Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വേണം വേണം രാഹുൽ ഭരണം...വേണ്ടേ വേണ്ട മോദി ഭരണം...; അമിട്ട് വന്നാലും മോദി വന്നാലും രാഹുൽ തന്നെ സൂപ്പർസ്റ്റാർ; രാഹുൽ ഗാന്ധിയെ നേരിൽ കാണണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ഒപ്പം കൂട്ടിയ സന്തോഷത്തിൽ കുട്ടികൾ; മത്സ്യത്തൊഴിലാളികളെ കുറിച്ച് പ്രസംഗിച്ചപ്പോൾ ആർപ്പ് വിളിച്ച് തീരദേശത്തെ കോൺഗ്രസ് പ്രവർത്തകർ; തരൂരിനേയും അടൂർ പ്രകാശിനേയും ഇടതും വലതും നിർത്തി ഇരുവരേയും ഡൽഹിക്ക് അയക്കണമെന്ന് അഭ്യർത്ഥന; രാഹുലിന്റെ വരവ് ആവേശമെന്ന് തലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ

വേണം വേണം രാഹുൽ ഭരണം...വേണ്ടേ വേണ്ട മോദി ഭരണം...; അമിട്ട് വന്നാലും മോദി വന്നാലും രാഹുൽ തന്നെ സൂപ്പർസ്റ്റാർ; രാഹുൽ ഗാന്ധിയെ നേരിൽ കാണണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ഒപ്പം കൂട്ടിയ സന്തോഷത്തിൽ കുട്ടികൾ; മത്സ്യത്തൊഴിലാളികളെ കുറിച്ച് പ്രസംഗിച്ചപ്പോൾ ആർപ്പ് വിളിച്ച് തീരദേശത്തെ കോൺഗ്രസ് പ്രവർത്തകർ; തരൂരിനേയും അടൂർ പ്രകാശിനേയും ഇടതും വലതും നിർത്തി ഇരുവരേയും ഡൽഹിക്ക് അയക്കണമെന്ന് അഭ്യർത്ഥന; രാഹുലിന്റെ വരവ് ആവേശമെന്ന് തലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ

അരുൺ ജയകുമാർ


തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവ് ആഘോഷമാക്കി തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർ. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ കോൺഗ്രസ് അധ്യക്ഷൻ ഇന്ന് പത്തനാപുരം പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുത്ത ശേഷം അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെഎം മാണിയുടെ വീട് സന്ദർശിച്ചതിന് ശേഷം വൈകുന്നേരം ആറ് മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുയോഗത്തിൽ സംബന്ധിക്കാൻ എത്തിയത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ വളരെ ആവേശത്തോടെയാണ് പ്രിയ നേതാവിനെ വരവേറ്റതും പ്രസംഗത്തിലെ ഓരോ പ്രയോഗങ്ങൾക്കും ആവേശത്തോടെ കയ്യടിച്ചതും

ആറ് മണിക്കാണ് പൊതുയോഗം എന്ന് അറിയിച്ചിരുന്നത് എങ്കിലും നാല് മണി മുതൽ തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവർത്തകരും അനുഭാവികളും എത്തി തുടങ്ങിയിരുന്നു. എന്നാൽ അഞ്ചര മണിയായതോടെ മഴക്ക് സാധ്യത വന്നത് വേദി നിറയുമോ എന്ന ആശങ്കയുണ്ടായെങ്കിലും അത് അസ്താനത്തായി. രാഹുൽ ഗാന്ധി എത്തും എന്ന് നേരത്തെ അറിയിച്ചിരുന്ന ആറ് മണിയോട് അടുത്തപ്പോൾ സ്റ്റേഡിയം നിറയുകയായിരുന്നു. തങ്ങളുടെ ഭാവി പ്രധാനമന്ത്രിക്കായി കാത്തിരിക്കുകയാണ് എന്നും ഇന്ത്യയുടെ പ്രതീകഷയാണ് എന്നും മുതിർന്നവർ അഭിപ്രായപ്പെട്ടപ്പോൾ ടിവിയിൽ മാത്രമെ രാഹുൽ ഗാന്ധിയെ കണ്ടിട്ടുള്ളു നേരിൽ കാണണം എന്ന് പറഞ്ഞപ്പോൾ വീട്ടിൽ നിന്ന് അച്ഛനും അമ്മയും കൊണ്ട് വരികയായിരുന്നുവെന്നും കുട്ടികൾ പറയുന്നു.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെയാണ് ഇപ്പോൾ കാണാൻ എത്തിയിരിക്കുന്നത് എന്ന് യുവാക്കൾ അഭിപ്രായപ്പെട്ടു. രാഹുൽ പ്രധാനമന്ത്രിയാകുമ്പോൾ തിരുവനന്തപുരം എംപി ശശി തരൂരിനെ വിദേശകാര്യ മന്ത്രിയാക്കണം എന്ന് ചിലർ. രാഹുൽ വന്നാലെ ഇനി ഇവിടെ എന്തെങ്കിലുമൊക്കെ നടക്കുകയുള്ളു എന്നായിരുന്നു വീട്ടമ്മമാരുടെ അഭിപ്രായം. എല്ലാവർക്കും വലിയ ആവേശം തന്നെയാണ് മൊത്തത്തിൽ കാണപ്പെട്ടത്. ഇന്ത്യക്ക് വേണ്ടത് രാഹുലിനെ ആണെന്നും മോദിയെ ഞങ്ങൾക്ക് വേണ്ട എന്നുമാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. രാജ്യം കുളംതോണ്ടിയ വ്യക്തിയാണ് മോദി. രാഹുൽ വന്നാൽ അതിനൊക്കെ മാറ്റം വരും എന്നും ആളുകൾ വിശ്വസിക്കുന്നു.

യുവാക്കളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും വലിയ ആവേശത്തോടെയാണ് രാഹുലിന്റെ വരവിനെ നോക്കി കാണുന്നത്. രാഹുൽ കേരളത്തിൽ നിന്ന് തന്നെ മത്സരിക്കുന്നതോടെ 18 സീറ്റ് വരെ പരമാവധി ലഭിക്കുമെന്നും യുവാക്കൾ പറയുന്നു. വേണം വേണം രാഹുൽ ഭരണം, വേണ്ടേ വേണ്ടേ മോദി ഭരണം. മോദി വന്നാലും...അമിട്ട് വന്നാലും.. രാഹുൽ തന്നെ സൂപ്പർ സ്റ്റാർ എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയുമാണ് യുവാക്കൾ ആഘോഷിക്കുന്നത്. വേദിയിൽ പ്രസംഗിക്കാനെത്തിയ രാഹുൽ ഓരോ പദ്ധതികളെ പറ്റി പറയുമ്പോഴും വലിയ കയ്യടി ജനം നൽകുന്നുണ്ടായിരുന്നു. പ്രളയത്തിലെ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ കുറിച്ച് പറഞ്ഞപ്പോൾ തീരദേശത്ത് നിന്ന് എത്തിയ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളാൽ നിറയുകയായിരുന്നു സെൻട്രൽ സ്റ്റേഡിയം.

പ്രസംഗത്തിന് ഇടയിൽ ശശി തരൂരിനേയും അടൂർ പ്രകാശിനേയും അടുത്ത് വിളിച്ച് ഇടതും വലതും നിർത്തിയ ശേഷം തിരുവനന്തപുരത്തുകാർ ഈ രണ്ട് പേരെയും ഡൽഹിക്ക് അയക്കണം എന്ന് അഭ്യർത്ഥിച്ചു. ശശി തരൂർ കഴിഞ്ഞ പത്ത് വർഷം തിരുവനന്തപുരത്തിന് വേണ്ടി സംസാരിക്കുന്നത് വളരെ കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോഴും വലിയ കൈയടി തന്നെയാണ് പ്രവർത്തകർ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP