Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയനാട്ടിൽ രാഹുൽ ഗോദയിൽ ഇറങ്ങിയാൽ ദേശീയതലസഖ്യത്തിൽ വിള്ളൽ വീഴുമോ? തെറ്റായ സന്ദേശമാണ് രാഹുൽ നൽകുന്നതെന്ന പിണറായിയുടെ മുന്നറിയിപ്പോടെ വിശദീകരിക്കേണ്ട ബാധ്യത കോൺഗ്രസ് ദേശീയ നേതാക്കൾക്ക്; രാഹുലിന്റെ പുതിയ നീക്കം ഒളിച്ചോട്ടമെന്ന് അമേഠിയിലെ എതിരാളി സ്മൃതി ഇറാനി; ഹാട്രിക് തികയ്ക്കുമെന്ന് തിരിച്ചടിച്ച് കോൺഗ്രസ്; പാർട്ടി അദ്ധ്യക്ഷൻ തെക്കേന്ത്യയിൽ മത്സരിക്കണമെന്ന് അമേഠി കമ്മിറ്റി; ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നും വാദം; തീരുമാനം ഞായറാഴ്ച

വയനാട്ടിൽ രാഹുൽ ഗോദയിൽ ഇറങ്ങിയാൽ ദേശീയതലസഖ്യത്തിൽ വിള്ളൽ വീഴുമോ? തെറ്റായ സന്ദേശമാണ് രാഹുൽ നൽകുന്നതെന്ന പിണറായിയുടെ മുന്നറിയിപ്പോടെ വിശദീകരിക്കേണ്ട ബാധ്യത കോൺഗ്രസ് ദേശീയ നേതാക്കൾക്ക്; രാഹുലിന്റെ പുതിയ നീക്കം ഒളിച്ചോട്ടമെന്ന് അമേഠിയിലെ എതിരാളി സ്മൃതി ഇറാനി; ഹാട്രിക് തികയ്ക്കുമെന്ന് തിരിച്ചടിച്ച് കോൺഗ്രസ്; പാർട്ടി അദ്ധ്യക്ഷൻ തെക്കേന്ത്യയിൽ മത്സരിക്കണമെന്ന് അമേഠി കമ്മിറ്റി; ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നും വാദം; തീരുമാനം ഞായറാഴ്ച

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമേഠിക്ക് പുറമേ വയനാട്ടിൽ കൂടി മത്സരിക്കാനുളേള കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നീക്കം പരാജയഭീതി മൂലമെന്ന് വ്യാഖ്യാനിച്ച് ബിജെപി. തങ്ങൾക്ക് സ്വാധീനമില്ലാത്ത തെക്കേയററത്ത് പോയി ജനവിധി തേടുന്നത് ഒളിച്ചോട്ടമാണെന്നാണ് ബിജെപി പറയുന്നത്. ഇക്കാര്യം അമേഠിയിലെ എതിർ സ്ഥാനാർത്ഥിയായ സ്മൃതി ഇറാനി തുറന്നടിക്കുകയും ചെയ്തു. രാഹുൽ ഒളിച്ചോടുകയാണെന്നും അമേഠിയിലെ ജനങ്ങൾ അദ്ദേഹത്ത തള്ളിക്കളഞ്ഞുവെന്നും അവർ പരിഹസിച്ചു.

എന്നാൽ, ഇതിനെതിരെ കോൺഗ്രസും ശക്തമായി തിരിച്ചടിച്ചു. ചാന്ദ്്‌നി ചൗക്കും അമേഠിയും സ്മൃതിയെ തിരസ്‌കരിച്ചതാണ്. അമേഠിയിൽ രാഹുൽ ഹാട്രിക് തികയ്ക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ രാഹുൽ ജയിച്ചുകയറുക എന്നതാണ് പാർട്ടി ലക്ഷ്യമിടുന്നത്. അതേസമയം, രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് കേരള നേതാക്കളുടെ ആവശ്യത്തെ അമേഠിയിലെ കോൺഗ്രസ് നേതൃത്വം പിന്തുണച്ചു. രാഹുൽ ഗാന്ധി തെക്കേ ഇന്ത്യയിൽ മത്സരിക്കണമെന്ന് അമേഠി കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തെക്കേ ഇന്ത്യയിൽ മത്സരിക്കണമെന്ന നിർദ്ദേശം രാഹുൽ സ്വീകരിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. എ.കെ.ആന്റണിയും സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമാണ് രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്.രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ കൂടിയാലോചനകൾ തുടരുകയാണ്. വയനാട്ടിൽ മത്സരിക്കുന്നത് ശരിയല്ലെന്നും അഭിപ്രായം ഉയർന്നു. ഇടതിനെതിരെ മത്സരിക്കുന്നത് നല്ല സൂചനയാവില്ലെന്നും ചില നേതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം ഞായറാഴ്ച ഉണ്ടായേക്കും.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ പൊതുവെ സ്വാഗതം ചെയ്യുന്നെങ്കിലും ദേശീയതലത്തിലുള്ള സഖ്യസാധ്യതകളെ ഇത് ബാധിക്കുമോയെന്ന് ആശങ്ക ദേശീയ നേതാക്കൾക്കുണ്ട്. ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള പരിശ്രമങ്ങളിൽ രസംകൊല്ലിയായി ഇത് കടന്നുവരുമോയെന്നാണ് പേടി. കാരണം കേരളത്തിൽ ഇടതുപക്ഷത്തിനെതിരെയാണ് ദേശീയ നേതാവായ രാഹുലിന്റെ മത്സരം. തങ്ങളുടെ സാധ്യതകളിലേക്ക് രാഹുൽ നേരിട്ട് കടന്നുകയറുന്നത് ഇടതുപക്ഷത്തിന് സ്വീകാര്യമാകണമെന്നില്ല. സഖ്യരൂപീകരണത്തിന് അനാവശ്യതടസ്സങ്ങൾ ഇത് സൃഷ്ടിച്ചേക്കുമെന്ന വാദത്തിൽ കഴമ്പില്ലാതില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സൂചിപ്പിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. അഖിലേന്ത്യാ തലത്തിൽ ബിജെപിയെ നേരിടുമെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് കേരളത്തിൽ സിപിഎമ്മിനെതിരായാണ് മത്സരിക്കുന്നത്. അതായത് ബിജെപി ജയിച്ചാലും വേണ്ടില്ല ഇടതുപക്ഷത്തെ തകർത്താലും മതിയെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇത് ദേശീയ രാഷ്ട്രീയത്തിൽ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് ഒളിച്ചോട്ടമാണെന്ന് വയനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.സുനീർ പറഞ്ഞു. വയനാട്ടിലെ സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എൽ.ഡി.എഫ് ഭയപ്പെടുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നല്ല ആത്മവിശ്വാസത്തിൽ തന്നെയാണ് ഇടത് സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത്. ശക്തമായ മത്സരം തന്നെ നടത്തും. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നുവെന്നത് കോൺഗ്രസിന് ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണെന്നും കോടിയേരി പറഞ്ഞു.

അതിനിടെ, വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. ഞായറാഴ്ച പത്ത് മണിക്ക് ജില്ലയിലെ കെപിസിസി, ഡിസിസി ഭാരവാഹികളോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാക്കാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് സൂചന.

സീറ്റ് നിർണയ സമയം മുതൽ അനിശ്ചിതത്വം നിലനിന്ന വയനാട്ടിലെ കോൺഗ്രസിന് പുതിയ ഊർജ്ജവുമായാണ് രാഹുൽ ഗാന്ധി മൽസരിക്കുമെന്ന വാർത്തയെത്തുന്നത്. 2008 ൽ മണ്ഡലം രൂപീകരിച്ച സമയം മുതൽ കോൺഗ്രസിന് ഒപ്പം അടിയുറച്ച് നിൽക്കുന്ന മണ്ഡലമാണ് വയനാട്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളും ഘടകകക്ഷികളുമായുള്ള പ്രശ്‌നങ്ങളും ടി സിദ്ദിഖിന് നേരെ ഉയർന്ന എതിർപ്പുകളും അടക്കം രാഹുലിന്റെ വരവോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP