1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
20
Thursday

സുരേന്ദ്രനാണ് സ്ഥാനാർത്ഥിയെങ്കിൽ എന്തേ അവസാന നിമിഷംവരെ ഇത്ര രഹസ്യം? തുറന്നു പറയാൻ ബിജെപി പ്രസിഡന്റിന് ഇത്ര മടി? തന്നേക്കാൾ മെച്ചം സുരേന്ദ്രനെന്ന് പറയുന്നതിനോട് വിയോജിച്ച് ശ്രീധരൻ പിള്ള രാജിഭീഷണി മുഴുക്കിയതു കൊണ്ടെന്ന് ഒരു വിഭാഗം; എൻഎസ്എസിന്റെ എതിർപ്പാണ് കാരണമെന്ന് പ്രചരിപ്പിച്ച് വേറൊരു വിഭാഗം; കെഎസ് ഇഫക്ട് സൃഷ്ടിക്കാൻ മനപ്പൂർവ്വം വൈകിക്കുന്നതെന്ന് മറുപക്ഷം; സുരേന്ദ്രനെ വെട്ടാൻ പ്രയാറിനെ ഇറക്കാൻ നീക്കമെന്ന് ഊഹാപോഹങ്ങൾ: പത്തനംതിട്ട ആശങ്കയിലാക്കുന്നത് ബിജെപി പ്രവർത്തകരെ

March 22, 2019 | 06:32 AM IST | Permalinkസുരേന്ദ്രനാണ് സ്ഥാനാർത്ഥിയെങ്കിൽ എന്തേ അവസാന നിമിഷംവരെ ഇത്ര രഹസ്യം? തുറന്നു പറയാൻ ബിജെപി പ്രസിഡന്റിന് ഇത്ര മടി? തന്നേക്കാൾ മെച്ചം സുരേന്ദ്രനെന്ന് പറയുന്നതിനോട് വിയോജിച്ച് ശ്രീധരൻ പിള്ള രാജിഭീഷണി മുഴുക്കിയതു കൊണ്ടെന്ന് ഒരു വിഭാഗം; എൻഎസ്എസിന്റെ എതിർപ്പാണ് കാരണമെന്ന് പ്രചരിപ്പിച്ച് വേറൊരു വിഭാഗം; കെഎസ് ഇഫക്ട് സൃഷ്ടിക്കാൻ മനപ്പൂർവ്വം വൈകിക്കുന്നതെന്ന് മറുപക്ഷം; സുരേന്ദ്രനെ വെട്ടാൻ പ്രയാറിനെ ഇറക്കാൻ നീക്കമെന്ന് ഊഹാപോഹങ്ങൾ: പത്തനംതിട്ട ആശങ്കയിലാക്കുന്നത് ബിജെപി പ്രവർത്തകരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ ആകെ ആശയക്കുഴപ്പത്തിലാണ്. പത്തനംതിട്ട ലോക്‌സഭാ സീറ്റ് ഒഴികെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. ഈ സീറ്റിൽ പ്രവർത്തകർക്ക് ഇഷ്ടം ശബരിമല സമരനായകനായ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതാണ്. എന്നാൽ, അത് ഇഷ്ടമില്ലാത്ത ഒരു വിഭാഗം നേതാക്കൾ പാർട്ടിയിലുണ്ട്. ഇവർ സുരേന്ദ്രനെ ഒഴിവാക്കാൻ ചരടുവലിച്ചോ എന്ന ചോദ്യമാണ് പ്രവർത്തകർ ഉയർത്തുന്നത്. ഇല്ലെങ്കിൽ എന്തുകൊണ്ടാണ് അവസാന നിമിഷം വരെ രഹസ്യമാക്കി വെക്കുന്നതെന്നാണ് അണികളുടെ ചോദ്യം.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ആഗ്രഹിച്ച സീറ്റാണ് പത്തനംതിട്ട. എന്നാൽ, കെ സുരേന്ദ്രന് വേണ്ടി അണികൾ മുറവിളി കൂട്ടിയപ്പോൾ സീറ്റ് സുരേന്ദ്രന് ലഭിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ, ഇന്നലെ പ്രതീക്ഷ തെറ്റിച്ച് സീറ്റ് ഒഴിച്ചിട്ടാണ് പ്രഖ്യാപനം വന്നത്. ഇത് സുരേന്ദ്രൻ അനുകൂലികളെ കടുത്ത ആശങ്കയിലാക്കി. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പിഎസ് ശ്രീധരൻ പിള്ള ഒഴിഞ്ഞുമാറി. എല്ലാ ചർച്ചകളും കഴിഞ്ഞതാണെന്നും തീരുമാനിക്കേണ്ടതു കേന്ദ്രനേതൃത്വം ആണെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ പേര് പറയാത്തത് സാങ്കേതികമായ കാരണം മാത്രമാണെന്നാണ് നേതാക്കളുടെ വിശദീകരണം.

സ്വാഗതാർഹമായ പട്ടികയാണു ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടത്. സ്ഥാനാർത്ഥി പട്ടികയിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ട്. കേരളത്തിൽ ഇരുമുന്നണികളുടെയും ശക്തമായ വെല്ലുവിളികളെ അതിജീവിക്കാൻ എൻഡിഎയ്ക്ക് കഴിയും. ബിജെപി സ്ഥാനാർത്ഥികളെ ഉൾക്കൊള്ളാൻ കേരളത്തിലെ ജനം തയാറാകും ശ്രീധരൻപിള്ള അവകാശപ്പെട്ടു. രണ്ടു മുന്നണികൾക്കുമെതിരെ ജയിച്ചു മുന്നേറാൻ എൻഡിഎയ്ക്ക് കഴിയും. നാല് സ്ഥാനാർത്ഥികൾ ന്യൂനപക്ഷ സമുദായംഗങ്ങളാണു ശക്തമായി മൽസരിച്ച് രണ്ട് മുന്നണികളെ ചെറുത്ത് തോൽപ്പിച്ച് ഒട്ടേറെ മണ്ഡലങ്ങളിൽ ബിജെപിക്ക് ജയിക്കാൻ കഴിയും. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തർക്കമില്ല. അതുമായി ബന്ധപ്പെട്ട് ചർച്ച എല്ലാ തീർന്നതാണ്. ഭേദഗതി ഉണ്ടായിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

അതേസമയം സുരേന്ദ്രന്റെ പേരില്ലാത്ത പട്ടിക വന്നതോടെ പലകാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്നത്. പി എസ് ശ്രീധരൻ പിള്ള രാജിഭീഷണി മുഴക്കിയതു കൊണ്ടാണ് സീറ്റ് പ്രഖ്യാപിക്കാത്തതെന്നാണ് ഒരു പ്രചരണം. മറിച്ച് എൻഎസ്എസിന്റെ എതിർപ്പാണ് മറ്റൊരു കാരണമെന്നും പറയപ്പെടുന്നു. അതിനിടെ യുഡിഎഫ് വടകര സീറ്റിൽ സൃഷ്ടിച്ച സസ്‌പെൻസും മുരളീധരന്റെ മാസ് എൻട്രിയും പോലെ കെഎസ് ഇഫക്ട് സൃഷ്ടിക്കാൻ മനപ്പൂർവ്വം വൈകിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. അതേസമയം എൻഎസ്എസ് പിന്തുണയുള്ള കോൺഗ്രസ് നേതാവിനെ പ്രതീക്ഷിച്ചാണ് സീറ്റ് ഒഴിച്ചിടുന്നതെന്നും കിവതന്ദികൾ പ്രചരിച്ചു തുടങ്ങി. സുരേന്ദ്രനെ വെട്ടാൻ ബിജെപിയിലെ ഒരു വിഭാഗം പ്രയാർ ഗോപാലകൃഷ്ണനെ രംഗത്തിറക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രചരണം. എന്തായാലും ഈ ആശങ്കകളെല്ലാം സൈബർ ലോകത്ത് അണികൾ പങ്കുവെക്കുന്നുണ്ട്.

അതേസമയം പത്തനംതിട്ടയിൽ സംസ്ഥാനം നിർദ്ദേശിച്ചത് ഒറ്റപ്പേരു മാത്രമെന്ന് എം ടി.രമേശ് പറഞ്ഞു. കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ല. പത്തനംതിട്ട വിജയസാധ്യതയുള്ള മണ്ഡലമാണ്. അതുകൊണ്ടാകാം കേന്ദ്രനേതൃത്വം കൂടുതൽ ജാഗ്രത പുലർത്തുന്നത്. താൻ ഉൾപ്പെടെയുള്ള നേതാക്കൾ മാറിനിന്നത് പാർട്ടി നിർദ്ദേശപ്രകാരമെന്നും എം ടി.രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ അങ്ങേയറ്റം വിജയപ്രതീക്ഷയിലാണെന്ന് തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. തലസ്ഥാനത്ത് തീപാറുന്ന മൽസരം നടക്കും; ഇരുമുന്നണികളും ആശങ്കയിലാണ്. തിരുവനന്തപുരത്ത് തനിക്കെതിരെ വോട്ടുകച്ചവടം നടന്നേക്കുമെന്നും കുമ്മനം പറഞ്ഞു.

ആലപ്പുഴയിൽ ഉറപ്പായും ജയിക്കുമെന്നു സ്ഥാനാർത്ഥി കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. മോദി തരംഗം തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തീപാറുന്ന പോരാട്ടമാകും കണ്ണൂരിൽ നടക്കുകയെന്നു സ്ഥാനാർത്ഥി സി.കെ.പത്മനാഭൻ അവകാശപ്പെട്ടു. എൽഡിഎഫ് യുഡിഎഫ് മൽസരമെന്ന ധാരണ മാറും. എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് അദ്ദേഹം പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമെന്ന് എറണാകുളത്തെ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം പറഞ്ഞു. എറണാകുളം തന്റെ രണ്ടാമത്തെ വീടാണ്. ആദ്യം മൽസരിക്കുന്നില്ല എന്നാണ് നേതൃത്വത്തെ അറിയിച്ചത്. നേതൃത്വം മൽസരിക്കാൻ നിർദ്ദേശിച്ചപ്പോൾ പത്തനംതിട്ട നന്നാവുമെന്നാണു പ്രതികരിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.

പത്തനംതിട്ട സീറ്റിൽ കണ്ണുവെച്ച നേതാക്കൾ ഏറെയുണ്ടായിരുന്നു. ഇവരുടെ ഇടപെടൽ കൊണ്ടാണ് സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിന് കാരണമെന്ന് കരുതുന്നവരുണ്ട്. ഏതായാലും പത്തനംതിട്ട ഹോട്ട് സീറ്റായതോടെ, ഇനി ഒരുവച്ചുമാറൽ ഉണ്ടാകുമോയെന്നാണ് അറിയേണ്ടത്. തൃശൂരിൽ തുഷാർ മത്സരിക്കാതിരുന്നാൽ സുരേന്ദ്രനെ അങ്ങോട്ട് മാറ്റുമോയെന്നും അറിയേണ്ടതുണ്ട്. എന്നാൽ., എല്ലാം തികച്ചും സാങ്കേതികം മാത്രമെന്നാം് ബിജെപി നേതാക്കൾ പറയുന്നത്. സുരേന്ദ്രൻ തന്നെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്നും അവർ പറയുന്നു. ഏതായാലും സീറ്റിനെ ചൊല്ലിയുള്ള തമ്മിലടിയിൽ ആർഎസ്എസ് നേതൃത്വത്തിന് അമർഷമുണ്ട്.

നേത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള നൽകിയ കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വം തള്ളിയത് പിള്ളയ്ക്ക് ഓർക്കാപ്പുറത്തുള്ള തിരിച്ചടിയായിരുന്നു. ഏറ്റവും ഒടുവിലായി പിള്ള കേന്ദ്ര നേതൃത്വത്തിനു കൈമാറിയ കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ആണ് കേന്ദ്ര നേതൃത്വം ഇടപെട്ടു തിരുത്തിയത്. ഡൽഹി കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾ പ്രകാരം സുരേന്ദ്രന് പത്തനംതിട്ടയിൽ സീറ്റ് നൽകാനും ശ്രീധരൻപിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനിൽക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടെന്ന വാർത്തകൾ വന്നിരുന്നു.

പിള്ള കേന്ദ്ര നേതൃത്വത്തിനു കൈമാറിയ ലിസ്റ്റിൽ പത്തനംതിട്ടയിൽ പിള്ളയുടെ ഒരേയൊരു പേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ പൊടുന്നനെ വന്ന ആർഎസ്എസ് ഇടപെടലിൽ ആണ് പിള്ളയുടെ പേരിനു പകരം കെ.സുരേന്ദ്രന്റെ കടന്നുവന്നത്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ, എം ടി രമേശ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എന്നീ പേരുകളാണ് പത്തനംതിട്ടയിൽ ഉയർന്നു വന്ന സ്ഥാനാർത്ഥികളുടെ പേരിൽ. ഈ പേരിൽ നിന്നുമാണ് ഇപ്പോൾ കെ.സുരേന്ദ്രന്റെ പേര് മുൻനിരയിലേക്ക് വീണ്ടും ഉയർന്നു വന്നത്.

സോഷ്യൽ മീഡിയയിൽ പത്തനംതിട്ട സീറ്റ് തേടി സുരേന്ദ്രൻ അനുകൂലികൾ വലിയ കലാപം തന്നെ സൃഷ്ടിച്ചിരുന്നു. അമിത് ഷായുടെ സോഷ്യൽ മീഡിയ പേജിൽ വരെ സുരേന്ദ്രന് വേണ്ടി പൊങ്കാല തന്നെ സുരേന്ദ്രൻ അനുകൂലികൾ നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സുരേന്ദ്രന് വേണ്ടി ഉയർന്ന കനത്ത പിന്തുണയും ആർഎസ്എസിന്റെ ഇടപെടലുമാണ് പത്തനംതിട്ടയിൽ പിള്ളയുടെ പേരിനു പകരം സുരേന്ദ്രന്റെ പേര് ഉയരാൻ കാരണം. ശബരിമല കർമ്മസമിതിയുടെ പിന്തുണയും കെ.സുരേന്ദ്രന് ഈ കാര്യത്തിൽ ലഭിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ശബരിമല വിഷയത്തിൽ സമരത്തിനു മുന്നിൽ നിന്ന നേതാവായിരുന്നു കെ. സുരേന്ദ്രൻ. ഈ സമരത്തിന്റെ പേരിൽ സുരേന്ദ്രൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതാണ് ശബരിമല കർമ്മ സമിതി-ആർഎസ്എസ് പിന്തുണകൾ സുരേന്ദ്രന് ലഭിക്കാൻ കാരണം,.

കേരളത്തിൽ വലിയ പ്രതീക്ഷയില്ലാത്തതിന്നാലും ആർഎസ്എസിന്റെ ഇടപെടലും വന്നപ്പോൾ കേന്ദ്ര നേതൃത്വം പിള്ളയുടെ ലിസ്റ്റ് വെട്ടാൻ മടി കാണിച്ചില്ല എന്നാണ് ലഭിക്കുന്ന വിവരം. ആഗ്രഹിച്ചിട്ടും പാർട്ടി സംസ്ഥാന അധ്യക്ഷന് മത്സരിക്കാൻ സീറ്റ് ലഭിക്കാത്ത അവസ്ഥ കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് പുതിയ കാര്യമാണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ പിള്ള നിരാശനാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ കാരണങ്ങൾ കൊണ്ടാണോ സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാത്തത് എന്നറിയില്ല.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
ദുബായ് ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകൻ; ഡാൻസ് ബാറിലെ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത് പതിനൊന്ന് വർഷം മുമ്പ്; ഗർഭിണിയായത് 2009 നവംബറിൽ; മുംബൈയിലെ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നതും കോടിയേരിയുടെ മകൻ; എല്ലാ മാസവും പണവും അയച്ചിരുന്നു; ഭർത്താവ് വിവാഹിതനെന്ന് അറിഞ്ഞത് 2018ൽ; ചോദ്യം ചെയ്തപ്പോൾ ഒഴിഞ്ഞു മാറലും പീഡനവും; ബിനോയ് കോടിയേരിയെ കുടുക്കി പീഡന പരാതി; മഹാരാഷ്ട്രയിലെ കേസ് പുലിവാലാകുക സിപിഎം സെക്രട്ടറിക്ക്
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 10000 കോടിയെങ്കിലും ലോൺ എടുത്ത് മറ്റൊരു നീരവ് മോദിയാകാനുള്ള തയ്യാറെടുപ്പിലാണോ കല്യാൺ ജ്യൂലറി? മുൻ തെഹൽകാ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒടിയൻ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനെതിരേയും മാത്യു സാമുവലിനെതിരേയും കേസ് കൊടുത്ത് കല്യാണ രാമൻ; കേരളത്തിലെ സ്വർണ്ണ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൗർബല്യങ്ങൾ ചർച്ചയാക്കിയ പുതിയ വിവാദത്തിന്റെ പശ്ചാത്തലം ഇങ്ങനെ
സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പം; വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നൽകിയില്ല; കടമായി വാങ്ങിയ പണം തിരികെ നൽകിയതും ഫോൺ വിളിച്ചാൽ എടുക്കാത്തതും പൂർണ്ണ ഒഴിവാക്കാലായി കണ്ടു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് ഒന്നിച്ചു മരിക്കാൻ; ആയുധങ്ങൾ വാങ്ങിയത് വീട്ടാവശ്യത്തിനെന്ന വ്യാജേന; എല്ലാം എന്റെ മാത്രം തെറ്റെന്ന് അജാസ്; പൊലീസുകാരിയെ വള്ളികുന്നത്ത് കത്തിച്ച് കൊന്നതിന് പിന്നിലെ വില്ലൻ 'പ്രണയം' തന്നെ
പരിശീലന കാലത്ത് മൊട്ടിട്ട പ്രണയം; പണം നൽകിയതും മനസ്സിലേക്ക് കയറിക്കൂടാൻ തന്നെ; കാറിന് ഇടിച്ചിട്ട് മതി വരുവോളം കുത്തിയ ശേഷം തീകൊളുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം; വാരിപ്പുണർന്നത് ആത്മഹത്യാ ലക്ഷത്തോടെയെന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന്റെ മൊഴി; പകമൂത്തത് ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ തന്നെ; വള്ളികുന്നത്ത് പൊലീസുകാരിയെ ചുട്ടുകൊന്ന കൊടും ക്രൂരതയുടെ കഥ തുടങ്ങുന്നത് തൃശ്ശൂരിലെ പൊലീസ് ട്രെയിനിങ് കോളേജിൽ
ജോസ് കെ മാണിക്ക് തിരിച്ചടിയായത് സി എഫ് തോമസിന്റേയും തോമസ് ഉണ്ണിയാടന്റേയും ചതി; ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയർമാൻ പദവിയും ഉണ്ണിയാടന് വൈസ് ചെയർമാൻ പദവിയും ഉറപ്പ് നൽകി; അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷം; കൊട്ടരക്കര പൊന്നച്ചനും ജോയ് എബ്രഹാമും വിക്ടർ തോമസും ജോസിനെ കൈവിട്ടു; മാണിയുടെ പരിചാരകൻ സിബി പുത്തേഴവും ജോസഫ് പക്ഷത്തേക്ക്
ഓടി രക്ഷപ്പെടുമ്പോൾ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയ ശേഷം കഴുത്തിന്റെ പിന്നിൽ ഒറ്റക്കുത്ത്; രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ കഴുത്തിന് മുന്നിൽ ആഞ്ഞു കുത്തി; കത്തി വലിച്ചൂരിയ ശേഷം കത്തിക്കലും; തിരുവല്ലയിലെ ക്രൂരതയ്ക്ക് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണമെല്ലാം വെറുതെയായി; വള്ളിക്കുന്നത്തെ കൊലപാതകി എത്തിയത് രണ്ടുകുപ്പി പെട്രോളുമായി; സംഘടിപ്പിച്ചത് പൊലീസുകാരൻ എന്ന ലേബിലിലും; സൗമ്യയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ തിരിച്ചറിയുന്നത് അജാസിലുള്ള ക്രൂരതയുടെ കനലുകൾ
പുതുതായി സ്ഥാപിച്ച മൂന്ന് മരക്കുരിശുകൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് മാറ്റാനുള്ള കളക്ടറുടെ ഉത്തരവ് അനുസരിക്കുമെന്ന് പള്ളി അധികൃതർ; പതിറ്റാണ്ടുകളായുള്ള 14 കോൺക്രീറ്റ് കുരിശുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നും ഇടവകക്കാർ; ആറാമത്തെ കുരിശിന് മുമ്പിൽ സ്ഥാപിച്ച പുതിയ ശൂലത്തിനെതിരെ കേസ്; 19 മുതൽ നിലയ്ക്കൽ മോഡൽ സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി; പഞ്ചാലിമേട്ടിലെ വിവാദം തുടരുന്നു
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കത്തിക്കാളുന്ന അഗ്നിനാളങ്ങൾ; അജാസ് വ്യക്തി വൈരാഗ്യത്തിൽ കത്തിയമർന്നത് ഒന്നര വയസുള്ള പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളുടെ അമ്മ; അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പ് ഭർത്താവ് ഗൾഫിലേക്ക് മടങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന ദുരന്തം; ഒരു പൊലീസുകാരിയെ പട്ടാപ്പകൽ പൊലീസുകാരൻ ചുട്ടുകൊന്ന ദാരുണ സംഭവം കേരളത്തിൽ ആദ്യം; മാവേലിക്കരയിലെ കൊലപാതകത്തിൽ നടുങ്ങി കേരളം
രാപകൽ തയ്യൽ ജോലി ചെയ്യുന്ന അമ്മ; വർഷങ്ങളായി തളർന്ന് കിടക്കുന്ന അച്ഛൻ പുഷ്പാകരൻ; കഷ്ടപാടുകൾക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവർഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭർത്താവ് തുടർപഠനം സാധ്യമാക്കിയപ്പോൾ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാൻ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ
അസുഖകാര്യം അറിയാതെ നടിയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ഫെയ്‌സ് ബുക്കിൽ ചോദിച്ചു; രോഗാവസ്ഥ തുറന്നു പറഞ്ഞതോടെ നേരിട്ട് കണ്ട് ആശ്വാസമേകി; മുടിയൊന്നുമില്ലാത്ത രൂപം കണ്ടിട്ടും വിവാഹ അഭ്യർത്ഥ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം മിന്നുകെട്ടും; വീണ്ടും വീണ്ടും വില്ലനായി ട്യൂമർ എത്തിയപ്പോൾ നടിയെ തള്ളിപ്പറഞ്ഞ് ഭർത്താവും; സോഷ്യൽ മീഡിയ ആഘോഷമാക്കിയ ശരണ്യാ ശശിയുടെ ദാമ്പത്യം തകർച്ചയിൽ; ആശുപത്രിക്കടക്കിയിലുള്ള 'കറുത്ത മുത്തിനെ' സഹായിക്കാൻ ഫെഫ്കയെത്തും
പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലിൽ തുടങ്ങിയ പരിചയം; പണമിടപാടുകളോടെ ബന്ധം സൗഹൃദമായി; ഇടപാടുകൾ അറിയാമായിരുന്നത് ചുരുക്കം സഹപ്രവർത്തകർക്കും; മലപ്പുറത്തെ പഴയ കണ്ടക്ടർ നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പിടികൊടുക്കാത്ത വ്യക്തി; എ ആർ ക്യാമ്പിൽ നിന്ന് ലോക്കലിലേക്ക് മാറി ട്രാഫിക്കിൽ; തമാശകളിലോ ചർച്ചകളിലോ പങ്കുചേരാത്ത പ്രകൃതവും; സൗമ്യയെ ചുട്ടെരിച്ച് കൊന്നത് ആർക്കും പിടികിട്ടാത്ത ക്രിമിനൽ പൊലീസുകാരൻ
വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ
ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്
എന്റെ ചേട്ടൻ കാശ്മീർ മുതൽ കന്യാകുമാരി വരെ അലഞ്ഞ് നടന്നപ്പോൾ എന്തേ നിങ്ങളാരും കൂടെ പോയില്ല? എകെ ആന്റണിയുടെ മുഖത്ത് നോക്കി പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി; കോൺഗ്രസിനെ രക്ഷിക്കാൻ രാഹുലിന് കഴിയില്ലെന്ന് ബോധ്യമായപ്പോൾ പ്രിയങ്ക തന്നെ ചുമതല ഏൽക്കുമെന്ന സൂചനകൾ ശക്തം; രാഹുലിനെ വട്ടുതട്ടി കൊണ്ടിരുന്ന മുതിർന്ന നേതാക്കളെല്ലാം ഞെട്ടലിൽ; ഓരോ സംസ്ഥാനത്തും ചെറുപ്പക്കാരെ പണി ഏൽപ്പിക്കാൻ കൃത്യമായ പദ്ധതിയൊരുക്കി അണിയറയിൽ പ്രിയങ്ക നിറയുന്നു
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റർ! കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ: സോഷ്യൽ മീഡയിയിൽ തെറിവിളിക്കാരും സജീവം