Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉണ്ണിത്താനെ തുണച്ചത് കാസർഗോഡ് നിയമസഭാമണ്ഡലത്തിലെ 41,223 വോട്ടിന്റെയും മഞ്ചേശ്വരത്തെ 35,421 വോട്ടിന്റെയും കൂറ്റൻ ഭൂരിപക്ഷം; സിപിഎം കോട്ടകളായ കല്യാശ്ശേരിയിലും തൃക്കരിപ്പൂരിലും പയ്യന്നൂരിലും എൽഡിഎഫിന്റെ ലീഡ് ഗണ്യമായി കുറച്ചു; പെരിയ ഇരട്ടക്കൊല അടക്കമുള്ള വിഷയങ്ങൾ സജീവമാക്കി ലീഗിന്റെ പിന്തുണയോടെ ശക്തമായ പ്രചാരണം തുണയായി; മൂന്ന് പതിറ്റാണ്ട് തങ്ങൾ കയ്യടക്കിവെച്ച കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പുഷ്പംപോലെ ജയിച്ചു കയറുന്നത് കണ്ട് ഞെട്ടി സിപിഎം

ഉണ്ണിത്താനെ തുണച്ചത് കാസർഗോഡ് നിയമസഭാമണ്ഡലത്തിലെ 41,223 വോട്ടിന്റെയും മഞ്ചേശ്വരത്തെ 35,421 വോട്ടിന്റെയും കൂറ്റൻ ഭൂരിപക്ഷം; സിപിഎം കോട്ടകളായ കല്യാശ്ശേരിയിലും തൃക്കരിപ്പൂരിലും പയ്യന്നൂരിലും എൽഡിഎഫിന്റെ ലീഡ് ഗണ്യമായി കുറച്ചു; പെരിയ ഇരട്ടക്കൊല അടക്കമുള്ള വിഷയങ്ങൾ സജീവമാക്കി ലീഗിന്റെ പിന്തുണയോടെ ശക്തമായ പ്രചാരണം തുണയായി; മൂന്ന് പതിറ്റാണ്ട് തങ്ങൾ കയ്യടക്കിവെച്ച കാസർഗോഡ് മണ്ഡലത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പുഷ്പംപോലെ ജയിച്ചു കയറുന്നത് കണ്ട് ഞെട്ടി സിപിഎം

രഞ്ജിത്ത് ബാബു

കണ്ണൂർ:മൂന്ന് പതിറ്റാണ്ട് സിപിഎം കയ്യടക്കിവെച്ച മണ്ഡലത്തിലാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ജയിച്ചു കയറിയത്. അതും 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ.എൽ.ഡി.എഫിന്റെ ക്വാട്ട കൊത്തളങ്ങളിൽ ഇരച്ചു കയറിയാണ് രാജ്‌മോഹന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യ വിജയം. രാജ്‌മോഹൻ കാസർഗോഡ് എത്തിയപ്പോൾ ഡി.സി.സി. നേതൃത്വത്തിൽ നിന്നും കാര്യമായ പിൻതുണ ലഭിച്ചിരുന്നില്ല. തനിക്ക് ഭക്ഷണം പോലും ഡി.സി.സി. നേതൃത്വം നൽകിയിരുന്നില്ലെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിരുന്നു. ആദ്യഘട്ടിൽ ഉയർന്ന് വന്ന വിവാദങ്ങൾ തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ ഇല്ലാതായി. തുടർന്ന് കൂട്ടായ പ്രവർത്തനം ആരംഭിച്ചു. മുസ്ലിം ലീഗായിരുന്നു രാജ്‌മോഹന് കാര്യമായ തുണയായത്. കാസർഗോഡുകാരുടെ മനസ്സറിഞ്ഞ ഉണ്ണിത്താൻ പിന്നീട് അവരുടെ ഹൃദയത്തിൽ തൊട്ടാണ് ക്യാമ്പയിൻ സജീവമാക്കിയത്.

' ഞാൻ നേരത്തെ തന്നെ ഇവിടെ വന്ന് മത്സരിക്കണമായിരുന്നു. നിങ്ങൾ നൽകുന്ന സ്‌നേഹത്തിൽ ഇവിടെ ജനിക്കാത്തതിൽ എനിക്ക് ദുഃഖം തോന്നുന്നു.' പ്രചാരണത്തിൽ ഈ വിഷയം തൊടുത്തു വിട്ടു. മിനി സ്‌ക്രീനിൽ വാചാലനായി എതിരാളികളെ വായടപ്പിക്കുകയും മുഖ്യമന്ത്രിയായി ചലച്ചിത്രത്തിൽ വേഷമിടുകയും ചെയ്ത ഉണ്ണിത്താനെ കാസർഗോഡുകാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടിയും വന്നില്ല. കാവുകളിലെ കളിയാട്ടത്തിലും പള്ളികളിലെ ഉറൂസിലുമൊക്കെ രാജ്‌മോഹൻ പങ്കാളിയായി. ഇതെല്ലാം ജനമനസ്സിൽ അദ്ദേഹത്തിന് സ്ഥാനം പിടിക്കാൻ കാരണമായി. പെരിയ ഇരട്ട കൊലപാതകം നടന്നത് ഉണ്ണിത്താന്റെ മണ്ഡലത്തിലായതിനാൽ സിപിഎം. നെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അക്രമരാഷ്ട്രീയത്തെ നഖശിഖാന്തം എതിർത്തു. കാസർഗോഡിന്റെ പിന്നോക്കാവസ്ഥയെ മുൻ എം. പി. അടക്കമുള്ളവരെ നിശിതമായി വിമർശിച്ചു. താൻ ജയിച്ചാലും തോറ്റാലും കാസർഗോഡ് താമസിക്കുമെന്നും വോട്ടർമാർക്ക് ഉറപ്പ് നൽകി.വാക്കുകൊണ്ടും നോക്കുകൊണ്ടും കാസർഗോഡുകാരുടെ ഹൃദയം കവർന്നു. സിപിഎം. ന്റെ കോട്ടകളിൽ ഇരച്ചു കയറി വോട്ടു തേടിയതിന്റെ ഫലം കാണുകയും ചെയ്തു.

കല്യാശ്ശേരിയിലും തൃക്കരിപ്പൂരിലും പയ്യന്നൂരിലും യു.ഡി.എഫിന് അനുകൂലമായ തരംഗം തന്നെയാണ് ഉണ്ടായത്. മഞ്ചേശ്വരം, കാസർഗോഡ് എന്നീ യു.ഡി.എഫ് മണ്ഡലങ്ങളും രാജ്‌മോഹന്റെ വിജയത്തിന് തിളക്കമേകി. 42,891 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎം. എം. എൽ.എ യായ ടി.വി. രാജേഷ് വിജയിച്ച കല്യാശ്ശേരിയിൽ ഇപ്പോൾ അത് 13,000 മായി കുറഞ്ഞത് സിപിഎമ്മിന് ഏറ്റ കനത്ത തിരിച്ചടിയാണ്. പയ്യന്നൂർ മണ്ഡലത്തിൽ 40,263 വോട്ടിനാണ് സിപിഎമ്മിലെ ടി.കൃഷ്ണൻ ജയിച്ചത്. അവിടെ ഇപ്പോൾ 16,000 വോട്ടായി ചുരുങ്ങി. കാസർഗോഡ് യു.ഡി.എഫിന്റെ ലീഡ് ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തു. 41,223 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ണിത്താന് ലഭിച്ചത്. നേരത്തെ ഇത് 8,607 ആയിരുന്നു. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ പി.ബി. അബ്ദുൾ റസാഖിന്റെ വിജയം 89 വോട്ടിനാണ്. ഇത്തവണ അത് 35,421 വോട്ടായി മാറി. ഉണ്ണിത്താൻ കാസർഗോഡ് ഇത്രയേറെ ചലനങ്ങളുണ്ടാക്കുമെന്ന് യു.ഡി.എഫോ എൽ.ഡി.എഫോ നിനച്ചിരുന്നില്ല. കല്യാശ്ശേരിയും പയ്യന്നൂരും തൃക്കരിപ്പൂരും എൽ.ഡി.എഫിന് കരുത്ത് പകരുമെന്നാണ് വിശ്വസിച്ചിരുന്നത്. സതീഷ് ചന്ദ്രനെ പോലെ ജനപ്രിയനായ സ്ഥാനാർത്ഥിയെ നിർത്തിയിട്ടും എൽ.ഡി.എഫിന് കാസർഗോഡ് നിലനിർത്താനാവാത്തത് സിപിഎം. ജില്ലാ നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP