Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ബൂത്തുകളിൽ 100ശതമാനം പോളിങ് നടക്കുമെന്ന് സോഷ്യൽ മീഡിയ; താരമായി വീണ്ടുമൊരു പോളിങ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്; റീനയ്ക്ക് പിന്നാലെ യോഗേശ്വരിയുടെ വിവരങ്ങൾ തേടി സോഷ്യൽ മീഡിയയിൽ പരക്കം പാച്ചിൽ; ബോളിവുഡ് നടിമാരെ വെല്ലുന്ന സുന്ദരിമാരുടെ ബൂത്തിൽ മണിക്കൂറുകൾ വരിനിന്ന് വോട്ടു ചെയ്ത് പുരുഷന്മാർ

ഈ ബൂത്തുകളിൽ 100ശതമാനം പോളിങ് നടക്കുമെന്ന് സോഷ്യൽ മീഡിയ; താരമായി വീണ്ടുമൊരു പോളിങ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്; റീനയ്ക്ക് പിന്നാലെ യോഗേശ്വരിയുടെ വിവരങ്ങൾ തേടി സോഷ്യൽ മീഡിയയിൽ പരക്കം പാച്ചിൽ; ബോളിവുഡ് നടിമാരെ വെല്ലുന്ന സുന്ദരിമാരുടെ ബൂത്തിൽ മണിക്കൂറുകൾ വരിനിന്ന് വോട്ടു ചെയ്ത് പുരുഷന്മാർ

മറുനാടൻ ഡെസ്‌ക്‌

വോട്ടെടുപ്പു ദിവസം രാഷ്ട്രീയക്കാരേക്കാൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയവരാണ് ഈ സർക്കാർ ഉദ്യോഗസ്ഥർ. 'ഈ ബൂത്തിൽ ഇന്നു 100% പോളിങ് നടക്കും' എന്ന അടിക്കുറിപ്പോടെ പോളിങ് സാമഗ്രികളുമായി ബൂത്തിലേക്കു പോകുന്ന 2 വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് വൈറലായത്. യുപി ദിയോറയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥ റീന ദ്വിവേദിയും ഭോപാലിലെ ബാങ്ക് ഉദ്യോഗസ്ഥ യോഗേശ്വരി ഗോഹിതെയുമാണിവർ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരും. മഞ്ഞ സാരിയുടുത്ത് കൂളിങ് ഗ്ലാസ്സ് വെച്ച്, കൈയിൽ ബാലറ്റ് പെട്ടിയുമായി നടന്നു നീങ്ങിയ ഒരു ഉദ്യോഗസ്ഥയുടെ ചിത്രമായിരുന്നു ആദ്യം വൈറലായത്. ഇത് ആരാണെന്ന് കണ്ടെത്താനുള്ള സോഷ്യൽ മീഡിയയിലെ അന്വേഷണങ്ങൾ ഒടുവിൽ ചെന്നുനിന്നത് ഉത്തർപ്രദേശിലാണ്. 

ഇതിന് പിന്നാലെയാണ് നീല നിറത്തിലുള്ള മോഡേൺ വേഷമണിഞ്ഞ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഒരു ഉദ്യോഗസ്ഥയുടെ ചിത്രം വൈറലാകുന്നത്. ഭോപ്പാലിൽ നിന്ന് പകർത്തിയ ഈ ചിത്രത്തിലെ സുന്ദരിക്ക് പിന്നാലെ ആയിരുന്നു സോഷ്യൽ മീഡിയ.തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോളിങ് ബൂത്തിലേക്കെത്തുന്ന ഒരു ഉദ്യോഗസ്ഥയുടെ ചിത്രമാണ് ആദ്യം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. മഞ്ഞസാരിയുടുത്ത്, കൂളിങ് ഗ്ലാസ് ധരിച്ച്, കൈയിൽ മൊബൈൽ ഫോണും വോട്ടിങ് യന്ത്രവുമായി സിനിമാ സ്‌റ്റൈലിൽ നടന്നു നീങ്ങുന്ന ഉദ്യോഗസ്ഥയായിരുന്നു ചിത്രത്തിലെ താരം,

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2017 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലും റീന പോളിങ് ഓഫിസറായിരുന്നെങ്കിലും അന്നൊന്നും ആരും അറിഞ്ഞില്ല. ഇത്തവണ ഒപ്പമുള്ള സഹപ്രവർത്തകൻ ഫോട്ടോയെടുത്തു സമൂഹമാധ്യമങ്ങളിലിട്ടു. ഇതോടെ ഷെയറായി, ഫ്രണ്ട്‌സ് റിക്വസ്റ്റായി, ഒപ്പം സെൽഫിയെടുക്കാനുള്ളവരുടെ തിരക്കായി. ഇതെന്റെ അമ്മയാണെന്ന് ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൻ അദിത് കൂട്ടുകാരോടു പറഞ്ഞിട്ടു വിശ്വസിച്ചില്ലെന്നും ഒടുവിൽ അവൻ വിഡിയോ കോൾ ചെയ്താണ് അവരുടെ സംശയം മാറ്റിയതെന്നും റീന പറഞ്ഞു. ചെറുപ്പത്തിലേ വിവാഹിതയായെങ്കിലും ഫാഷൻ, ടിവി രംഗത്ത് ഇനിയും അവസരമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് മുപ്പത്തിരണ്ടുകാരിയായ റീന. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അടുത്ത സീസണിൽ ക്ഷണം കിട്ടിയാൽ ഇപ്പോഴേ റെഡി.

ടിക് ടോക് വീഡിയോയുടെ സഹായത്തോടെയാണ് മഞ്ഞസാരി ധരിച്ചെത്തിയ ആ സുന്ദരി ഉദ്യോഗസ്ഥയെ സോഷ്യൽ മീഡിയ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥയായ റീന ദ്വിവേദിയായിരുന്നു കക്ഷി. ടിക് ടോക് വീഡിയോകളിൽ സജീവമായ റീന മോഡേൺ വേഷത്തിലെത്തുന്ന നിരവധി ചിത്രങ്ങളും പിന്നീട് വൈറലായിരുന്നു.

ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ പകർത്തിയ ചിത്രങ്ങളായിരുന്നു അത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ അമ്മയാണ് ഈ 32 കാരി. ആദിത് എന്നാണ് മകന്റെ പേര്. ഭർത്താവ് സഞ്ജയ്. 2013ലാണ് റീന പൊതുമരാമത്ത് വകുപ്പിൽ ജോലിക്ക് ചേർന്നത്. ഇതിന് മുമ്പ് ഇൻഷുറൻസ് മേഖലയിലായിരുന്നു പ്രവർത്തനം. പിഡബ്ലൂഡി ജൂനിയർ അസിസ്റ്റന്റ് ആണ് റീന. തിരഞ്ഞെടുപ്പ് ദിവസത്തെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ നിരവധി ആരാധകരെയാണ് ഒറ്റ ദിവസം കൊണ്ട് റീനയ്ക്ക് ലഭിച്ചത്.

 

ഇതിന് പിന്നാലെയാണ് ഭോപ്പാലിൽ നിന്നുള്ള ഒരു പോളിങ് ഉദ്യോഗസ്ഥയിൽ സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയത്. നീല നിറത്തിലുള്ള മോഡേൺ വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സ് വെച്ച് കൈയിൽ വോട്ടിങ് യന്ത്രവുമായി കൂലായി നടന്നു പോകുന്ന ഉദ്യോഗസ്ഥയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

ഭോപ്പാലിലെ കാനറാ ബാങ്കിൽ ഉദ്യോഗസ്ഥയായ യോഗേശ്വരി ഗോഗിതാണ് സോഷ്യൽ മീഡിയയിൽ താരമായ രണ്ടാമത്തെ ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ ഗോവിന്ദ്പുരയിലെ ഐടിഐ പോളിഗ് ബൂത്തിൽ ഡ്യൂട്ടിക്കെത്തിയപ്പോൾ പകർത്തിയ യോഗേശ്വരിയുടെ ചിത്രങ്ങളാണ് വൈറലായത്. പോളിങ് ബൂത്തിലെത്തി മണിക്കൂറുകൾക്കകം യോഗേശ്വരിയുടെ ചിത്രങ്ങളും വൈറലാവുകയായിരുന്നു.

എന്നാൽ ഒറ്റ ദിവസം കൈവന്ന പ്രശസ്തിയിൽ അതൃപ്തയാണ് യോഗേശ്വരി. എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. ധരിക്കുന്ന വസ്ത്രമോ ബാഹ്യസൗന്ദര്യമോ കണ്ടല്ല ഒരാളെ വിലയിരുത്തേണ്ടത്. ജോലിയോടുള്ള ആത്മാർത്ഥയും ഉത്തരവാദിത്തവുമാണ് ശ്രദ്ധിക്കപ്പെടേണ്ടെന്നാണ് യോഗേശ്വരിയുടെ അഭിപ്രായം. പോളിങ് ബൂത്തിൽ നിന്നും മടങ്ങുന്നതിനിടയിൽ സംസാരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെയും യോഗേശ്വരി മടക്കി അയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP