Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും മുന്നിൽ നിൽക്കുന്നത് താൻ തന്നൈന്ന് റിപ്പോർട്ടർ വരെ തന്നോടു പറഞ്ഞു; പിന്നെങ്ങനെ മൂന്നാം സ്ഥാനത്ത്? ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം ഉഡായിപ്പെന്ന് പരിഹാസിച്ച് വീണ ഉന്നംവയ്ക്കുന്നത് ആന്റോ ആന്റണിയെ; പോസ്റ്റർ ഒട്ടിക്കാൻ പോലും ആരുമില്ലെന്ന് പറഞ്ഞത് യുഡിഎഫ് സ്ഥാനാർത്ഥിയെ ഉദ്ദേശിച്ച്; മൽസരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് പറയാതെ പറഞ്ഞ് ആറന്മുള എംഎൽഎ; പത്തനംതിട്ടയിൽ എല്ലാം പ്രവചനാതീതം

ഏറ്റവും മുന്നിൽ നിൽക്കുന്നത് താൻ തന്നൈന്ന് റിപ്പോർട്ടർ വരെ തന്നോടു പറഞ്ഞു; പിന്നെങ്ങനെ മൂന്നാം സ്ഥാനത്ത്? ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം ഉഡായിപ്പെന്ന് പരിഹാസിച്ച് വീണ ഉന്നംവയ്ക്കുന്നത് ആന്റോ ആന്റണിയെ; പോസ്റ്റർ ഒട്ടിക്കാൻ പോലും ആരുമില്ലെന്ന് പറഞ്ഞത് യുഡിഎഫ് സ്ഥാനാർത്ഥിയെ ഉദ്ദേശിച്ച്; മൽസരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന് പറയാതെ പറഞ്ഞ് ആറന്മുള എംഎൽഎ; പത്തനംതിട്ടയിൽ എല്ലാം പ്രവചനാതീതം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് എഷ്യാനെറ്റ് ന്യൂസ് സർവേ ഫലത്തിനെതിരേ തെരഞ്ഞെടുപ്പ് യോഗത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന വീഡിയോ വൈറലായപ്പോൾ, അതിൽ പറയുന്ന മൂന്നാം സ്ഥാനത്തേക്ക് പോകുന്ന മുന്നണി സ്ഥാനാർത്ഥി ആരാണെന്നതിനെ കുറിച്ച് ചിലർക്കെങ്കിലും സംശയം ഉണ്ടായിരുന്നു.

എന്നാൽ, ആ സംശയം ഇപ്പോൾ നീങ്ങിയിരിക്കുന്നു. ആന്റോ ആന്റണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും താനും സുരേന്ദ്രനും തമ്മിലാകും മൽസരമെന്നുമാണ് വീണ പറയാതെ പറഞ്ഞിരിക്കുന്നത്. അടൂർ നിയോജകമണ്ഡലത്തിൽ കടമ്പനാട്ട് നടന്ന തെരഞ്ഞെടുപ്പ് സ്വീകരണ ചടങ്ങിലാണ് ഏഷ്യാനെറ്റിനെതിരേ വീണ പൊട്ടിത്തെറിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം ഉഡായിപ്പാണെന്നായിരുന്നു എംഎൽഎയുടെ പരിഹാസം. ഏറ്റവും മുന്നിൽ നിൽക്കുന്നത് താനാണെന്ന് ഏഷ്യാനെറ്റിന്റെ റിപ്പോർട്ടർ വരെ തന്നോടു പറഞ്ഞുവെന്നും പിന്നെങ്ങനെ സർവേയിൽ മൂന്നാം സ്ഥാനത്തായി എന്നും വീണ ചോദിക്കുന്നു.

അതേസമയം, പോസ്റ്റർ ഒട്ടിക്കാൻ പോലും ആളെ കിട്ടാത്ത സ്ഥാനാർത്ഥി എങ്ങനെ ഒന്നാം സ്ഥാനത്ത് വരുമെന്നും വീണ ചോദിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സർവേ ഫലം തെറ്റാണെന്ന് വീണ വ്യാഖ്യാനിക്കുന്നത്. അപ്പോൾ മുതൽ ഉയരുന്ന ചോദ്യമാണ് പോസ്റ്ററൊട്ടിക്കാൻ ആളില്ലാത്ത ആ സ്ഥാനാർത്ഥി ആരെന്നത്? അതാണിപ്പോൾ വെളിച്ചത്തു വന്നിരിക്കുന്നത്. മിക്ക മേഖലകളിലും ആന്റോയുടെ പ്രചാരണം അത്ര സജീവമല്ല. വീണ ഈ പ്രസംഗം നടത്തിയ കടമ്പനാട് പഞ്ചായത്തിൽ പോസ്റ്റർ പതിക്കാൻ പോലും കോൺഗ്രസുകാരില്ല.

അതേസമയം, രണ്ടു സർവേ ഫലങ്ങളിൽ അതായത് മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നിവയിൽ വീണ മൂന്നാം സ്ഥാനത്താണുള്ളത്. മാതൃഭൂമി സർവേയിൽ യുഡിഎഫ് 32 ശതമാനം, എൻഡിഎ 31 ശതമാനം, എൽഡിഎഫ് 29 ശതമാനം എന്നിങ്ങനെയാണ് വോട്ടുനില. ഏഷ്യാനെറ്റിലാകട്ടെ ഇത് യഥാക്രമം 36,35, 20 എന്നിങ്ങനെയാണ്. സർവേ ഫലം എന്തായാലും ഒരു കാര്യം വ്യക്തമാണ്. മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് വ്യക്തമായ മുൻതൂക്കമുണ്ട്.

ഫലം പ്രഖ്യാപിച്ച രണ്ടു സർവേകളിലും എൻഡിഎ സ്ഥാനാർത്ഥി ഒന്നാമതായിരുന്നുവെന്ന വിവരം ബിജെപി കേന്ദ്രങ്ങൾക്ക് ചോർന്നു കിട്ടിയിട്ടുണ്ട്. മറ്റു രണ്ടു മുന്നണികളുടെയും പ്രതിഷേധം ഭയന്നും ഇനി പ്രവചനം തെറ്റിയാലോ എന്നു കരുതിയുമാണ് സുരേന്ദ്രന് രണ്ടാം സ്ഥാനം നൽകിയിരിക്കുന്നത്. അതാകുമ്പോൾ പരാതി ഉണ്ടാകില്ലെന്നും സർവേക്കാർ കരുതി.

എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ നേതാക്കളോട് ചോദിച്ചാൽ രണ്ടു കൂട്ടരും അവകാശപ്പെടുന്നത് മത്സരം ഞങ്ങളുടെ സ്ഥാനാർത്ഥിയും സുരേന്ദ്രനുമായിട്ടാണെന്നാണ്. ഇതു തന്നെ എൻഡിഎയുടെ മണ്ഡലത്തിലെ സ്വാധീനമാണ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP