Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രാദേശിക വികാരം ചൂടുപിടിച്ചിട്ടും പണി കൊടുക്കാൻ നേതാക്കൾ കാത്തിരുന്നെങ്കിലും നാട്ടുകാർ സ്വീകരിച്ചതു കടലോളം ആവേശം നൽകി; തെരഞ്ഞെടുപ്പു ഫണ്ട് മുഴുവൻ കീശയിലാക്കാൻ ഡിസിസി പ്രസിഡന്റ് നടത്തിയ നാടകം പൊളിച്ചടുക്കിയത് പരസ്യമായി വിമർശിച്ചു; ഒടുവിൽ പ്രസിഡന്റിനെ ഒഴിവാക്കി ഡിസിസി അംഗങ്ങളെ ഒരുമിച്ചു നിർത്തി ജനവികാരം ഹൃദയംകൊണ്ടേറ്റു വാങ്ങി ലീഡർ: കൊലപാതക രാഷ്ട്രീയത്തിൽ നീറി നിൽക്കുന്ന കാസർകോഡിന്റെ മനസ്സിനെ കീഴടക്കി ഉണ്ണിത്താന്റെ ജൈത്രയാത്ര ഇങ്ങനെ

പ്രാദേശിക വികാരം ചൂടുപിടിച്ചിട്ടും പണി കൊടുക്കാൻ നേതാക്കൾ കാത്തിരുന്നെങ്കിലും നാട്ടുകാർ സ്വീകരിച്ചതു കടലോളം ആവേശം നൽകി; തെരഞ്ഞെടുപ്പു ഫണ്ട് മുഴുവൻ കീശയിലാക്കാൻ ഡിസിസി പ്രസിഡന്റ് നടത്തിയ നാടകം പൊളിച്ചടുക്കിയത് പരസ്യമായി വിമർശിച്ചു; ഒടുവിൽ പ്രസിഡന്റിനെ ഒഴിവാക്കി ഡിസിസി അംഗങ്ങളെ ഒരുമിച്ചു നിർത്തി ജനവികാരം ഹൃദയംകൊണ്ടേറ്റു വാങ്ങി ലീഡർ: കൊലപാതക രാഷ്ട്രീയത്തിൽ നീറി നിൽക്കുന്ന കാസർകോഡിന്റെ മനസ്സിനെ കീഴടക്കി ഉണ്ണിത്താന്റെ ജൈത്രയാത്ര ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: വരത്തനായി കാസർകോടെത്തി ആ നാടിന്റെ ഹൃദയം കീഴടക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. പ്രചരണ രംഗത്ത് സജീവമായ അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിൽ വോട്ടുപിടിച്ചു മുന്നേറുകയാണ്. ഇടഞ്ഞു നിന്ന സുബ്ബയ്യറായും ഉണ്ണിത്താന് വേണ്ടി ഇപ്പോൾ സജീവമായി രംഗത്തിറങ്ങി. ഇതിനിടെ കാസർകോട്ട് ഡിസിസി അധ്യക്ഷൻ ഹക്കിം കുന്നിലുമായുണ്ടായ ഭിന്നതകളും നീക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മധ്യസ്ഥതയിൽ താൽക്കാലിക പരിഹാര കണ്ടെത്തുകയായിരുന്നു. കാഞ്ഞങ്ങാട് ഡിസിസി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു രമേശ് ചെന്നിത്തല നിർദ്ദേശം നൽകി.

തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ സ്ഥാനത്തു നിന്നു ഡിസിസി പ്രസിഡന്റിനെ മാറ്റി യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർക്കു ചുമതല നൽകി. ഹക്കുമുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും പ്രചരണത്തിന്റെ തുടക്കത്തിൽ തന്നെ കല്ലുകടിയുണ്ടാകുന്ന സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഡിസിസി അധ്യക്ഷനെ താൽക്കാലികമായി മാറ്റിയത്. ഇപ്പോൾ നാട്ടിൻപുറങ്ങളും നഗരങ്ങളും സന്ദർശിച്ച് വോട്ടു തേടുകയാണ് ഉണ്ണിത്താൻ. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നേതാവെന്ന വികാരമാണ് അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നേതാക്കളും പങ്കുവെക്കുന്നത്. രാഷ്ട്രീയ കൊലപാതകം തന്നെയാണ് മുഖ്യമായും യുഡിഎഫ് സ്ഥാനാർത്ഥി ചർച്ചാവിഷയം ആക്കുന്നത്.

അതിനിടെ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹക്കിം കുന്നിലുമായുള്ള അഭിപ്രായവ്യത്യാസം സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ജില്ലയിലെ കോൺഗ്രസ്-യു.ഡി.എഫ്. നേതാക്കളുടെ അടിയന്തരയോഗം വിളിച്ച ഉണ്ണിത്താൻ പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ മികച്ച രീതിയിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നത്.

കൊലപാതക രാഷ്ട്രീയം സിപിഎമ്മുകാർ കുലത്തൊഴിലാക്കി മാറ്റിയെന്നത് പറഞ്ഞു കൊണ്ടാണ് ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കൊലപാതകത്തിലേക്ക് നയിക്കുന്നത് സിപിഎമ്മിന്റെ കണ്ണൂർ ലോബിയുടെ കരാള ഹസ്തമാണ്. സിപിഎം. നെ അതിൽ നിന്നും മോചിപ്പിക്കേണ്ടിയിരിക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായി ആയിരം ദിവസം തികയ്ക്കുമ്പോഴേക്ക് 22 പേർ സംസ്ഥാനത്തുകൊല ചെയ്യപ്പെട്ടു. അതിൽ 18 പേരെ കൊന്നത് സിപിഎം. കാരാണെന്ന് സർക്കാറിന്റെ കണക്കുകൾ തന്നെ പറയുന്നു. ആരോപണങ്ങളുടെ കെട്ടഴിച്ച് സിപിഎം. ന് ഇനി മാപ്പില്ലെന്നും വോട്ടില്ലെന്നും ഉണ്ണിത്താൻ പലയിടത്തും പറയുന്നു.

ടെലിവിഷൻ ചാനൽ ചർച്ചകളിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ അരിയിൽ ഗ്രാമത്തിലെത്തിയപ്പോൾ നാട്ടുകാർക്ക് കൗതുകമായി. യു.ഡി.എഫ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചു. ഒപ്പം സെൽഫിയെടുക്കാനുള്ള തിരക്കായിരുന്നു പിന്നീട്. എല്ലാവർക്കും അതിനുള്ള അവസരവും ഉണ്ണിത്താൻ നൽകി. ഗ്രാമത്തിലെ ഊടുവഴികളിലൂടെ സഞ്ചരിക്കുമ്പോഴും അദ്ദേഹം ഊർജ്ജസ്വലനായിരുന്നു. ഓരോ സ്ഥലത്തെത്തുമ്പോഴും ഒപ്പമുള്ളവരോട് കുശലം പറഞ്ഞും രാഷ്ട്രീയ സ്വഭാവം മനസ്സിലാക്കാനും അദ്ദേഹം മറന്നില്ല.

ചാനൽ ചർച്ചകളിൽ പൊട്ടിത്തെറിക്കുന്ന രാജ്‌മോഹനെയല്ല മറിച്ച് വിനയാന്വിതനായി വോട്ടഭ്യർത്തിക്കുന്ന സ്ഥാനാർത്ഥിയായാണ് രാജ്‌മോഹൻ മാറുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടുള്ള പ്രചരണ തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. കാസർഗോഡ് പെരിയ ഇരട്ട കൊലപാതകവും മട്ടന്നൂരിലെ ശുഹൈബ് വധവും അരിയിൽ ശുക്കൂർ കൊലപാതകവും എല്ലാം എതിരാളികളുടെ വായടപ്പിക്കുന്ന രീതിയിൽ രാജ്‌മോഹൻ അവതരിപ്പിക്കുന്നു.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎം. സ്ഥാനാർത്ഥിയായ സിറ്റിങ്. എം. പി. പി. കരുണാകരന്റെ വിജയം 6921 വോട്ടിനായിരുന്നു. 2014 ൽ 1,08,266 വോട്ടിന്റെ ഭൂരിപക്ഷത്തിന് പി . കരുണാകരൻ ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കുറയുന്ന പ്രവണതയാണ് കാസർഗോഡ് മണ്ഡലത്തിൽ കണ്ടു വന്നത്. സി.പി. എം. ന്റെ പഴയ കോട്ടയായ കാസർഗോഡ് വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനാണ് പാർട്ടിയിലും പൊതുവിലും പ്രതിച്ഛായയുള്ള കെ.പി. സതീഷ് ചന്ദ്രനെ ഇറക്കിയിട്ടുള്ളത്. എൽ.ഡി,.എഫി ന്റെ കാസർഗോഡ് ജില്ലാ കൺവീനർ എന്ന നിലയിൽ സതീഷ് ചന്ദ്രൻ മികവ് പുലർത്തിയിട്ടുണ്ട്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് ഉറപ്പിച്ചു തന്നെയാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. മുസ്ലിംലീഗ് പ്രവർത്തകർ അടക്കം ശക്തമായി തന്നെ ഉണ്ണിത്താന്റെ പ്രചരണ രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP