Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തളിപ്പറമ്പ് ക്ഷേത്രത്തിലും മാടായി കാവിലും ദർശനം; പിന്നീടെത്തിയത് അരിയിൽ ഷുക്കൂറിന്റെ വീട്ടിൽ; ആത്തിക്ക ഉമ്മയെ ആശ്വസിപ്പിച്ച് കബറിടം സന്ദർശിച്ചു; കൊലപാതകം സിപിഎമ്മുകാർ കുലത്തൊഴിലാക്കി എന്നു പറഞ്ഞ് എതിരാളികളെ കടന്നാക്രമിച്ചു; പിണറായി സർക്കാറിന്റെ ആയിരം ദിനത്തിൽ പാർട്ടിക്കാർ കൊന്നുതള്ളിയത് 18 പേരെയെന്ന് എണ്ണിപ്പറഞ്ഞു; ശുഹൈബ് വധവും അരിയിൽ ശുക്കൂർ വധവും എണ്ണിപ്പറഞ്ഞ് കാസർകോടൻ ഇടതുകോട്ട പൊളിക്കാൻ പടനീക്കവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

തളിപ്പറമ്പ് ക്ഷേത്രത്തിലും മാടായി കാവിലും ദർശനം; പിന്നീടെത്തിയത് അരിയിൽ ഷുക്കൂറിന്റെ വീട്ടിൽ; ആത്തിക്ക ഉമ്മയെ ആശ്വസിപ്പിച്ച് കബറിടം സന്ദർശിച്ചു; കൊലപാതകം സിപിഎമ്മുകാർ കുലത്തൊഴിലാക്കി എന്നു പറഞ്ഞ് എതിരാളികളെ കടന്നാക്രമിച്ചു; പിണറായി സർക്കാറിന്റെ ആയിരം ദിനത്തിൽ പാർട്ടിക്കാർ കൊന്നുതള്ളിയത് 18 പേരെയെന്ന് എണ്ണിപ്പറഞ്ഞു; ശുഹൈബ് വധവും അരിയിൽ ശുക്കൂർ വധവും എണ്ണിപ്പറഞ്ഞ് കാസർകോടൻ ഇടതുകോട്ട പൊളിക്കാൻ പടനീക്കവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: രാജ്‌മോഹൻ ഉണ്ണിത്താൻ ഇറങ്ങി കാസർഗോഡ് പിടിച്ചടക്കാൻ. ഇന്ന് രാവിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും മാടായി കാവിലും ദർശനം നടത്തിയ ശേഷമാണ് കല്ല്യാശ്ശേരി മണ്ഡലത്തിൽ അദ്ദേഹം പ്രചാരണത്തിനായി എത്തിയത്. സിപിഎം. കാർ പ്രതിസ്ഥാനത്തുള്ള കൊല്ലപ്പെട്ട എം. എസ്. എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിന്റെ വീട്ടിലെത്തി ഉമ്മ ആത്തിക്കയേയും ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിക്കാനും ഉണ്ണിത്താൻ സമയം കണ്ടു. തുടർന്ന് ശുക്കൂറിന്റെ കബറിടവും സന്ദർശിച്ചു.

കൊലപാതക രാഷ്ട്രീയം സിപിഎം. കാർ കുലത്തൊഴിലാക്കി മാറ്റിയിരിക്കയാണെന്നും ഉണ്ണിത്താൻ ആരോപിച്ചു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കൊലപാതകത്തിലേക്ക് നയിക്കുന്നത് സിപിഎം. ന്റെ കണ്ണൂർ ലോബിയുടെ കരാള ഹസ്തമാണ്. സിപിഎം. നെ അതിൽ നിന്നും മോചിപ്പിക്കേണ്ടിയിരിക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായി ആയിരം ദിവസം തികക്കുമ്പോഴേക്ക് 22 പേർ സംസ്ഥാനത്തുകൊല ചെയ്യപ്പെട്ടു. അതിൽ 18 പേരെ കൊന്നത് സിപിഎം. കാരാണെന്ന് സർക്കാറിന്റെ കണക്കുകൾ തന്നെ പറയുന്നു. ആരോപണങ്ങളുടെ കെട്ടഴിച്ച് സിപിഎം. ന് ഇനി മാപ്പില്ലെന്നും വോട്ടില്ലെന്നും ഉണ്ണിത്താൻ പറയുന്നു.

ടെലിവിഷൻ ചാനൽ ചർച്ചകളിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ അരിയിൽ ഗ്രാമത്തിലെത്തിയപ്പോൾ നാട്ടുകാർക്ക് കൗതുകമായി. യു.ഡി.എഫ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. ഒപ്പം സെൽഫിയെടുക്കാനുള്ള തിരക്കായിരുന്നു പിന്നീട്. എല്ലാവർക്കും അതിനുള്ള അവസരവും ഉണ്ണിത്താൻ നൽകി. ഗ്രാമത്തിലെ ഊടുവഴികളിലൂടെ സഞ്ചരിക്കുമ്പോഴും അദ്ദേഹം ഊർജ്ജസ്വലനായിരുന്നു. ഓരോ സ്ഥലത്തെത്തുമ്പോഴും ഒപ്പമുള്ളവരോട് കുശലം പറഞ്ഞും രാഷ്ട്രീയ സ്വഭാവം മനസ്സിലാക്കാനും അദ്ദേഹം മറന്നില്ല.

ചാനൽ ചർച്ചകളിൽ പൊട്ടിത്തെറിക്കുന്ന രാജ്‌മോഹനെയല്ല മറിച്ച് വിനയാന്വിതനായി വോട്ടഭ്യർത്തിക്കുന്ന സ്ഥാനാർത്ഥിയായാണ് രാജ്‌മോഹൻ മാറുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടുള്ള പ്രചരണ തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. കാസർഗോഡ് പെരിയ ഇരട്ട കൊലപാതകവും മട്ടന്നൂരിലെ ശുഹൈബ് വധവും അരിയിൽ ശുക്കൂർ കൊലപാതകവും എല്ലാം എതിരാളികളുടെ വായടപ്പിക്കുന്ന രീതിയിൽ രാജ്‌മോഹൻ അവതരിപ്പിക്കുന്നു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം. സ്ഥാനാർത്ഥിയായ സിറ്റിങ്. എം. പി. പി. കരുണാകരന്റെ വിജയം 6921 വോട്ടിനായിരുന്നു. 2014 ൽ 1,08,266 വോട്ടിന്റെ ഭൂരിപക്ഷത്തിന് പി . കരുണാകരൻ ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കുറയുന്ന പ്രവണതയാണ് കാസർഗോഡ് മണ്ഡലത്തിൽ കണ്ടു വന്നത്. സി.പി. എം. ന്റെ പഴയ കോട്ടയായ കാസർഗോഡ് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനാണ് പാർട്ടിയിലും പൊതുവിലും പ്രതിച്ഛായയുള്ള കെ.പി. സതീഷ് ചന്ദ്രനെ ഇറക്കിയിട്ടുള്ളത്. എൽ.ഡി,.എഫി ന്റെ കാസർഗോഡ് ജില്ലാ കൺവീനർ എന്ന നിലയിൽ സതീഷ് ചന്ദ്രൻ മികവ് പുലർത്തിയിട്ടുണ്ട്.

1996 മുതൽ 2006 വരെ രണ്ട് തവണ ത്രിക്കരിപ്പൂർ എംഎൽഎ യായി സതീഷ് ചന്ദ്രൻ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇത്തവണ ശക്തനായ ഒരു പോരാളിയോടാണ് ലോകസഭയിൽ ആദ്യമായി മത്സരിക്കുന്ന സതീഷ് ചന്ദ്രന് നേരിടേണ്ടി വരുന്നത്. എന്നാൽ വൈകിയാണ് മത്സരത്തിനെത്തിയതെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചിരിക്കയാണ്. വരും ദിവസങ്ങളിൽ പോരാട്ടം കനപ്പിക്കാനാണ് ഇരുമുന്നണികളുടേയും പ്രചാരണ രംഗത്തുള്ളവർ തീരുമാനിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP