Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാവൽക്കാരൻ കള്ളനാണെന്ന രാഹുലിന്റെ മുദ്രാവാക്യം ഏശുന്നില്ലെന്ന് ബിജെപി; ആവർത്തിച്ച് പ്രയോഗിക്കുമ്പോൾ ജനങ്ങൾക്ക് അനിഷ്ടമെന്നും പ്രചാരണ വിദഗ്ദ്ധർ; 'മേം ഹൂ ചൗക്കിധാർ' ക്യാമ്പെയിൻ ഉഷാറാക്കാൻ ഉറച്ച് പാർട്ടി നേതാക്കൾ; കോൺഗ്രസ് പ്രചാരണത്തിന്റെ മുന ഒടിക്കാൻ തന്റെ ട്വിറ്റർ അക്കൗണ്ട് 'ചൗക്കിധാർ മോദി' എന്ന് മാറ്റി പ്രധാനമന്ത്രി; പേരുമാറ്റവും വീഡിയോകളുമായി ട്വിറ്റർ നിറച്ച് അമിത്ഷായും മറ്റുനേതാക്കളും

കാവൽക്കാരൻ കള്ളനാണെന്ന രാഹുലിന്റെ മുദ്രാവാക്യം ഏശുന്നില്ലെന്ന് ബിജെപി; ആവർത്തിച്ച് പ്രയോഗിക്കുമ്പോൾ ജനങ്ങൾക്ക് അനിഷ്ടമെന്നും പ്രചാരണ വിദഗ്ദ്ധർ; 'മേം ഹൂ ചൗക്കിധാർ' ക്യാമ്പെയിൻ ഉഷാറാക്കാൻ ഉറച്ച് പാർട്ടി നേതാക്കൾ;  കോൺഗ്രസ് പ്രചാരണത്തിന്റെ മുന ഒടിക്കാൻ തന്റെ ട്വിറ്റർ അക്കൗണ്ട് 'ചൗക്കിധാർ മോദി' എന്ന് മാറ്റി പ്രധാനമന്ത്രി; പേരുമാറ്റവും വീഡിയോകളുമായി ട്വിറ്റർ നിറച്ച് അമിത്ഷായും മറ്റുനേതാക്കളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇങ്ങടുത്തതോടെ, പ്രചാരണത്തിന്റെ സൂത്രങ്ങൾ ഓരോന്നായി എടുത്തുപ്രയോഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.. ചൗക്കിധാർ മോദി എന്ന് ട്വിറ്റർ അക്കൗണ്ട് പേര് മാറ്റിയാണ് അദ്ദേഹം കോൺഗ്രസ് മുദ്രാവാക്യത്തിന്റെ മുന ഒടിക്കാൻ നോക്കിയത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വൈകാതെ മോദിയെ കൂട്ടുപിടിച്ചു. ചൗക്കിധാർ അമിത് ഷാ. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, ജഗത് പ്രകാശ് നഡ്ഡ, ഹർഷവർദ്ധൻ, ധർമേന്ദ്ര പ്രധാൻ ഇവരെല്ലാം തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ ചൗക്കിധാർ എന്ന പ്രീഫിക്‌സ് ചേർത്തു. അങ്ങനെ മേം ഭി ചൗക്കിധാർ ഹൂം ട്വീററ് പ്രചാരണം ചൂടുപിടിക്കുകയാണ്.

നിങ്ങളുടെ കാവൽക്കാരൻ തല ഉയർത്തി നിന്ന് രാജ്യത്തെ സേവിക്കുകയാണ്, മേം ഹൂ ചൗക്കിധാർ ഹൂം പ്രചാരണത്തിന് തുടക്കം കുറിക്കവെ മോദി പറഞ്ഞു.ഒറ്റയ്ക്കല്ല, അഴിമതിക്കും അഴുക്കിനും സാമൂഹിക വിപത്തിനുമെതിരെ പോരടിക്കുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ത്യയുടെ മേൽഗതിക്കായി കഠിനാധ്വാനം ചെയ്യുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു, ഞാനും ചൗക്കിദാറാണ് മോദി വ്യക്തമാക്കി. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലെ പേരും മോദി മാറ്റിയത്. മോദിയെ പോലെ തന്നെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർ രാജ്യത്തിന്റെ കാവൽക്കാരാകാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതിന്റെ ഹ്രസ്വ പരസ്യ വിഡീയോകളും ബിജെപി നേതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കാനുള്ള ആളുകളുടെ ശ്രമങ്ങളെ എടുകത്തുകാട്ടുന്ന പ്രചാരണ വീഡിയോ അമിത്ഷാ ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ കാവൽക്കാരെന്ന നിലയിൽ കറൻസി രഹിത ഇടപാടുകളിലൂടെ ശുദ്ധമായ സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കാൻ എല്ലാവരും പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചു. കള്ളപ്പണവും അഴിമതിയും ദശാബ്ദങ്ങളായി നമ്മളെ ബാധിച്ചിരുന്നു. മികച്ച ഭാവിക്കായി ഇവയെ പുറത്താക്കേണ്ട സമയമാണിതെന്നും ഗോയൽ ട്വിറ്ററിൽ കുറിച്ചു. 'ചൗക്കിദാർ അമിത് ഷാ' എന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ട്വിറ്ററിൽ പേര് മാറ്റിയത്.

2014 ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് ചൗക്കിധാർ എന്ന വാക്ക് മോദി പ്രയോഗിക്കുന്നത്. ജനങ്ങളുടെ പണം കാക്കാൻ താൻ രാജ്യത്തിന്റെ കാവൽക്കാരനായി പ്രവർത്തിക്കുമെന്നാണ് മോദി അന്ന് വ്ാഗ്ദാനം ചെയ്തത്. റഫാൽ ഇടപാടിൽ മോദി സർക്കാരിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമർശമാണ് ചൗക്കിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്നത്. എൻഡിഎ സഖ്യകക്ഷിയായ ശിവസേന ഉൾപ്പെടെ ഇതു പിന്നീടു ഉപയോഗിച്ചു.എന്നാൽ, രാഹുലിന്റെ ചൗക്കിധാർ ചോർ ഹൈ...കാവൽക്കാരൻ കള്ളനാണ്് മുദ്രാവാക്യം ജനങ്ങൾ ഏറ്റുപിടിച്ചില്ലെന്നാണ് ബിജെപിയുടെ പ്രചാരണ തന്ത്രജ്ഞന്മാർ നടത്തിയ സർവേകളിലും വിശകലനങ്ങളിലും തെളിഞ്ഞത്. ഇതേ തുടർന്നാണ് മേം ഭി ചൗക്കിധാർ പ്രചാരണവുമായി പാർട്ടി നേതാക്കൾ രംഗത്തെത്തിയത്. കാവൽക്കാരൻ കള്ളനാണ് പ്രചാരണത്തോട് ജനങ്ങൾക്ക് ഈർഷ്യ തോന്നുന്നുണ്ടെന്നാണ് ബിജെപി നേതാക്കളുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP