Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയത്തിന് പിന്നിൽ കർഷകരും സാധാരണക്കാരും യുവാക്കളും; മൂന്ന് കോൺഗ്രസ് സർക്കാറുകളും കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും മാറ്റങ്ങളുണ്ടാക്കും; മോദി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നത് പൊതുവികാരം; ബിഎസ്‌പിയും എസ്‌പിയും ഒപ്പം, പ്രതിപക്ഷം ഐക്യത്തോടെ നീങ്ങും: കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു വിജയത്തിൽ പ്രവർത്തകർക്കും സാധാരണക്കാർക്കും നന്ദി പറഞ്ഞ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും രാജസ്ഥാനിലും ഇത് മാറ്റത്തിന്റെ സമയമാണ്. ഈ വിജയത്തിന് പിന്നിൽ കർഷകരും സാധാരണക്കാരും യുവാക്കളുമാണ്. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാറുണ്ടാക്കും. ഈ സർക്കാറുകൾ കാർഷിക മേഖലയിലും തൊഴിൽ മേഖലയിലും മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നത് പൊതുവികാരമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പ്രതിപക്ഷം ഐക്യത്തോടെ ഒറ്റക്കെട്ടായി പോരാടുമെന്നും ബിഎസ്‌പിയും, എസ്‌പിയും കോൺഗ്രസും ഒപ്പമാണെന്നും രാഹുൽ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനെകുറിച്ച് ആഗോള തലത്തിൽ തന്നെ പരാതികൾ ഉണ്ടെന്നും ചിപ്പ് ഘടിപ്പിച്ചാൽ റിസൽട്ട് അട്ടിമറിക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP