Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവേശം വോട്ടർമാർ ഏറ്റെടുത്തത് പോളിങ് ശതമാനം വർധിപ്പിക്കുമെന്ന് കണക്കുകൂട്ടി മുന്നണികൾ; രാഹുൽ ഫാക്ടർ കേരളത്തിൽ ഇടത് കോട്ടകൾ നിലമ്പരിശാക്കുമെന്ന് കണക്കുകൂട്ടി യുഡിഎഫ്; 2004 ആവർത്തിക്കുമെന്ന് വിശ്വസിച്ച് ഇടത് മുന്നണി; ആർഎസ്എസ് തന്ത്രങ്ങളും മോദിയുടെ ഇമേജും താമര വിരിയിക്കുമെന്ന് പ്രതീക്ഷിച്ച് ബിജെപി; നിർണായകമാവുക മൂന്ന് ലക്ഷത്തോളം കന്നി വോട്ടുകൾ

ആവേശം വോട്ടർമാർ ഏറ്റെടുത്തത് പോളിങ് ശതമാനം വർധിപ്പിക്കുമെന്ന് കണക്കുകൂട്ടി മുന്നണികൾ; രാഹുൽ ഫാക്ടർ കേരളത്തിൽ ഇടത് കോട്ടകൾ നിലമ്പരിശാക്കുമെന്ന് കണക്കുകൂട്ടി യുഡിഎഫ്; 2004 ആവർത്തിക്കുമെന്ന് വിശ്വസിച്ച് ഇടത് മുന്നണി; ആർഎസ്എസ് തന്ത്രങ്ങളും മോദിയുടെ ഇമേജും താമര വിരിയിക്കുമെന്ന് പ്രതീക്ഷിച്ച് ബിജെപി; നിർണായകമാവുക മൂന്ന് ലക്ഷത്തോളം കന്നി വോട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മീനത്തൂടിനെ വെല്ലുന്ന പ്രചാരണമാണ് മുന്നണികൾ നടത്തിയത്. ആഗോള വിഷയങ്ങൾ മുതൽ പഞ്ചായത്ത് പൈപ്പിലെ വെള്ളമില്ലായ്മ വരെ ചർച്ചയായ കോരളത്തിൽ ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാകാനുള്ള ആവേശത്തിലാണ് ജനങ്ങൾ. ശബരിമല സമരവും, പ്രളയവും പ്രളയാനന്തര നപുനർ നിർമ്മാണവുമൊക്കെ ചർച്ചകളായപ്പോൾ കേരളം ആർക്കൊപ്പമെനന വിധിയെഴുതാൻ ഇനി ഒരു പകലിന്റേയും രാത്രിയുടേയും ദൂരം മാത്രം. നാളെ സൂര്യനുദിക്കുമ്പോൾ കോരളം ക്യൂ നിൽക്കും അടുത്ത അഞ്ച് വർഷത്തെ തങ്ങളുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ മുഴക്കേണ്ടയാളെ തിരഞ്ഞെടുക്കാൻ. സംസ്ഥാനത്ത് ആവേശം അലയടിക്കുമ്പോൾ പോളിങ് ശതമാനം കുത്തനെ വർധിക്കും എന്നാണ് മുന്നണികൾ കണക്ക് കൂട്ടുന്നത്.

കേരളത്തിലെ വോട്ടർമാർ തങ്ങൾക്ക് അനുകൂലമായി വിധിയെഴുതും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫും എൽഡിഎഫും. മുമ്പൊന്നുമില്ലാത്ത വിധം പ്രചാരണ രംഗത്ത് ആവേശം കാണിച്ച ബിജെപി അഞ്ച് മണ്ഡലങ്ങളിലെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. ഇതിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിക്കാനും സാധ്യതയുണ്ട്. വിജയ സാധ്യത ഇല്ലാത്ത പല മണ്ഡലങ്ങളിലും പക്ഷേ ബിജെപി നേടുന്ന വോട്ടുകൾ നിർണായകമാണ്. വിജയിയെ തീരുമാനിക്കുന്നതിൽ പല മണ്ഡലങ്ങളിലും ബിജെപിക്ക് നിർണായക ശക്തിയാകാൻ കഴിയുന്നു എന്ന പ്രത്യേകതയുമുണ്ട്.

ദേശീയരാഷ്ട്രീയം മുതൽ ശബരിമലയടക്കമുള്ള വിവാദപർവങ്ങൾ വരെ കളം നിറഞ്ഞാടിയ പ്രചാരണദിനങ്ങളുടെ ആവേശം വോട്ടർമാരും ഏറ്റുവാങ്ങിയിട്ടുണ്ടെന്നു കക്ഷിഭേദമന്യേ നേതാക്കൾ വിലയിരുത്തുന്നു. തങ്ങളുടെ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ അവർ കൈമെയ് മറന്നു നാളെ അധ്വാനിക്കുക കൂടി ചെയ്യുമ്പോൾ പോളിങ് ശതമാനം 2014 ലെ 74.04 ശതമാനത്തിൽ നിന്നും ഉയരുമെന്നാണു കരുതുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പു പ്രക്രിയയോടുള്ള താൽപര്യം കൂട്ടാൻ യുവാക്കളടക്കമുള്ളവരെ പ്രേരിപ്പിക്കുമെന്ന വിശകലനവുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ 77.35% എന്ന മികച്ച പോളിങ്ങായിരുന്നു കേരളത്തിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിലേക്കു വരാമെന്ന പ്രതീക്ഷ ശക്തം. കഴിഞ്ഞ തവണ ദേശീയ ശരാശരി 66.40% ആയിരുന്നു. 2009 ൽ കേരളത്തിൽ 73.36 ശതമാനവും. രാഷ്ട്രീയം തിളച്ചു മറിയുന്നതിനാൽ 'നോട്ട'യുടെ അരാഷ്ട്രീയതയോടു വോട്ടർമാർ മുഖം തിരിക്കുമെന്ന വിശ്വാസവും പാർട്ടികൾക്കുണ്ട്. 2014 ൽ രണ്ടുലക്ഷത്തിലേറെപ്പേർ 'നോട്ട'യിൽ കുത്തിയിരുന്നു. ഇത്തവണ 2,88,191 കന്നി വോട്ടർമാർ വോട്ടിടും. ഇവരുടെ നിലപാട് ചില മണ്ഡലങ്ങളിൽ നിർണായകമാകും.

ഇത്തവണ കേരളത്തിൽ തങ്ങളുടെ ഏറ്റവും വലിയ വോട്ട് വിഹിതം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 16 മുതൽ പരമാവധി 18 ശതമാനം വോട്ട് വരെ സംസ്ഥാനത്ത് നേടാനാകും എന്നാണ് ബിജെപി കണക്ക കൂട്ടുന്നത്. ആർഎസ്എസ് പല മണ്ഡലങ്ങളിലും പ്രചാരണം നിയന്ത്രിച്ചതും മോദിക്ക് കേരളത്തിലുള്ള ജനപ്രീതിയും സഹായകമാകുമെന്നും ഇത് വൻ കുതിപ്പിന് തന്നെ സഹായമാകുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP