Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അല്ല അൻവർ ഇക്കാ..അങ്ങ് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാണോ അതോ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയോ? രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ തന്നെ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി ഇടത് സ്ഥാനാർത്ഥി പി വി അൻവർ രംഗത്ത്; കോൺഗ്രസുകാർ കാല് വാരുമെന്ന ആശങ്ക വീണ്ടും തുറന്ന് പറഞ്ഞ് ലീഗുകാർ; യുഡിഎഫിന്റെ ഉറച്ച സീറ്റുകളിൽ ഒന്നിൽ ആശയക്കുഴപ്പം തുടർക്കഥ ആവുമ്പോൾ

അല്ല അൻവർ ഇക്കാ..അങ്ങ് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാണോ അതോ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയോ? രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ തന്നെ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി ഇടത് സ്ഥാനാർത്ഥി പി വി അൻവർ രംഗത്ത്; കോൺഗ്രസുകാർ കാല് വാരുമെന്ന ആശങ്ക വീണ്ടും തുറന്ന് പറഞ്ഞ് ലീഗുകാർ; യുഡിഎഫിന്റെ ഉറച്ച സീറ്റുകളിൽ ഒന്നിൽ ആശയക്കുഴപ്പം തുടർക്കഥ ആവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: ബംഗാളിലും തമിഴ്‌നാട്ടിലുമൊക്കെ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ ഇടത് സ്ഥാനാർത്ഥികൾ വോട്ട് ചോദിച്ചാൽ അത് പ്രാദേശികമായ ഔദ്യോഗികമായും അനൗദ്യോഗിക സഖ്യത്തിന്റേയും നീക്ക് പോക്കുകൾ കൊണ്ട് ആണെന്ന് കരുതാം. എന്നാൽ കേരളത്തിൽ പരസ്പരം പോരടിക്കുന്ന ഇടത് വലത് മുന്നണികൾ തമ്മിലാണെന്നിരിക്കെ പൊന്നാനി മണ്ഡലത്തിലെ സിപിഎം സ്വതന്ത്രൻ പിവി അനവർ രാഹുൽ ഗാന്ധിക്ക് ശക്തി പകരാൻ എന്ന് പറഞ്ഞ് വോട്ട് ചോദിക്കുന്നത് കണ്ട് പൊന്നാനിക്കാർ ചോദിക്കുകയാണ് അല്ല അൻവർക്കാ ഇങ്ങള് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാണോ അതോ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയോ?

സംസ്ഥാനത്ത് മുഖ്യ ശത്രുവായ യുഡിഎഫിനെതിരെ ആഞ്ഞടിച്ച് വോട്ടു നേടാനുള്ള പ്രചാരണവുമായി മന്ത്രിമാരും എൽഡിഎഫ് നേതാക്കളും സ്ഥാനാർത്ഥികളും മത്സരിക്കുമ്പോഴാണ് പൊന്നാനിയിലെ സിപിഎം സ്വന്തന്ത്ര സ്ഥാനാർത്ഥി പി.വി.അൻവറിന്റെ പ്രസ്താവന.ബിജെപിയെയും ലീഗിനെയും കടന്ന് ആക്രമിക്കുമ്പോഴും കോൺഗ്രസിനെ കുറ്റപ്പെടുത്താതെയാണ് പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി പ്രചാരണം നടത്തുന്നത്. കോൺഗ്രസിനോടുള്ള അനുഭാവം നേരത്തെ അണികളിൽ ചർച്ചയായിരുന്നു. അൻവർ പരസ്യമായി കോൺഗ്രസിന് സ്തുതിപാടുമ്പോൾ ഇടത് ക്യാമ്പിനെക്കാൾ ആശങ്ക ലീഗിനാണ്. കഴിഞ്ഞ തവണ വെറും 25000 വോട്ടുകൾക്ക് മാത്രം രക്ഷപ്പെട്ട പരമ്പരാഗത കോട്ടയിൽ കോൺഗ്രസ് കാല് വാരുമെന്നും അതിലൂടെ അൻവർ അട്ടിമറി വിജയം നേടും എന്നും ലീഗ് പോലും ഭയപ്പെടുന്നുണ്ട്.

കേരളത്തിൽ സ്ഥാനാർത്ഥി നിർണയം ആരംഭിക്കുമ്പോൾ തന്നെ മലപ്പുറവും പൊന്നാനിയും എൽഡിഎഫ് ക്യാമ്പിന് ഒരിക്കലും തലവേദന സൃഷ്ടിക്കാറില്ല. കാരണം അവിടെ വിജയിക്കും എന്ന് ഒരു കാരണവശാലും സിപിഎം കരുതുന്നില്ല എന്നത് തന്നെ. എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല ലീഗിന്. പ്രത്യേകിച്ച് കോൺഗ്രസ് ബന്ധമുള്ള അൻവർ എന്ന വ്യവസായിയും നിലമ്പൂർ എംഎൽഎയുമായ വ്യക്തി തന്നെ രംഗത്ത് വരുമ്പോൾ പ്രാദേശികമായി ചില എതിർപ്പുകൾ കൂടിയുള്ള ഇടിയെ മറികടക്കുക അസാധ്യമാകില്ലെന്ന് അൻവറും കരുതുന്നു. ഇതിനാണ് താൻ ഇടത് സഹയാത്രികനാണെങ്കിലും രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരും എന്ന് പ്രസ്താവിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാനും മതനിരപേക്ഷ സർക്കാരുണ്ടാക്കാനും തനിക്ക് വോട്ട് ചെയ്യണമെന്നാണ് തിരൂരിൽ എൽഡിഎഫ് കൺവെൻഷനിൽ അൻവർ പ്രസംഗിച്ചത്. പൊന്നാനി മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾ അനുകൂലമാക്കാനുള്ള സ്ഥാനാർത്ഥിയുടെ തന്ത്രമായാണ് പ്രസ്താവനയെ എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ വിലയിരുത്തുന്നത്.

മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയെന്ന് അറിയപ്പെടുന്ന പൊന്നാനി ലോക്സഭാ മണ്ഡലം ഇത്തവണ എന്തുവിലകൊടുത്തും പിടിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറും 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ ഇവിടെ ജയിച്ചുകയറിയത്. ഇത്തവണ മികച്ച സ്ഥാനാർത്ഥി മൽസരിച്ചാൽ മണ്ഡലം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി പലരുടെയും പേരുകൾ ചർച്ച ചെയ്തത്.

ഇതിനായി എംഇഎസ് പ്രസിഡന്റ് ഡോ ഫസൽ ഗഫൂർ, നിലമ്പൂർ എംഎൽഎ പി.വി.അൻവർ, താനൂർ എംഎൽഎ. വി.അബ്ദുറഹിമാൻ, സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, വ്യവസായപ്രമുഖൻ ഗഫൂർ പി. ലില്ലീസ് തുടങ്ങിയവരുടെ പേരുകൾ പരിഗണിച്ചെങ്കിലും തീരുമാനമാനമാകാതെ വന്നതോടെ നിരവധി ആരോപണങ്ങൾ നേരിടുന്ന പി.വി.അൻവറിനെ നിർദ്ദേശിക്കുകയായിരുന്നു.വിദ്യാർത്ഥി ലാഷ്ട്രീയത്തിലൂടെയലാണ് പി.വി.അൻവർ പൊതുപ്രവർത്തനരംഗത്ത് സജീവമായത്. 2005ൽ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് എന്ന പുതിയ രാഷ്ട്രീയപ്രസ്ഥാനം രൂപീകരിച്ചപ്പോൾ ഡിഐസിയുടെ മലപ്പുറം ജില്ലാ വവസ് പ്രസിഡന്റായി. പിന്നീട് കരുണാകരൻ തിരിച്ചുപോയെങ്കിലും അൻവർ സ്വതന്ത്രനിലപാടെടുത്ത് മാറിനിന്നു. ഇടതുപക്ഷത്തോടൊപ്പം ചേർന്ന അൻവർ 2016 ൽകോൺഗ്രസിന്റെ കുത്തകമണ്ഡലമായ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ 11,504 വോട്ടിന് തോൽപ്പിച്ച് ഉജ്വല വിജയം നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP