Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോകുന്ന വഴികളിലെല്ലാം കാത്തുനിന്ന് നിരവധി വീട്ടമ്മമാർ; നിഷ്‌കളങ്കമായ ചിരിയും ചേട്ടാ...ചേച്ചീ മറക്കല്ലേ എന്ന സംസാരവുമായി വോട്ടർമാർക്കിടയിലേക്ക് ഓടി ഇറങ്ങുന്ന സ്ഥാനാർത്ഥി; എവിടെ ചെന്നാലും ആളുകൾ ആവശ്യപ്പെടുന്നത് പാടനെങ്കിലും തൊണ്ട സുഖമില്ലാത്തതിനാൽ തൽക്കാലം പാട്ടിന് വിട; നിരന്തരമായുള്ള പ്രചരണ പരിപാടികൾ മൂലം ഇരുകാലുകളിലും നീരുവന്നു; ആവേശം വിടാതെ ആലത്തൂരുകാരുടെ അനിയത്തിക്കുട്ടി വോട്ടുപിടിക്കുന്നത് പറന്നു നടന്ന്

പോകുന്ന വഴികളിലെല്ലാം കാത്തുനിന്ന് നിരവധി വീട്ടമ്മമാർ; നിഷ്‌കളങ്കമായ ചിരിയും ചേട്ടാ...ചേച്ചീ മറക്കല്ലേ എന്ന സംസാരവുമായി വോട്ടർമാർക്കിടയിലേക്ക് ഓടി ഇറങ്ങുന്ന സ്ഥാനാർത്ഥി; എവിടെ ചെന്നാലും ആളുകൾ ആവശ്യപ്പെടുന്നത് പാടനെങ്കിലും തൊണ്ട സുഖമില്ലാത്തതിനാൽ തൽക്കാലം പാട്ടിന് വിട; നിരന്തരമായുള്ള പ്രചരണ പരിപാടികൾ മൂലം ഇരുകാലുകളിലും നീരുവന്നു; ആവേശം വിടാതെ  ആലത്തൂരുകാരുടെ അനിയത്തിക്കുട്ടി വോട്ടുപിടിക്കുന്നത് പറന്നു നടന്ന്

ആർ പീയൂഷ്

വടക്കാഞ്ചേരി: ആവേശത്തിരയിളക്കി ആലത്തൂരിൽ പ്രചരണം തുടരുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ്. മണ്ഡലത്തിലെ മുതിർന്നവരെയും യുവ തലമുറയെയും ഒരു പോലെ കൈയിലെടുത്താണ് രമ്യ മുന്നേറുന്നത്. നിഷ്‌കളങ്കമായ ചിരിയും ചേട്ടാ, ചേച്ചീ മറക്കല്ലേ എന്ന സംസാരവുമായി വോട്ടർമാർക്കിടയിലേക്ക് ഓടി ഇറങ്ങുന്ന ആലത്തൂരുകാരുടെ അനിയത്തിക്കുട്ടി നാട്ടുകാരുടെ ജീവനായിരിക്കുകയാണിപ്പോൾ. പ്രചാരണ പരിപാടിയിൽ സ്ത്രീകളുടെ സാന്നിധ്യമാണ് അത്ഭുതപ്പെടുത്തുന്നത്. മറ്റൊരു സ്ഥാനാർത്ഥിക്കും ലഭിക്കാത്ത സ്വീകാര്യതയാണ,് പെങ്ങളൂട്ടി എന്ന് സ്നേഹത്തോടെ ആലത്തൂർ നിവാസികൾ വിളിക്കുന്ന രമ്യാ ഹരിദാസിന് എല്ലായിടങ്ങളിൽ നിന്നും ലഭിക്കുന്നത്.

മണ്ഡലത്തിലെ പ്രചരണ പരിപാടിയുടെ ഭാഗമായി ഇന്ന് വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലായിരുന്നു റോഡ് ഷോ. തുറന്ന വാഹനത്തിൽ എംഎ‍ൽഎ അനിൽ അക്കരയ്ക്കും പ്രാദേശിക നേതാക്കൾക്കുമൊപ്പമാണ് വോട്ടർമാരെ കാണാനിറങ്ങിയത്. രാവിലെ എട്ടു മണിയോടെ തോളൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് തുറന്ന വാഹനത്തിൽ വോട്ടർമാരെ നേരിൽ കാണാൻ ഇറങ്ങിയത്. പഞ്ചായത്തിലെ പ്രചരണ പരിപാടി ഉദ്ഘാടനത്തിന് നൂറുകണക്കിനാളുകൾ എത്തി. ഉദ്ഘാടനത്തിന് ശേഷം രമ്യ സഞ്ചരിച്ച വാഹനത്തിന് മുന്നിലായി നിരവധി പ്രവർത്തകർ വാഹനത്തിൽ അകമ്പടിയായി ചേർന്നു. പോകുന്ന വഴികളിലെല്ലാം രമ്യയെ കാത്തു നിരവധി വീട്ടമ്മമാരാണ് വീടുകൾക്ക് മുന്നിൽ നിന്നിരുന്നത്.

ആവേശത്തോടെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്ത് അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. പലരും അടുക്കളയിൽ നിന്നും മറ്റും പാചകം ചെയ്തു കൊണ്ടിരുന്ന പാത്രങ്ങൾ സഹിതമാണ് തങ്ങളുടെ പ്രിയ അനിയത്തിക്കുട്ടിയെ കാണാൻ ഓടി എത്തിയത്. മോളെ എല്ലാ വിധ അനുഗ്രഹങ്ങളും എന്നും പറഞ്ഞാണ് മുതിർന്ന സ്ത്രീകൾ രമ്യക്കരികിലെത്തിയത്. പല സ്ഥലങ്ങളിലും കൊച്ചു കുട്ടികൾ സ്വന്തം വീട്ടിലെ പൂക്കൾ ഉപയോഗിച്ചുണ്ടാക്കിയ പൂച്ചെണ്ടുകൾ നൽകുന്നുണ്ടായിരുന്നു. ഇവയെല്ലാം വാങ്ങി കുഞ്ഞുങ്ങളെ കൈകളിൽ വാരിയെടുത്ത് ഉമ്മകൾ നൽകിയുമാണ് മുന്നോട്ട് യാത്ര.

ചിറ്റിലപള്ളിക്ക് മുൻപുള്ള ഒരു സ്വീകരണ പരിപാടിയിൽ കാത്തുനിന്ന ഒരു വയോധിയൻ കൊന്ത കൊണ്ടു കഴുത്തിൽ ഇട്ടിട്ട് പറഞ്ഞു, മോളെ ഇനി നീ ഇത് ഊരരുത്. എല്ലാ ഐശ്വര്യവും ഉണ്ടാകും. ഇത് പോലെ പല സ്ഥലങ്ങളിലും കഴിക്കാനും കുടിക്കാനും മറ്റുമൊക്കെ എല്ലാം നാട്ടുകാർ എത്തിച്ചു കൊടുക്കുന്നുണ്ടായിരുന്നു. പരുടെയും സ്നേഹ പ്രകടനങ്ങൾ മൂലം മിക്ക സ്ഥലങ്ങളിലും മണിക്കൂറുകൾ വൈകിയാണ് സ്വീകരണ പരിപാടികൾ അവസാനിച്ചത്. പല വീടുകളിലും കുട്ടികൾ ഉൾപ്പെടെയുള്ളവർ കാത്തു നിൽക്കുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരുന്നു.

കടന്നു പോയ വഴികളിലെല്ലാം കാത്തു നിന്നവരോട് കുശലാന്വേഷണം നടത്താൻ രമ്യ മറന്നില്ല. ചേട്ടാ, ഉഷാറല്ലേ.... മറക്കരുത്. നമുക്ക് കാണണം എന്നിങ്ങനെയൊക്കെ പറഞ്ഞാണ് വോട്ടർമാരോടുള്ള ഇടപഴകൽ. രമ്യ സഞ്ചരിച്ച വാഹനം പല ഇടങ്ങളിലും തടഞ്ഞു നിർത്തി കെട്ടിപിടിക്കുകയും പൂച്ചെണ്ടുകൾ നൽകുകയും ചെയ്യുന്നുണ്ടായിരുന്നു. എവിടെ ചെന്നാലും പാട്ടു പാടണം എന്ന ആവശ്യമാണ് പലരും ഉന്നയിക്കുന്നത്. എന്നാൽ ദിവസങ്ങളോളമായി പാട്ടും പ്രസംഗങ്ങളുമായി നടക്കുന്നതിനാൽ തൊണ്ട സുഖമില്ലാത്തതിനാൽ പാട്ടു പാടാൻ രമ്യക്ക് കഴിഞ്ഞില്ല. എങ്കിലും ആകുന്ന പോലെ വോട്ടർമാരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അമ്മമാരുടെ സ്നേഹവായ്‌പ്പുകൾക്ക് മുന്നിൽ കണ്ണു നിറഞ്ഞ് നിൽക്കാനെ തനിക്ക് കഴിയുന്നുള്ളൂ എന്നാണ് രമ്യ പറയുന്നത്. ആലത്തൂരുകാരുടെ സ്നേഹം തനിക്കൊരിക്കലും മറക്കാൻ കഴിയില്ലെന്നും ജയിച്ചു വന്നാൽ ഇരട്ടിയുടെ ഇരട്ടിയായി അതൊക്കെ തിരിച്ചു നൽകുമെന്നും രമ്യ മറുനാടനോട് പറഞ്ഞു.'

നിരന്തരമായുള്ള പ്രചരണ പരിപാടികൾ മൂലം ആരോഗ്യ സ്ഥിതി വളരെ മോശമാണ്. എങ്കിലും അത് വകവയ്ക്കാതെയാണ് പ്രവർത്തനങ്ങൾ. ഇരു കാലുകളും നീരു വന്ന് വീർത്തിരിക്കുന്നതിനാൽ കാലിൽ ബാന്റേജ് ചുറ്റിയിരിക്കുകയാണ്. പക്ഷേ ഇതൊന്നും രമ്യയെ ബാധിച്ചിട്ടില്ല. ജനങ്ങളുടെ ആവേശവും കരുതലും കുടുതൽ ഊർജം നൽകുകയാണ് ഈ ചെറുപ്പക്കാരിക്ക്.സംഘാടക പ്രവർത്തനത്തിൽ എംഎ‍ൽഎ അനിൽ അക്കരയുടെ പങ്ക് ഏറെ ശ്ലാഘനീയമാണ്. രമ്യക്കൊപ്പം ഓടി നടക്കുന്ന അനിൽ അക്കര ഒരു എംഎ‍ൽഎ ആണെന്ന് പുറത്തു നിന്നു വരുന്ന ഒരാൾക്കും മനസ്സിലാവില്ല. മണ്ഡലത്തിലുടനീളം എന്റെ അനിയത്തിക്കുട്ടിയെ നിങ്ങൾ ജയിപ്പിക്കണമെന്ന ആവശ്യമാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. രമ്യക്ക് വേണ്ടുന്ന ആഹാരസാധനങ്ങളും മരുന്നുകളും മറ്റും ഒരു ജ്യേഷ്ഠ സഹോദരനെക്കാളും ഉത്തരവാദിത്വത്തോടെ കൊടുക്കുന്നതും കാണാം.

രമ്യയെ പോലെ ഒരു സ്ഥാനാർത്ഥിയെ കിട്ടിയത് തങ്ങളുടെ ഭാഗ്യമെന്നാണ് ആലത്തൂരിലെ വോട്ടർമാർ പറയുന്നത്. മറ്റു പലരെയും പോലെ അല്ല രമ്യ എന്നും, മിടുക്കിയും ചുറുചുറുക്കുമുള്ള ആളാണെന്നും അവർ പറയുന്നു. എങ്ങനെയും രമ്യയെ ജയിപ്പിക്കും എന്നും ഒരേ സ്വരത്തിൽ അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP