Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതുതന്ത്രത്തിനു തിരിച്ചടിയാകുമോ? പി കെ രാഗേഷിനെ നോട്ടമിട്ട് തൃണമൂൽ കോൺഗ്രസ് കേരളത്തിൽ അങ്കം കുറിക്കുന്നു; ശോഭനാ ജോർജിനോടും ചർച്ച നടത്തി; ഇരുവരെയും കാണാൻ മമതാ ബാനർജി എത്തിയേക്കും

ഇടതുതന്ത്രത്തിനു തിരിച്ചടിയാകുമോ? പി കെ രാഗേഷിനെ നോട്ടമിട്ട് തൃണമൂൽ കോൺഗ്രസ് കേരളത്തിൽ അങ്കം കുറിക്കുന്നു; ശോഭനാ ജോർജിനോടും ചർച്ച നടത്തി; ഇരുവരെയും കാണാൻ മമതാ ബാനർജി എത്തിയേക്കും

തിരുവനന്തപുരം: കണ്ണൂരിലെ കോൺഗ്രസ് വിമതൻ പി കെ രാഗേഷും ചെങ്ങന്നൂരിൽ വിമതയായി മത്സരിക്കാനൊരുങ്ങുന്ന ശോഭനാ ജോർജിനേയും ലക്ഷ്യമിട്ട് തൃണമൂൽകോൺഗ്രസ് കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമം തുടങ്ങി. സിപിഐ -എമ്മിനോടൊപ്പം രഹസ്യമായി സഹകരിച്ചു പ്രവർത്തിക്കുന്ന രാഗേഷിനെയും കോൺഗ്രസിനോട് ഉടക്കിപ്പിരിഞ്ഞ ശോഭനാ ജോർജിനേയും ഒപ്പം കൂട്ടാൻ സാക്ഷാൽ മമതാ ബാനർജി നേരിട്ടെത്തും.

തൃണമൂൽ കോൺഗ്രസിന് നിലവിൽ കേരളഘടകം പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം സജീവമല്ല. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 124 മണ്ഡലങ്ങളിലും മത്സരിച്ച് ശക്തിതെളിയിക്കാൻ പാർട്ടി ദേശീയ അധ്യക്ഷ മമതാ ബാനർജി നിർദ്ദേശിച്ചുകഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ 124 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനും മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസ്, സിപിഐ- എം വിമതരേയും സ്വതന്ത്ര സ്ഥാനാർത്ഥികളേയും പിന്തുണയ്ക്കുകയുമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ പറയുന്നു.

പി കെ രാകേഷ്, ശോഭനാ ജോർജ് എന്നിവരുമായി തൃണമൂൽ സംസ്ഥാന നേതാക്കൾ ചർച്ച നടത്തി. ഇരുവവരും അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും മനോജ് ശങ്കരനെല്ലൂർ പറഞ്ഞു. ഇരുവരുമായും മമതാ ബാനർജി നേരിട്ട് ചർച്ച നടത്തും. അടുത്ത മാസം ആദ്യം തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന തൃണമൂൽ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാൻ മമതാ ബാനർജി എത്തും. പി കെ രാഗേഷിനേയും ശോഭനാ ജോർജിനേയും ഈ റാലിയിൽ പങ്കെടുപ്പിക്കാനാണ് അണിയറ നീക്കം. ശോഭന ജോർജ് ഏകദേശം തൃണമൂലിനോട് അടുത്ത് കഴിഞ്ഞുവെന്നാണ് സൂചന.

എന്നാൽ സിപിഐ- എമ്മിനോടും എൽഡിഎഫിനോടും യോജിച്ചുനിൽക്കുന്നതിനാൽ പി കെ രാഗേഷ് തൃണമൂലിന് ഉറപ്പ് നൽകിയിട്ടില്ല. എൽഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടാൻ തയാറല്ലെന്ന നിലപാടിലാണ് രാഗേഷ്. എന്നാൽ രാഗേഷ് തൃണമൂൽ കോൺഗ്രസിനോട് സഹകരിച്ചാൽ അത് സിപിഐ- എമ്മിനും എൽഡിഎഫിനും കനത്ത തിരിച്ചടിയാകും.

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച 124 മണ്ഡലങ്ങളിലും വിജയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും ജയപരാജയങ്ങളിൽ നിർണ്ണായക ശക്തിയാകാൻ തങ്ങൾക്ക് കഴിയുമെന്നും അതിനുള്ള അണികൾ തങ്ങളോടൊപ്പമുണ്ടെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നു. 'കേരളത്തെ ബംഗാളാക്കുക'യാണ് തങ്ങളുടെ ലക്ഷ്യമെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP