Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ബിജെപി പരാജയം ഭയക്കുന്നതിന്റെ തെളിവാണ് വിദേശ പൗരത്വം സംബന്ധിച്ച് രാഹുൽ ഗാന്ധിക്കുള്ള കേന്ദ്ര സർക്കാരിന്റെ നോട്ടീസ്; രാഹുൽ ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്ന് രാജ്യത്തുള്ള എല്ലാവർക്കും അറിയാം'; അമേഠിയിൽ രാഹുലിനായുള്ള പ്രചരണത്തിനിടെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

'ബിജെപി പരാജയം ഭയക്കുന്നതിന്റെ തെളിവാണ് വിദേശ പൗരത്വം സംബന്ധിച്ച് രാഹുൽ ഗാന്ധിക്കുള്ള കേന്ദ്ര സർക്കാരിന്റെ നോട്ടീസ്; രാഹുൽ ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്ന് രാജ്യത്തുള്ള എല്ലാവർക്കും അറിയാം'; അമേഠിയിൽ രാഹുലിനായുള്ള പ്രചരണത്തിനിടെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

അമേഠി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലും കോൺഗ്രസ്-ബിജെപി പോരിന് കുറവില്ല. ഈ അവസരത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിദേശ പൗരത്വം സംബന്ധിച്ച് കേന്ദ്ര സർക്കാർ നോട്ടീസ് അയയ്ക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനായി അധികം ദിവസങ്ങൾ ഇല്ലാത്ത അവസരത്തിൽ അധികാരമുപയോഗിച്ച് കോൺഗ്രസിനെ വെട്ടിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന തരത്തിൽ നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ബിജെപിക്കെതിരെ വിഷയത്തിൽ ആഞ്ഞടിക്കുകയാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

തോൽക്കുമോ എന്ന ഭയം മൂലമാണ് കേന്ദ്ര സർക്കാർ വിദേശ പൗരത്വം സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചതെന്നും രാഹുൽ ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്ന കാര്യം ഓരോരുത്തർക്കും അറിവുള്ളതാണെന്നും പ്രിയങ്ക വ്യക്തമാക്കി. ഉത്തർപ്രദേശിലെ അമേഠിയിൽ സഹോദരൻ രാഹുലിനുവേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് പ്രിയങ്ക ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പ്രിയങ്ക.

ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുൽഗാന്ധിക്ക് പൗരത്വം വിഷയത്തിൽ നോട്ടീസ് നൽകിയിട്ടുള്ളത്. 15 ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഡയറക്ടറായ കമ്പനിയുടെ രേഖകളിൽ അദ്ദേഹം ബ്രിട്ടീഷ് പൗരനാണെന്ന വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം.

2015 ൽ പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലും സുബ്രഹ്മണ്യൻ സ്വാമി ഈ ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ, അമേഠിയിൽ പരാജയപ്പെടുമെന്ന ഭീതിമൂലമാണ് രാഹുൽ അവിടെനിന്ന് ഓടി രക്ഷപ്പെട്ടതെന്ന ആരോപണത്തിനും പ്രിയങ്ക മറുപടി നൽകി. അമേഠിയിൽ പരാജയപ്പെടുമോ എന്ന ഭയം കോൺഗ്രസിനില്ലെന്ന് അവർ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP