Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

മുഖം തിരിച്ചിരിക്കുന്ന പ്രമുഖരെ മത്സരിപ്പിക്കാൻ എന്തുപറയും രാഹുൽ? സ്ഥാനാർത്ഥിനിർണയം നീളുന്ന സംസ്ഥാന കോൺഗ്രസിനെ ഉഷാറാക്കാൻ ദേശീയ അദ്ധ്യക്ഷൻ എത്തിയതോടെ ബുധനാഴ്ച രാത്രിയിലും തൃശൂർ രാമനിലയത്തിൽ തിരക്കിട്ട ചർച്ചകൾ; തർക്കങ്ങൾ തീർക്കാൻ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും; രാഹുലിനെ കാണാൻ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും; വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്തെ ജനമഹാസംഗമത്തോടെ കോൺ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും

മുഖം തിരിച്ചിരിക്കുന്ന പ്രമുഖരെ മത്സരിപ്പിക്കാൻ എന്തുപറയും രാഹുൽ? സ്ഥാനാർത്ഥിനിർണയം നീളുന്ന സംസ്ഥാന കോൺഗ്രസിനെ ഉഷാറാക്കാൻ ദേശീയ അദ്ധ്യക്ഷൻ എത്തിയതോടെ ബുധനാഴ്ച രാത്രിയിലും തൃശൂർ രാമനിലയത്തിൽ തിരക്കിട്ട ചർച്ചകൾ; തർക്കങ്ങൾ തീർക്കാൻ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും; രാഹുലിനെ കാണാൻ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും; വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്തെ ജനമഹാസംഗമത്തോടെ കോൺ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ലേക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയെങ്കിലും യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്നില്ല. കോൺഗ്രസിൽ പ്രമുഖർ മത്സരിക്കാൻ വിമുഖത കാട്ടുന്ന പുതിയ ട്രെൻഡും നേതൃത്വത്തെ അമ്പരിപ്പിക്കുന്നു. ആലപ്പുഴയിൽ കെ.സി.വേണുഗോപാലും, ആലത്തൂരിൽ എ.പി.അനിൽകുമാറും, വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാതെ പിന്മാറി. ഇതിന് പുറമേ അടുർ പ്രകാശിന് ആറ്റിങ്ങലിൽ മത്സരിക്കാനും താൽപര്യമില്ലെന്ന് അറിയുന്നു. ഏതായാലും ഈ അനിശ്ചിതാവസ്ഥയുടെ മരവിപ്പിലേക്ക് ഓളമിട്ടുകൊണ്ടാണ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവ്.

തൃപ്രയാറിൽ നാളെ നടക്കുന്ന അഖിലേന്ത്യ ഫിഷർമെൻ പാർലമെന്റിലടക്കം കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തൃശൂരിലെത്തി. കേരളത്തിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് രാഹുൽ മുതിർന്ന നേതാക്കളുമായി രാമനിലയത്തിൽ രാത്രി ചർച്ച നടത്തി. ഇന്ന് കന്യാകുമാരിയിലെ പൊതുസമ്മേളനത്തിന് ശേഷം നെടുമ്പാശേരിയിലെത്തി അവിടെ നിന്ന് കാർ മാർഗം രാത്രി 8.45 ഓടെയാണ് രാമനിലയത്തിലെത്തിയത്. ഉമ്മൻ ചാണ്ടി, മുകുൾ വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പമാണ് രാഹുൽ എത്തിയത്.

രാമനിലയത്തിൽ ടി.എൻ. പ്രതാപൻ, ഒ. അബ്ദുറഹിമാൻ കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവരും രാഹുലിനെ കാണാൻ രാമനിലയത്തിലെത്തി. പ്രത്യേക സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ് രാമനിലയം. 400 പൊലീസുകാരെയും സുരക്ഷാ ജോലിക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫിഷർമെൻ പാർലമെന്റിൽ പങ്കെടുത്തശേഷം രാഹുൽ കണ്ണൂർ വിമാനത്താവളത്തിലെത്തി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും.

ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീളും. തുടർന്ന് ഹെലികോപ്റ്ററിൽ കാസർകോട് പെരിയയിലേക്കു പോകും. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം ഹെലികോപ്റ്ററിൽ തിരികെ വീണ്ടും കണ്ണൂരിലെത്തും. ഒരു മണിക്കൂറാണ് അദ്ദേഹം കാസർകോട് ചെലവഴിക്കുക. നാലുമണിയോടെ കണ്ണൂരിൽനിന്നു തിരികെ പോകുന്ന തരത്തിലാണു സമയം ക്രമീകരിച്ചിരിക്കുന്നത്.

വൈകിട്ട് കണ്ണൂരിൽനിന്ന് പ്രത്യേക വിമാനത്തിൽ കോഴിക്കോട്ടേക്കാണു രാഹുൽ പോകുന്നത്. ഇതിനായി ചെറുവിമാനം കൊച്ചിയിൽനിന്ന് കണ്ണൂരിൽ എത്തിക്കും. എസ്‌പിജിക്കു പുറമെ സിഐഎസ്എഫിനും സംസ്ഥാന പൊലീസിനും സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. സന്ദർശകർക്കു കർശന നിയന്ത്രണമുണ്ട്. പ്രത്യേക ഹെലികോപ്റ്ററിൽ എസ്‌പിജി സംഘം രാഹുലിനെ കാസർകോട്ടേക്കും തിരിച്ചുമുള്ള

ഉച്ചകഴിഞ്ഞ് രണ്ടിന് കാസർഗോഡ് പെരിയയിലെത്തി കഴിഞ്ഞ മാസം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരുടെ വീടുകൾ സന്ദർശിക്കും. വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാ സംഗമത്തിൽ പങ്കെടുത്തശേഷം ഡൽഹിക്ക് മടങ്ങും.

അതേസമയം, ആലത്തൂരിൽ എ.പി.അനിൽ കുമാറിന്റെ പിന്മാറ്റമടക്കമുള്ള വിഷയങ്ങൾ രാഹുലിന്റെ സന്ദർശനവേളയിൽ ചർച്ചാവിഷയമായേക്കും.ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് ആലത്തൂർ മണ്ഡലം. പ്രാദേശികമായി ചില എതിർപ്പുകളും മുൻപ് ഉണ്ടായിരുന്ന സ്വീകാര്യത ഇപ്പോൾ മണ്ഡലത്തിൽ കുറഞ്ഞുവെങ്കിലും പികെ ബിജുവിലൂടെ മണ്ഡലം നിലനിർത്താം എന്ന് തന്നെയാണ് പാർട്ടി കണക്ക് കൂട്ടുന്നത്. പികെ ബിജുവിന്റെ ഹാട്രിക് വിജയം തടയാൻ പരമാവധി ശ്രമിക്കുന്ന കോൺഗ്രസിന് പക്ഷേ വീണ്ടും തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. മണ്ഡലത്തിലേക്ക് പരിഗണിച്ച വണ്ടൂർ എംഎൽഎ എപി അനിൽകുമാർ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിച്ചു. ലോക്സഭയിലേക്ക് മത്സരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നാണ് അനിൽ കുമാർ പറയുന്നത്.

നേരത്തെ മണ്ഡലം തിരിച്ച് പിടിക്കാൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐഎം വിജയനെ കോൺഗ്രസ് പരിഗണിച്ചെങ്കിലും വിജയൻ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.സ്ഥാനാർത്ഥിയാകുന്ന കാര്യം പാർട്ടി സംസാരിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും. എന്നാൽ മത്സരിക്കാനുള്ള ബുദ്ധിമുട്ട് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അനിൽ കുമാർ പറയുന്നു. വയനാട്ടിൽ ആരുമത്സരിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. കെ.സി.വേണുഗോപാൽ വയനാട്ടിൽ മത്സരിക്കുമോയെന്നാണ് ഏവരും ഉററുനോക്കുന്നത്. ഏതായാലും രാഹുലിന്റെ വരവോടെ കാര്യങ്ങൾ കൂടുതൽ ഊർജ്ജസ്വലമാകുമെന്ന് ഉറപ്പ്.

കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നില്ല, മുതിർന്ന നേതാക്കൾ മത്സരിക്കണം എന്ന അഭിപ്രായമാണ് ഡൽഹിയിൽ ചേർന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലുണ്ടായത്. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം രാഹുലിന്റേതായിരിക്കും. പി.ജയരാജൻ മത്സരിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പള്ളി തന്നെ വടകരയിൽ മത്സരിക്കണം എന്ന അഭിപ്രായമാണ് പല നേതാക്കളും യോഗത്തിൽ പങ്കുവെച്ചത്. ഉമ്മൻ ചാണ്ടിയുടെ പേര് പത്തനംതിട്ടയിലും ഇടുക്കിയിലും പരിഗണിക്കപ്പെടുന്നുണ്ട്. വെള്ളിയാഴ്ചയോടെ കോൺഗ്രസ് പട്ടിക വരാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP