Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോപണങ്ങൾ വിലപോയില്ല; ബിജെപിയുടെ 'തീവ്രവാദ'മുഖം പ്രജ്ഞ സിംഗിന് ഭോപ്പാലിൽ വൻ കുതിപ്പ്; രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം; കോൺഗ്രസിന് മധ്യപ്രദേശിൽ തിരിച്ചടി  

ആരോപണങ്ങൾ വിലപോയില്ല; ബിജെപിയുടെ 'തീവ്രവാദ'മുഖം പ്രജ്ഞ സിംഗിന് ഭോപ്പാലിൽ വൻ കുതിപ്പ്; രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം; കോൺഗ്രസിന് മധ്യപ്രദേശിൽ തിരിച്ചടി   

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ഭോപ്പാലിൽ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് താക്കൂർ ലീഡ് തുടരുന്നു. നിലവിൽ 23000 വോട്ടുകളുടെ ലീഡാണ് പ്രജ്ഞയ്ക്കുള്ളത്. ബിജെപിയുടെ ഉറച്ച കോട്ടയായ ഭോപ്പാലിൽ, 2014-ൽ ബിജെപിയുടെ അശോക് സഞ്ജാറാണ് വിജയിച്ചത്. മൂന്നു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. മധ്യപ്രദേശിൽ കോൺഗ്രസിന് വൻതിരിച്ചടി. 29 മണ്ഡലങ്ങളിൽ 28 ഇടത്തും ബിജെപി ലീഡ് ഉയർത്തുന്നു. ഒരിടത്ത് മാത്രമാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്.

മുപ്പതുവർഷമായി ബിജെപി മാത്രമാണ് ഭോപ്പാലിൽ ജയിച്ചുവരുന്നത്. ഇത്തവണ ഇവിടെ കോൺഗ്രസിനായി മത്സരിക്കുന്നത് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് ആണ്. കോൺഗ്രസിന്റെ രജപുത്ര മുഖവും ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖവുമാണ് ദിഗ്‌വിജയ് സിങ്.

മാലെഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒരു കേസിൽ വിമുക്തയാക്കപ്പെട്ട പ്രജ്ഞ മറ്റൊരു കേസിൽ ജാമ്യത്തിലാണ്. ഗോഡ്‌സെ അനുകൂല പരാമർശം, ഹേമന്ദ് കർക്കറെയുടെ മരണം, ബാബറി മസ്ജിദ് തകർക്കൽ എന്നീ വിഷയങ്ങളിൽ പ്രജ്ഞാ സിങ് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവരെ 72 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്നു വിലക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP