Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദിവാസി ഭൂരിപക്ഷ മണ്ഡലത്തിലെ റാലിയിൽ വിജയപ്രതീക്ഷ പങ്കുവെച്ച് രാഹുൽ ഗാന്ധി; 'കഴിഞ്ഞ അഞ്ചു വർഷം രാജ്യത്ത് നടന്നത് അനീതിയെങ്കിൽ വരുന്ന അഞ്ച് വർഷം നടപ്പിലാകാൻ പോകുന്നത് നീതി'; കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദാരിദ്രത്തിനെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തുമെന്നും 22 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നും വാഗ്ദാനം

ആദിവാസി ഭൂരിപക്ഷ മണ്ഡലത്തിലെ റാലിയിൽ വിജയപ്രതീക്ഷ പങ്കുവെച്ച് രാഹുൽ ഗാന്ധി; 'കഴിഞ്ഞ അഞ്ചു വർഷം രാജ്യത്ത് നടന്നത് അനീതിയെങ്കിൽ വരുന്ന അഞ്ച് വർഷം നടപ്പിലാകാൻ പോകുന്നത് നീതി'; കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദാരിദ്രത്തിനെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തുമെന്നും 22 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നും വാഗ്ദാനം

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: രാജ്യം പോളിങ് ബൂത്തിലേക്ക് ഒഴുകുന്ന വേളയിൽ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ആദിവാസി ഭൂരിപക്ഷ മണ്ഡലമായ ബെനേശ്വർധാമിലെ റാലിയിലാണ് രാഹുൽ ആത്മവിശ്വാസം പങ്കുവെച്ചത്. കഴിഞ്ഞ അഞ്ച് വർഷം രാജ്യത്ത് അനീതിയാണ് നടപ്പിലായതെന്നും എന്നാൽ അടുത്ത് അഞ്ച് വർഷം കൊണ്ട് ആ പ്രവണത മറികടന്ന് രാജ്യത്ത് നീതി നടപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ പ്രത്യാശ പ്രകടിപ്പിച്ചു.

റാലിയിൽ രാഹുലിന്റെ വാക്കുകളിങ്ങനെ: 'കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഗോത്ര വിഭാഗം, ദരിദ്രർ, ദുർബല വിഭാഗങ്ങൾ എന്നിവരോട് മോദി അനീതിയാണ് പ്രവർത്തിച്ചത്. അധികാരത്തിൽ ഏറുന്നതിന് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പാക്കിയില്ല. മോദിയുടെ കീഴിലുള്ള സർക്കാർ സമ്പന്നരായ പതിനഞ്ച് പേർക്ക് വേണ്ടി മാത്രമാണ് ഭരിച്ചത്'- രാഹുൽ പറഞ്ഞു.

മോദി സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നിങ്ങളിൽ നിന്നും തട്ടിയെടുത്ത, ജനങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ അവയിൽ നിന്നും ഉപരിയായി തങ്ങൾ തിരിച്ചു നൽകും' കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദാരിദ്ര്യത്തിനെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തുമെന്നും ഒരു വർഷം ഇരുപത്തി രണ്ട് ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP