Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്മോഹൻ ഭരണകാലത്തെ പല പ്രതിരോധ കരാറുകളും പോയത് രാഹുൽ പ്രധാന ഉടമയായ ബ്രിട്ടീഷ് കമ്പനി വഴിയെന്ന് ആരോപിച്ച് ബിജെപി; ഉടൻ അന്വേഷിച്ച് കണ്ടെത്താൻ വെല്ലുവിളിച്ച് രാഹുൽ; ഒപ്പം 59,000 കോടി രാജ്യത്തിന് നഷ്ടപ്പെടുത്തിയ റാഫേലിനെ കുറിച്ചും അന്വേഷണം വേണം; അഴിമതി തന്നെ വിഷയമാക്കി രാഹുലിനെ നേരിടാൻ ബിജെപി ഇറങ്ങിയപ്പോൾ കൃത്യമായി തിരിച്ചടിച്ച് രാഹുലും

മന്മോഹൻ ഭരണകാലത്തെ പല പ്രതിരോധ കരാറുകളും പോയത് രാഹുൽ പ്രധാന ഉടമയായ ബ്രിട്ടീഷ് കമ്പനി വഴിയെന്ന് ആരോപിച്ച് ബിജെപി; ഉടൻ അന്വേഷിച്ച് കണ്ടെത്താൻ വെല്ലുവിളിച്ച് രാഹുൽ; ഒപ്പം 59,000 കോടി രാജ്യത്തിന് നഷ്ടപ്പെടുത്തിയ റാഫേലിനെ കുറിച്ചും അന്വേഷണം വേണം; അഴിമതി തന്നെ വിഷയമാക്കി രാഹുലിനെ നേരിടാൻ ബിജെപി ഇറങ്ങിയപ്പോൾ കൃത്യമായി തിരിച്ചടിച്ച് രാഹുലും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപിയും കോൺഗ്രസും അഴിമതി വിഷയമാക്കിയുള്ളതും പരസ്പരമുള്ളതുമായ തുറന്ന പോരാട്ടത്തിന് വീണ്ടും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. മന്മോഹൻ ഭരണകാലത്തെ പല പ്രതിരോധ കരാറുകളും പോയത് രാഹുൽ പ്രധാന ഉടമയായ ബ്രിട്ടീഷ് കമ്പനി വഴിയെന്ന പുതിയ ആരോപണം ഉന്നയിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം ഉടൻ അന്വേഷിച്ച് കണ്ടെത്താൻ വെല്ലുവിളിച്ച് രാഹുലും മുന്നോട്ട് വന്നതോടെ ഇരു പാർട്ടികളും തുറന്ന പോരിലെത്തിയിരിക്കുകയാണ്. എന്നാൽ തനിക്കെതിരെയുള്ള അഴിമതി ആരോപിക്കുന്നതിന് ഒപ്പം 59,000 കോടി രാജ്യത്തിന് നഷ്ടപ്പെടുത്തിയ റാഫേലിനെ കുറിച്ചും അന്വേഷണം വേണമെന്നാണ് രാഹുൽ ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിധത്തിൽ അഴിമതി തന്നെ വിഷയമാക്കി രാഹുലിനെ നേരിടാൻ ബിജെപി ഇറങ്ങിയപ്പോൾ കൃത്യമായി തിരിച്ചടിച്ച് രാഹുലും രംഗത്തിറങ്ങിയിരിക്കുകയാണ്.

മന്മോഹൻ സിംഗിന്റെ യുപിഎ അധികാരത്തിലിരുന്ന കാലത്ത് യുകെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയിലെ രാഹുലിന്റെ പാർട്ണർക്കാണ് മിക്ക പ്രതിരോധ കരാറുകളും നൽകിയിരിക്കുന്നതെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. എന്നാൽ തനിക്കെതിരെ ഇത് സംബന്ധിച്ച ഏത് അന്വേഷണത്തെയും നേരിടാൻ താൻ തയ്യാറാണെന്നും അതേ സമയം ബിജെപിയുടെ നേതൃത്വത്തിലുണ്ടായ റാഫേൽ അഴിതി കേസും ഇതിനൊപ്പം പക്ഷപാത രഹിതമായി അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെടുന്നു. തനിക്കെതിരെ ബിജെപിക്ക് ആവശ്യമുള്ള ഏത് അന്വേഷണവും നടത്താമെന്നാണ് ഒരു പ്രസ് കോൺഫറൻസിൽ വച്ച് രാഹുൽ വ്യക്തമാക്കിയിരിക്കുന്നത്.

താൻ തെറ്റായ രീതിയിലൊന്നും പ്രവർത്തിച്ചിട്ടില്ലെന്നും അതിനാൽ ഏത് തരത്തിലുള്ള അന്വേഷണവും ബിജെപിക്ക് നടത്താമെന്നും താൻ അതിന് തയ്യാറാണെന്നുമാണ് രാഹുൽ പറയുന്നത്. എന്നാൽ ഇതിനൊപ്പം നിർബന്ധമായും റാഫേലിനെ കുറിച്ചും അന്വേഷിക്കണമെന്നും രാഹുൽ ആവർത്തിക്കുന്നു. രാഹുലിന്റെ യുകെയിലെ സ്ഥാപനമായ ബാക്ക്ഓപ് ലിമിറ്റഡിന്റെ കോ പ്രമോട്ടർക്കാണ് യുപിഎ ഭരണകാലത്തെ മിക്ക ഡിഫെൻസ് ഓഫ്സെറ്റ് കരാറുകളും നേടാൻ സാധിച്ചിരിക്കുന്നതെന്ന റിപ്പോർട്ട് ബിസിനസ് ടുഡേ മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഉൾറിക്ക് മാക് നൈറ്റ് എന്നറിയപ്പെടുന്ന ഈ കോ പ്രമോട്ടർക്ക് ബാക്ക്ഓപ്‌സിൽ 35 ശതമാനം ഓഹരിയാണുള്ളത്. രാഹുലിന് ഇതിൽ 65 ശതമാനം ഓഹരിയുമുണ്ട്. 2003ലാണ് ഈ കമ്പനി സ്ഥാപിച്ചിരുന്നത്. 2009ൽ ഈ കമ്പനിയുടെ പ്രവർത്തനം വെട്ടിച്ചുരുക്കുകയും മാക് നൈറ്റ് പിന്നീട് ഫ്രഞ്ച് ഡിഫെൻസ് സപ്ലയർ നേവൽ ഗ്രൂപ്പിൽ നിന്നും കോൺട്രാക്ടുകൾ നേടുകയും ചെയ്തിരുന്നു. രാഹുലിനെതിരെയുള്ള വജ്രായുധമായിട്ടാണ് ഈ ആർട്ടിക്കിളിനെ ബിജെപി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 36 റാഫേൽ ജെറ്റുകൾ വാങ്ങാൻ എൻഡിഎ ഉണ്ടാക്കിയ കരാറിലെ അഴിമതി അന്വേഷിക്കണമെന്ന സമ്മർദം ബിജെപിക്ക് മേൽ ചെലുത്തിയാണ് രാഹുൽ ഇതിനെ പ്രതിരോധിക്കുന്നത്. രാഹുലിനെതിരായുള്ള അഴിമതി ആരോപണത്തെ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി മോദി കണക്കിന് പരിഹസിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP