Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താരങ്ങൾ പ്രചരണത്തിനെത്തുന്നുണ്ടെങ്കിൽ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിലെ കമ്മീഷൻ; സൂപ്പർ താരം സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രതിനിധികളും കലക്ടർ ടി.വി അനുപമയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ചേർന്ന യോഗത്തിൽ തീരുമാനം; താര പ്രചാരകർ എത്തുന്നതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തണം; വോട്ടെടുപ്പ് ദിവസത്തേയും ചെലവ് സ്ഥാനാർത്ഥികളുടെ കണക്കിൽ തന്നെ

താരങ്ങൾ പ്രചരണത്തിനെത്തുന്നുണ്ടെങ്കിൽ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിലെ കമ്മീഷൻ; സൂപ്പർ താരം സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രതിനിധികളും കലക്ടർ ടി.വി അനുപമയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ചേർന്ന യോഗത്തിൽ തീരുമാനം; താര പ്രചാരകർ എത്തുന്നതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തണം; വോട്ടെടുപ്പ് ദിവസത്തേയും ചെലവ് സ്ഥാനാർത്ഥികളുടെ കണക്കിൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ പ്രചരണങ്ങൾ അതിന്റെ കലാശക്കൊട്ടിലേക്ക് കടക്കുകയാണ്. ഈ അവസരത്തിലാണ് പ്രചരണ രംഗത്തേക്ക് താരങ്ങളും എത്തിയേക്കാമെന്ന സൂചനകളും പുറത്ത് വരുന്നത്. എന്നാൽ ഇത്തരം താര പ്രചരണത്തിന് പ്രത്യേക നിർദ്ദേശങ്ങളാണ് തൃശ്ശൂരിലെ കമ്മിഷൻ ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്നത്. മണ്ഡലത്തിൽ വിവിധ സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് എത്തുന്ന താരപ്രചാരകരുടെ പട്ടിക നൽകണമെന്നാണ് രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. സിനിമാ താരവും എംപിയുമായ സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരിൽ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി കലക്ടർ ടി.വി അനുപമ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ എന്നിവർ ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് പുത്തൻ തീരുമാനങ്ങളുണ്ടായിരിക്കുന്നത്.

സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് താരങ്ങൾ എത്തുന്നുണ്ടെങ്കിൽ അവരുടെ പട്ടിക സ്ഥാനാർത്ഥികൾ സമർപ്പിക്കുകയും അവരുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ പെടുത്തണമെന്നുമാണ് യോഗത്തിൽ ഉയർന്ന പ്രധാന നിർദ്ദേശങ്ങളിലൊന്ന്. സ്ഥാനാർത്ഥികളുടെ ചെലവുകൾ സംബന്ധിച്ച പരിശോധന 13,17,21 തീയതികളിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 മുതൽ 1 വരെയും ഉച്ചയ്ക്ക് ശേഷം 2.30 മുതലുമാണ് പരിശോധന.

വോട്ടെടുപ്പ് ദിവസത്തേയും ചെലവ് സ്ഥാനാർത്ഥികളുടെ കണക്കിൽ ഉൾപ്പെടുത്തും. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. 10,000 രൂപയ്ക്ക് മുകളിലുള്ള യാതൊരു ഇടപാടുകളും ഒരു വ്യക്തിക്ക് ഒറ്റ ദിവസം നേരിട്ട് പണമായി നൽകരുത്. പണമിടപാടുകൾക്കായി ഉപയോഗിക്കുന്ന വൗച്ചറുകളിൽ സീരിയൽ നമ്പറുകൾ വേണം. പണം നൽകുന്ന വ്യക്തിയുടെ പേരും മേൽവിലാസവും കൃത്യമായി രേഖപ്പെടുത്തണം.

തെരഞ്ഞെടുപ്പ് ചെലവിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ പണമോ പാരിതോഷികങ്ങളോ നൽകുന്നത് നിയമവിരുദ്ധമാണ്. ഇവ ഒരു തരത്തിലും നൽകരുത്. പണം നൽകി വാർത്ത പ്രസിദ്ധീകരിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടപ്രകാരം കുറ്റകരമാണ്. സ്ഥാനാർത്ഥികൾ ചെലവുകളെ സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമലയും അയ്യപ്പനെയും മുൻനിർത്തി വോട്ട് തേടിയ സുരേഷ് ഗോപിയുടെ നടപടി ഏറെ ചർച്ചയായിരുന്നു. ഇതിനെ എതിർത്ത ജില്ല കലക്ടർ ടി.വി അനുപമയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപമാണ് ബിജെപി നേതാക്കൾ ഉന്നയിച്ചത്. മതം, ജാതി എന്നിവ ഉപയോഗിച്ച് വോട്ട് തേടരുതെന്ന് കമ്മീഷൻ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയോട് നിർദ്ദേശിച്ചിരുന്നെങ്കിലും അത് പ്രവർത്തികമാക്കാൻ സ്ഥാനാർത്ഥി തയ്യാറായിട്ടില്ല. ഇന്ന് നടന്ന പ്രചാരണത്തിനിടെ സുരേഷ് ഗോപി, ശ്രീരാമന്റെ പേരിൽ വോട്ട് ചെയ്യണമെന്ന് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP