Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൂത്തിൽ ആദ്യ വോട്ടറായി മാണി സി കാപ്പൻ; 101 ശതമാനം വിജയം ഉറപ്പെന്നും ഇടത് സ്ഥാനർത്ഥിയുടെ പ്രതികരണം; യാതൊരു ആശങ്കയുമില്ലെന്ന് ജോസ് ടോം; ഇടതുപക്ഷത്തിന് എതിരെയുള്ള വിധിയെഴുത്താകുമെന്ന് എൻ ഹരി; ആദ്യ മണിക്കൂറിൽ കനത്ത പോളിംഗുമായി പാല; മാണിയുടെ പിൻഗാമിക്കായി വിധിയെഴുതുന്നത് 176 പോളിങ് ബൂത്തുകളിൽ 1,79,107 വോട്ടർമാർ; വോട്ടിംഗിന് ഉപയോഗിക്കുന്നത് അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിങ് മെഷീൻ

ബൂത്തിൽ ആദ്യ വോട്ടറായി മാണി സി കാപ്പൻ; 101 ശതമാനം വിജയം ഉറപ്പെന്നും ഇടത് സ്ഥാനർത്ഥിയുടെ പ്രതികരണം; യാതൊരു ആശങ്കയുമില്ലെന്ന് ജോസ് ടോം; ഇടതുപക്ഷത്തിന് എതിരെയുള്ള വിധിയെഴുത്താകുമെന്ന് എൻ ഹരി; ആദ്യ മണിക്കൂറിൽ കനത്ത പോളിംഗുമായി പാല; മാണിയുടെ പിൻഗാമിക്കായി വിധിയെഴുതുന്നത് 176 പോളിങ് ബൂത്തുകളിൽ 1,79,107 വോട്ടർമാർ; വോട്ടിംഗിന് ഉപയോഗിക്കുന്നത് അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിങ് മെഷീൻ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ രാവിലെ കൃത്യം ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യമണിക്കൂറിൽ കനത്ത പോളിംഗാണ് ബൂത്തുകളിൽ രേഖപ്പെടുത്തുന്നത്. ഏതാണ്ട് എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് രാലവിലെ മുതൽ കാണാനാവുന്നത്. പോളിങ് വൈകിട്ട് 6 മണി വരെ നീളും. ആകെ 176 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ മാണി സി. കാപ്പൻ തന്റെ കുടുംബത്തോടൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്. കാനാട്ടുപാറ ഗവ.പോളിടെക്നിക്ക് കോളേജിലെ 119-ാം ബൂത്തിൽ ആദ്യ വോട്ടറായാണ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ആലീസ്,മക്കളായ ടീന,ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

ഒന്നാമത് വോട്ട് ചെയ്യാൻ എത്തിയത് തിരഞ്ഞെടുപ്പിൽ ഒന്നാമതാകാൻ പോകുന്നതിന്റെ സൂചനയാണെന്നും തനിക്ക് വൻ ഭൂരിപക്ഷത്തോടെ ജയിക്കാൻ സാധിക്കുമെന്നുമാണ് മാണി.സി കാപ്പൻ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. അതേസമയം പാലായിൽ 100 ശതമാനം വിജയം കരസ്ഥമാക്കാൻ സാധിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമും പറഞ്ഞു.ഇടതുപക്ഷത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് എൻ ഹരിയും പ്രതികരിച്ചു.

ആകെ 1,79, 107 വോട്ടർമാരുള്ള പാലാ നിയമസഭാ മണ്ഡലത്തിൽ വനിതാ വോട്ടർമാരുടെ എണ്ണം 91,378ഉം പുരുഷ വോട്ടർമാരുടെ എണ്ണം 87,279ഉം ആണ്. 1557 പേർ പുതിയതായി വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്.13 സ്ഥാനാർത്ഥികളാണുള്ളത്. 1965 മുതൽ 13 തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പൻ ഇടത് സ്ഥാനാർത്ഥിയായും ജോസ് ടോം യു ഡി എഫ് സ്ഥാനാർത്ഥിയായും എൻ ഹരി എൻ ഡി എ സ്ഥാനാർത്ഥിയായും ഏറ്റുമുട്ടുമ്പോൾ മത്സരത്തിന് വീറും വാശിയും കൂടുതലാണ്.

സർവീസ് വോട്ടർമാർക്ക് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് ബാലറ്റ് പേപ്പറാണ് നൽകിയത്. മണ്ഡലത്തിൽ 212 വോട്ടിങ് യന്ത്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. പാലായിൽ രണ്ട് ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുള്ളത്. മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ യു.പി സ്‌കൂളിലെ 159, 160 എന്നീ നമ്പറുകളിലുള്ള ബൂത്തുകളാണിവ. ഈ ബൂത്തുകളിലെ നടപടികൾ വീഡിയോ റെക്കോർഡിങ് വഴി രേഖപ്പെടുത്തും. വരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് മൂന്ന് മുന്നണികളും പാലാ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. നിലവിൽ 8.9 ശതമാനമാണ് പോളിങ്.

അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിങ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. സുരക്ഷയ്ക്കായി 700 കേന്ദ്രസേനാംഗങ്ങളെ പാലായിൽ വിന്യസിച്ചിട്ടുണ്ട്. അഞ്ച് പ്രശ്‌ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയിൽ പകർത്തും. മണ്ഡലത്തിൽ അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP