Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് കനത്ത മുന്നേറ്റം; വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിൽ കോൺഗ്രസ് അദ്ധ്യക്ഷൻ നേടിയത് കാൽ ലക്ഷം വോട്ടിന്റെ ലീഡ്; 5 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രാഹുലിന് കിട്ടിയത് 40000ഓളം വോട്ടുകൾ; അമേത്യയിൽ രാഹുൽ ഗാന്ധിയെ പിന്നാലാക്കി സ്മൃതി ഇറാനി

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് കനത്ത മുന്നേറ്റം; വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിൽ കോൺഗ്രസ് അദ്ധ്യക്ഷൻ നേടിയത് കാൽ ലക്ഷം വോട്ടിന്റെ ലീഡ്; 5 ശതമാനം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രാഹുലിന് കിട്ടിയത് 40000ഓളം വോട്ടുകൾ; അമേത്യയിൽ രാഹുൽ ഗാന്ധിയെ പിന്നാലാക്കി സ്മൃതി ഇറാനി

മറുനാടൻ ഡെസ്‌ക്‌

വയനാട്; ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറിലെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വൻ മുന്നേറ്റം. വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂറിനുള്ളിൽ കാൽ ലക്ഷത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷം രാഹുൽ ഇതുവരെ നേടിയിട്ടുണ്ട്. ഇവിടെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച തുഷാർ വെള്ളാപ്പള്ളിക്ക് നിലവിൽ 2000 വോട്ടുകളിൽ താഴെ മാത്രമാണുള്ളത്. അതേസമയം കോൺഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേത്യയിൽ രാഹുൽ ഗാന്ധി 2500 വോട്ടിന് പിന്നിലാണ്.

വയനാട്ടിൽ മികച്ച ലീഡോടെ രാഹുൽ മുന്നിട്ടു നിൽക്കുമ്പോഴാണ് അമേഠിയിൽ പിന്നിൽ പോകുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുലിന്റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു. കനത്ത മത്സരം കാഴ്ച വച്ച്, പൊരുതിയാണ് സ്മൃതി കഴിഞ്ഞ തവണ രാഹുലിനോട് തോറ്റത്. അതുകൊണ്ടു തന്നെയാണ് ഇത്തവണയും സ്മൃതിയെ ബിജെപി അമേഠിയിൽ കളത്തിലിറക്കിയത്.

വയനാട് രണ്ടാം മണ്ഡലമാക്കിയെടുത്ത് രാഹുൽ മത്സരിക്കാൻ ഇറങ്ങിയപ്പോൾ അത് തന്നെ ബിജെപി വലിയ പ്രചാരണായുധമാക്കിയിരുന്നു. ന്യൂനപക്ഷ മണ്ഡലത്തിലേക്ക് ഓടിയൊളിച്ചെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP