.ഡി.എ.യുടെയും ബിജെപി.യുടെയും സംസ്ഥാനനേതൃത്വങ്ങൾ താത്പര്യം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം ഇവിടെ സ്ഥാനാർത്ഥിയാകും. മത്സരിച്ചു കരുത്തു തെളിയിക്കാനാണ് പി സി തോമസ് ഒരുങ്ങുന്നത്.

പി.സി.തോമസിന്റെ നിലപാടുകൂടി ആരാഞ്ഞശേഷം ബിജെപി. ദേശീയനേതൃത്വത്തിന്റെ അനുമതിയോടെ മാത്രമേ അന്തിമതീരുമാനമെടുക്കൂ. പി.സി.തോമസ് മത്സരരംഗത്തെത്തില്ലെങ്കിൽ ബി.ഡി.ജെ.എസിനാണു സാധ്യത. എൻ.ഡി.എ. ഘടകകക്ഷികളായ കേരള കോൺഗ്രസ്, ബി.ഡി.ജെ.എസ്., നാഷണലിസ്റ്റ് കേരള കോൺഗ്രസ് പാർട്ടികളും ബിജെപി.യും കോട്ടയത്തു മത്സരിക്കുന്നതിൽ താത്പര്യമുള്ളവരാണ്.

അതിനിടെ പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മകനെ രംഗത്തിറക്കാനുള്ള സാധ്യത ആരാഞ്ഞ പി സി ജോർജജ് അത് നടക്കില്ലെന്ന ഉറപ്പായതോടെ ഷോണിനെ കോട്ടയത്ത് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം തുടങ്ങി. ഇങ്ങനെ വന്നാൽ ഷോണിനെ ബിജെപി പിന്തുണക്കുമോ എന്നും അറിയേണ്ടതുണ്ട്. ഈ നീക്കവും ഒരുവശത്തു നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച കൂടിആലോചനകൾ വേണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ശനിയാഴ്ച ചേർന്ന ജില്ലാ എൻ.ഡി.എ.യോഗം തീരുമാനം സംസ്ഥാനനേതൃത്വത്തിനു വിട്ടിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസിലെ നോബിൾ മാത്യുവായിരുന്നു കോട്ടയത്തെ എൻ.ഡി.എ.സ്ഥാനാർത്ഥി. നോബിൾ മാത്യു പിന്നീട് ബിജെപി.യിൽ ചേർന്നു. പി.സി.തോമസിനെ രംഗത്തിറക്കിയാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കോട്ടയം മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ കഴിയുമെന്നാണ് ബിജെപി. സംസ്ഥാനനേതൃത്വത്തിന്റെ പ്രതീക്ഷ. കണ്ണന്താനത്തെ അടക്കം മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. അതിനിടെ

2004-ൽ എൻ.ഡി.എ.സ്ഥാനാർത്ഥിയായി മൂവാറ്റുപുഴ മണ്ഡലത്തിൽനിന്നു ലോക്സഭയിലേക്ക് പി.സി.തോമസ് മത്സരിച്ചു ജയിച്ചിട്ടുണ്ട്. ഭൂരിപക്ഷ മതവിഭാഗത്തിലെ വിവിധ സാമുദായികസംഘടനകളുടെ പിന്തുണയ്‌ക്കൊപ്പം ന്യൂനപക്ഷസമുദായങ്ങളുടെയും പിന്തുണ പി.സി.തോമസിനു നേടിയെടുക്കാൻ കഴിയുമെന്നാണ് എൻ.ഡി.എ. നേതൃത്വം കണക്കുകൂട്ടുന്നത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ പല മണ്ഡലങ്ങളിലും എൻ.ഡി.എ.യുടെ വോട്ടു വർധിച്ചതും മികച്ച മത്സരം കാഴ്ചവെയ്ക്കാമെന്ന എൻ.ഡി.എ.യുടെ പ്രതീക്ഷയ്ക്കു കാരണമാണ്.

അതേസമയം രണ്ട് സീറ്റ് വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസും നേരത്തെ രംഗത്തുവന്നിരുന്നു. ഇടുക്കി, കോട്ടയം, ചാലക്കുടി സീറ്റുകളിൽ ഏതെങ്കിലും രണ്ടെണ്ണം വേണമെന്നായിരുന്നു കേരള കോൺഗ്രസിന്റെ ആവശ്യം. യു.ഡി.എഫിൽ മുമ്പ് കേരളാകോൺഗ്രസിന് മൂവാറ്റുപുഴ, മുകുന്ദപുരം സീറ്റുകൾ ഉണ്ടായിരുന്നത് പി.ജെ.ജോസഫ് ചൂണ്ടിക്കാട്ടി. ഇടുക്കിസീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പും ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കമോ എന്ന് കണ്ടറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP