Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ടാൽ ചിരിക്കുന്ന കമ്യൂണിസ്റ്റുകാരി; വിളിപ്പുറത്ത് ഓടിയെത്തുന്ന ജനങ്ങളുടെ ടീച്ചർ; കണ്ണൂരിൽ പ്രചാരണം ആദ്യഘട്ടം ചൂടുപിടിക്കുമ്പോൾ യുഡിഎഫിന്റെ കോട്ടകളിൽ ജനസമ്പർക്ക പരിപാടികളുമായി പി.കെ.ശ്രീമതി; ഇരിക്കൂരും പേരാവൂരും മത്സ്യത്തൊഴിലാളികളോട് കുശലം പറഞ്ഞും കൈകൊടുത്തും പര്യടനം: ശ്രീമതി ടീച്ചറുടെ പ്രചാരണവിശേഷങ്ങൾ ഇങ്ങനെ

കണ്ടാൽ ചിരിക്കുന്ന കമ്യൂണിസ്റ്റുകാരി; വിളിപ്പുറത്ത് ഓടിയെത്തുന്ന ജനങ്ങളുടെ ടീച്ചർ; കണ്ണൂരിൽ പ്രചാരണം ആദ്യഘട്ടം ചൂടുപിടിക്കുമ്പോൾ യുഡിഎഫിന്റെ കോട്ടകളിൽ ജനസമ്പർക്ക പരിപാടികളുമായി പി.കെ.ശ്രീമതി; ഇരിക്കൂരും പേരാവൂരും മത്സ്യത്തൊഴിലാളികളോട് കുശലം പറഞ്ഞും കൈകൊടുത്തും പര്യടനം: ശ്രീമതി ടീച്ചറുടെ പ്രചാരണവിശേഷങ്ങൾ ഇങ്ങനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ മാറുന്നതനുസരിച്ച് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതാണ് സ്ഥാനാർത്ഥിയുടെയും പാർട്ടിയുടെയും മിടുക്ക്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ണൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലാണ് പി.കെ. ശ്രീമതിയുടെ നോട്ടം. യു.ഡി.എഫ് കോട്ടകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇരിക്കൂർ, പേരാവൂർ നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളെ കയ്യിലെടുത്താണ് പി.കെ.ശ്രീമതിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. പള്ളി വികാരിമാരെ കണ്ടും കുർബാനക്കെത്തുന്ന വിശ്വാസികളുമായി സംവദിച്ചും തന്റെ സ്വതസിദ്ധമായ ചിരിയോടെ വോട്ട് അഭ്യർത്ഥിച്ചും ശ്രീമതി മലയോര മേഖലയിൽ ഒന്നാം ഘട്ടം പൂർത്തിയാക്കി. ഇന്ന് രാവിലെ 6.30 ന് തന്നെ കണ്ണൂർ മണ്ഡലത്തിലെ ആയിക്കരയിലാണ് ശ്രീമതി പ്രചാരണത്തിന് തുടക്കമിട്ടത്. സിപിഎമ്മിന്റെ സ്വന്തം തട്ടകങ്ങളായ ധർമ്മടം, മട്ടന്നൂർ, തളിപ്പറമ്പ, നിയമസഭാ മണ്ഡലങ്ങളേക്കാൾ പ്രചാരണത്തിന് മുൻതൂക്കം കൊടുക്കുന്നത് യു.ഡി.എഫ് അനുകൂല മണ്ഡലങ്ങളിലാണ്. സ്ഥാനാർത്ഥിക്കാര്യത്തിൽ യു.ഡി.എഫ് തീരുമാനം വരുന്നതിന് ഏറെ നാൾ മുമ്പ് തന്നെ പി.കെ.ശ്രീമതി മണ്ഡലത്തിൽ വ്യക്തികളെ കാണുന്നതിനും സ്ഥാപനങ്ങളിൽ കയറിയും പരിചയം പുതുക്കാൻ സമയം കണ്ടെത്തിയിരുന്നു.

ഇന്ന് രാവിലെ കണ്ണൂർ ആയിക്കരയിൽ നിന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോടൊപ്പമാണ് ശ്രീമതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. ആയിക്കരയിലെ മത്സ്യമാർക്കറ്റിലെത്തി തൊഴിലാളികൾക്ക് കൈകൊടുത്തു കുശലം പറഞ്ഞും യു.ഡി.എഫിന്റെ മേധാവിത്വ മണ്ഡലത്തിൽ ശ്രീമതി കടന്നു കയറുകയായിരുന്നു. ഏറെക്കാലത്തെ യു.ഡി.എഫ് കോട്ടയായ കണ്ണൂർ നിയമസഭാ മണ്ഡലം കടന്നപ്പള്ളിയിലൂടെ പിടിച്ചെടുത്തതിന്റെ ആവേശവും പ്രചരണത്തിനുണ്ട്. ഒപ്പം കോർപ്പറേഷന്റെ ഭരണം നേടിയതും എൽ.ഡി.എഫ് പ്രവർത്തകർ ഇത് പഴയ കണ്ണൂർ മണ്ഡലമല്ല എന്ന ചങ്കൂറ്റത്തോടെയാണ് പ്രചാരണത്തിനൊരുങ്ങിയത്. പി.കെ. ശ്രീമതിയെ കണ്ട ഉടൻ തന്നെ മത്സ്യ മാർക്കറ്റിലെ തൊഴിലാളികൾ എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു. അതോടെ പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ലാതായി. ആദ്യ ജില്ലാ കൗൺസിൽ അംഗമായതും പിന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതും എംഎൽഎ. യും മന്ത്രിയുമായതുമൊക്കെ ജനമനസ്സിലുണ്ടായിരുന്നു.

ചിരിക്കുന്ന കമ്യൂണിസ്റ്റ്കാരിയെന്ന നിലയിൽ ശ്രീമതിയെ എല്ലാവരും ബഹുമാനിക്കുന്നു. കോൺഗ്രസ്സിലെ കരുത്തനായ സിറ്റിങ് എം. പി. കെ. സുധാകരനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തവണ പി.കെ. ശ്രീമതി ലോകസഭയിലെത്തിയത്. 2009 ൽ കെ.സുധാകരൻ 43,151 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കണ്ണൂരിൽ നിന്നും ജയിച്ചു കയറിയത്. എന്നാൽ 2014 ൽ ആറായിരത്തിലേറെ വോട്ട് നേടി ശ്രീമതി കണ്ണൂർ മണ്ഡലത്തിൽ ചെങ്കൊടി നാട്ടുകയായിരുന്നു. എം. പി. യായ ശേഷം ശ്രീമതിയുടെ സാന്നിധ്യം കണ്ണൂരിൽ നിറഞ്ഞു നിന്നു. അതോടെ അവർ ജനങ്ങളുടെ ടീച്ചറായി മാറുകയായിരുന്നു. സന്തോഷത്തിലും സങ്കടത്തിലും അവർ ഒപ്പം കൂടി. അതിനാൽ ജനമനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടുകയും ചെയ്തു. വിളിച്ചാൽ വിളിപ്പുറത്ത് മറുപടി നൽകുന്ന അപൂർവ്വം എം. പി മാരിൽ ഒരാളായി ശ്രീമതി മാറി. ഇക്കാരണങ്ങളാലെല്ലാം തന്നെയാണ് പി.കെ. ശ്രീമതിയെ സിപിഎം. വീണ്ടും കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കിയത്.

സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പേ ശ്രീമതിക്കു വേണ്ടിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പകരം വെക്കാൻ വേറൊരാളില്ലെന്ന പാർട്ടിയുടെ കണ്ടെത്തലായിരുന്നു അത്. 2009 ൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച കെ. സുധാകരനെ അട്ടിമറിച്ച് ജയിച്ച ശ്രീമതി ഇത്തവണയും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. യു.ഡി.എഫിന് കണ്ണൂർ, അഴീക്കോട്, ഇരിക്കൂർ, പേരാവൂർ എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിൽ മേധാവിത്വം സ്ഥാപിക്കാനായാൽ പോലും മട്ടന്നൂർ, തളിപ്പറമ്പ, ധർമ്മടം എന്നീ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ മൃഗീയ ഭൂരിപക്ഷം കൊണ്ട് അത് മറികടക്കാനാവുമെന്നാണ് വിശ്വാസം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേറെയാണ്. ഈ കണക്കിൽ കണ്ണും നട്ടാണ് എൽ.എഫിന്റെ പ്രചാരണം മുന്നോട്ട് കുതിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP