Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ചില നേതാക്കൾ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നുണ്ട്; ഇവർ വിജയിച്ചു കഴിഞ്ഞാൽ എങ്ങോട്ടു പോകുമെന്ന് ഉറപ്പില്ല; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചിലർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയാണ്; ആർഎസ്എസ് അജണ്ട നടപ്പിലാക്കിയ വാജ്‌പേയിയെയും മാധ്യമങ്ങൾ വാഴ്‌ത്തിയിരുന്നു; കണ്ണൂരിൽ ദേശീയരാഷ്ട്രീയം പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണം നയിച്ച് മുഖ്യമന്ത്രി പിണറായി

കേരളത്തിൽ ചില നേതാക്കൾ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നുണ്ട്; ഇവർ വിജയിച്ചു കഴിഞ്ഞാൽ എങ്ങോട്ടു പോകുമെന്ന് ഉറപ്പില്ല; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചിലർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയാണ്; ആർഎസ്എസ് അജണ്ട നടപ്പിലാക്കിയ വാജ്‌പേയിയെയും മാധ്യമങ്ങൾ വാഴ്‌ത്തിയിരുന്നു; കണ്ണൂരിൽ ദേശീയരാഷ്ട്രീയം പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചരണം നയിച്ച് മുഖ്യമന്ത്രി പിണറായി

രഞ്ജിത്ത് ബാബു

കണ്ണൂർ: 2009 മുതൽ 2014 വരെ യുള്ള യു.പി.എ. സർക്കാർ ജനവിരുദ്ധമായ ഒട്ടേറെ പരിപാടികളാണ് നടപ്പാക്കിയത്. അതിന്റെ ഫലമായാണ് 2014 ൽ ബിജെപി. സർക്കാർ അധികാരത്തിൽ വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കണ്ണൂരിൽ എ.കെ. ജി സ്മാരക സ്തൂഭത്തിൽ പുഷ്പ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന്റെ നയങ്ങൾ വീറോടെ നടപ്പാക്കുകയായിരുന്നു ബിജെപി. സർക്കാർ. രണ്ട് പേർക്കും ഒരേ നയവും ഒരേ നിലപാടുമാണ്. ഇനിയും ബിജെപി. അധികാരത്തിലേറിയാൽ രാജ്യത്തിന്റെ നിലനിൽപ്പു തന്നെ അപകടത്തിലാകും.

ഐക്യം വേണ്ട, ജനാധിപത്യവും മതേതരത്വവും വേണ്ട എന്ന നിലപാടാണ് അവരുടേത്. കേരളത്തിൽ ചില നേതാക്കൾ കോൺഗ്രസ്സിന് വേണ്ടി മത്സരിക്കുന്നുണ്ട്. എന്നാൽ ഇവർ ജയിച്ചു കഴിഞ്ഞാൽ എങ്ങോട്ട് പോകുന്നുവെന്ന് ഉറപ്പില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ചിലർ കൂട്ടത്തോടെ ബിജെപി.യിലേക്ക് പോവുകയാണ്. ചിലർ തിരിച്ച് കോൺഗ്രസ്സിലേക്കും വരുന്നു. ഇതെല്ലാം ചില വാഗ്ദാനങ്ങൾ കൊണ്ടാണെന്ന് പിണറായി പറഞ്ഞു. ചില ആരോപണ വിധേയർ ഇപ്പോൾ സ്ഥാനാർത്ഥികളായുണ്ട്. അതിനാൽ വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാജ്പയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ചില മാധ്യമങ്ങൾ അദ്ദേഹത്തിനെ വാഴ്‌ത്തിയിട്ടുണ്ട്. സൗമ്യനും ശാന്തനുമായ പ്രധാനമന്ത്രിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാൽ ആർ. എസ്. എസിന്റെ അജണ്ടയാണ് അദ്ദേഹം നടപ്പാക്കിയതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അതിന് ശേഷം ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നപ്പോൾ യു.പി.എ. ഗവൺമെന്റിനെ അധികാരത്തിലെത്തിക്കാൻ ശ്രമിച്ചത് ഇടതു കക്ഷികളാണ്. ഇടതു കക്ഷികൾ പിൻതുണച്ചപ്പോഴാണ് തൊഴിലുറപ്പ് പദ്ധതിയും വനാവകാശ നിയമവും നടപ്പാക്കിയത്. എന്നാൽ പിന്നീട് ജനവിരൂദ്ധമായ നടപടികളിലേക്ക് യു.പി. എ. സർക്കാർ തുനിഞ്ഞപ്പോൾ ഇടതു കക്ഷികൾ പിൻതുണ പിൻവലിക്കുകയായിരുന്നു.

അടിയന്തിരാവസ്ഥക്ക് നേതൃത്വം നൽകിയ ഇന്ദിര ഗാന്ധിയുടെ ഭർത്താവിനെ തറ പറ്റിച്ച തെരഞ്ഞെടുപ്പിന് രോഗശയ്യയിലായിട്ടും നേതൃത്വപരമായ പങ്ക് വഹിച്ച മഹാനായിരുന്നു എ.കെ. ജി.യെന്നും പിണറായി പറഞ്ഞു. ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, കണ്ണൂർ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി പി.കെ. ശ്രീമതി, രാമചന്ദ്രൻ കടന്നപ്പള്ളി, എം.വി ജയരാജൻ, പി. ശശി എന്നിവരും പങ്കെടുത്തു. ചടങ്ങിനു ശേഷം ധർമ്മടം നിയോജക മണ്ഡലത്തിലെ കുടുംബ യോഗങ്ങളിൽ പങ്കെടുത്ത മുഖ്യമന്ത്രി തിരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP