Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഓൾ ഓഫ് യു ഗോ ടുയുവർ ക്ലാസസ്...പഠിപ്പുമുടക്കിയുള്ള മുദ്രാവാക്യം വിളിയും പ്രചാരണവും വേണ്ട': വിദ്യാർത്ഥികളെ കണ്ടപ്പോൾ തനി അദ്ധ്യാപികയായി ശ്രീമതി ടീച്ചർ; ചെമ്പേരിയിൽ എസ്എഫ്‌ഐക്ക് തീരെ സ്വാധീനമില്ലാത്ത കോളേജിലും ടീച്ചറുടെ ശാസന കേട്ട് അനുസരണയോടെ കുട്ടികൾ; കണ്ണൂരിൽ ജയമല്ല ഭൂരിപക്ഷമാണ് തന്റെ പ്രശ്‌നമെന്ന് പര്യടനത്തിനിടെ പി.കെ.ശ്രീമതി മറുനാടനോട്

'ഓൾ ഓഫ് യു ഗോ ടുയുവർ ക്ലാസസ്...പഠിപ്പുമുടക്കിയുള്ള മുദ്രാവാക്യം വിളിയും പ്രചാരണവും വേണ്ട': വിദ്യാർത്ഥികളെ കണ്ടപ്പോൾ തനി അദ്ധ്യാപികയായി ശ്രീമതി ടീച്ചർ;  ചെമ്പേരിയിൽ എസ്എഫ്‌ഐക്ക് തീരെ സ്വാധീനമില്ലാത്ത കോളേജിലും ടീച്ചറുടെ ശാസന കേട്ട് അനുസരണയോടെ കുട്ടികൾ; കണ്ണൂരിൽ ജയമല്ല ഭൂരിപക്ഷമാണ് തന്റെ പ്രശ്‌നമെന്ന് പര്യടനത്തിനിടെ പി.കെ.ശ്രീമതി മറുനാടനോട്

രഞ്ജിത്ത് ബാബു

കണ്ണൂർ: സിറ്റിങ് എംപി. പി.കെ. ശ്രീമതി കണ്ണൂരിൽ തകർപ്പൻ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ്. കണ്ണൂരിൽ എ.കെ.ജി. സ്മൃതി കുടീരത്തിൽ മറുനാടൻ മലയോളിയോട് സംസാരിക്കുകയാിരുന്നു അവർ. താൻ പോകുന്നിടത്ത് എതിരാളികൾ എന്ന് പറയുന്നവർ പോലും തന്നെ പിന്തുണയ്ക്കുന്ന അനുഭവവമാണ് കഴിഞ്ഞ 15 ദിവസമായി കാണുന്നതെന്ന് ശ്രീമതി പറയുന്നു. ഇപ്പോൾ തന്നെ സംബന്ധിച്ച് ജയമല്ല പ്രശ്നം. ഭൂരിപക്ഷമാണ്. ഷെഡ്യൂൾ സമയത്ത് കണ്ണൂരിൽ നിന്നും തളിപ്പറമ്പിലെത്തണം. എ.കെ. ജി അനുസ്മരണ ചടങ്ങ് കഴിഞ്ഞ ഉടൻ മുഖ്യമന്ത്രി പിണറായി വിജയനോടും മന്ത്രിമാരായ ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി മറ്റ് പ്രധാന നേതാക്കളോടും യാത്ര പറഞ്ഞ് നേരെ തളിപ്പറമ്പിലേക്ക് പുറപ്പെട്ടു. തളിപ്പറമ്പ,് ഇരിക്കൂർ നിയമസഭാ മണ്ഡലങ്ങളിലാണ് പര്യടനം. പ്രധാന പരിപാടിയായി നിശ്ചയിച്ചത് ചെമ്പേരിയിലെ വിമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിലാണ്.

കോളേജ് കവാടത്തിലെത്തുമ്പോഴേക്കും നൂറുക്കണക്കിന് വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ എതിരേൽക്കാനെത്തി. പൂമാലയും ചുവപ്പുമാലയും കൊണ്ടാണ് ശ്രീമതി ടീച്ചറെ വിദ്യാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മുദ്രാവാക്യം വിളിയാണ്. എസ്എഫ്‌ഐ. ക്ക് തീരെ സ്വാധീനമില്ലാത്ത ഈ കോളേജിൽ ലഭിച്ച സ്വീകരണത്തിൽ ശ്രീമതി ടീച്ചറുടെ ആത്മവിശ്വാസം പതിന്മടങ്ങായി. ഒരു ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് ആദ്യമായാണ് ഇത്തരത്തിലൊരു സ്വീകരണം ലഭിച്ചതെന്ന് ടീച്ചറുടെ പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്നവർ പറയുന്നു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് ശ്രീമതി ടീച്ചറുടെ ലഘു പ്രസംഗം. ഇടതുപക്ഷത്തോട് അനുഭാവമുള്ളവരും അല്ലാത്തവരും നിഷ്പക്ഷമതികളും തന്നെ വോട്ട് ചെയ്തു വിജയിപ്പിക്കണമെന്ന് അവരുടെ ലഘുപ്രസംഗത്തിൽ അഭ്യർത്ഥിച്ചു. അതിന്റെ രാഷ്ട്രീയ പ്രാധാന്യവും രണ്ട് വാക്കിലൊതുക്കി വിദ്യാർത്ഥികളെ ഉത്‌ബോധിപ്പിച്ചു. കോളേജ് ക്യാമ്പസിലെ പ്രചാരണം കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ വിദ്യാർത്ഥികളും മുദ്രാ വാക്യം വിളിയോടെ ടീച്ചർക്കൊപ്പം കൂടി. ഇത് പഠനത്തിന്റെ സമയം കളയുന്നുവെന്ന് തോന്നിയ ടീച്ചറുടെ അദ്ധ്യാപക മനസ്സ് അതിനനുവദിച്ചില്ല. എല്ലാവരും ക്ലാസിലേക്ക് പോകാൻ അവർ ആവശ്യപ്പെടുകയായിരുന്നു. അനുസരണയോടെ വിദ്യാർത്ഥികൾ അത് അംഗീകരിക്കുകയും ചെയ്തു. ടീച്ചർ വീണ്ടും അടുത്ത പ്രചാരണ കേന്ദ്രത്തിലേക്ക്.

സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പേ ശ്രീമതിക്കു വേണ്ടിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പകരം വെക്കാൻ വേറൊരാളില്ലെന്ന പാർട്ടിയുടെ കണ്ടെത്തലായിരുന്നു അത്. 2009 ൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച കെ. സുധാകരനെ അട്ടിമറിച്ച് ജയിച്ച ശ്രീമതി ഇത്തവണയും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. യു.ഡി.എഫിന് കണ്ണൂർ, അഴീക്കോട്, ഇരിക്കൂർ, പേരാവൂർ എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിൽ മേധാവിത്വം സ്ഥാപിക്കാനായാൽ പോലും മട്ടന്നൂർ, തളിപ്പറമ്പ, ധർമ്മടം എന്നീ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ മൃഗീയ ഭൂരിപക്ഷം കൊണ്ട് അത് മറികടക്കാനാവുമെന്നാണ് വിശ്വാസം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേറെയാണ്. ഈ കണക്കിൽ കണ്ണും നട്ടാണ് എൽ.എഫിന്റെ പ്രചാരണം മുന്നോട്ട് കുതിക്കുന്നത്.

എം. പി. യായ ശേഷം ശ്രീമതിയുടെ സാന്നിധ്യം കണ്ണൂരിൽ നിറഞ്ഞു നിന്നു. അതോടെ അവർ ജനങ്ങളുടെ ടീച്ചറായി മാറുകയായിരുന്നു. സന്തോഷത്തിലും സങ്കടത്തിലും അവർ ഒപ്പം കൂടി. അതിനാൽ ജനമനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്തു. വിളിച്ചാൽ വിളിപ്പുറത്ത് മറുപടി നൽകുന്ന അപൂർവ്വം എം. പി മാരിൽ ഒരാളായി ശ്രീമതി മാറി. ഇക്കാരണങ്ങളാലെല്ലാം തന്നെയാണ് പി.കെ. ശ്രീമതിയെ സിപിഎം. വീണ്ടും കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP