Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ റീപോളിങ് വന്നപ്പോൾ ആവേശം ചോരാതെ പ്രവർത്തകർ; കള്ളവോട്ട് കണ്ടെത്തിയ നാല് ബൂത്തുകളിലും അഭിമാനപ്പോരാട്ടവുമായി ഇടത് വലത് മുന്നണികൾ; കല്ല്യാശ്ശേരിയിലും തളിപറമ്പിലും വോട്ട് കുറയാതിരിക്കാൻ സർവ്വ സന്നാഹവുമായി സിപിഎം; വോട്ട് ചെയ്യാനെത്തിയ പ്രവാസികൾ മടങ്ങിയത് തിരിച്ചടിയാകുമോ എന്ന് ഭയന്ന് യുഡിഎഫും

വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ റീപോളിങ് വന്നപ്പോൾ ആവേശം ചോരാതെ പ്രവർത്തകർ; കള്ളവോട്ട് കണ്ടെത്തിയ നാല് ബൂത്തുകളിലും അഭിമാനപ്പോരാട്ടവുമായി ഇടത് വലത് മുന്നണികൾ; കല്ല്യാശ്ശേരിയിലും തളിപറമ്പിലും വോട്ട് കുറയാതിരിക്കാൻ സർവ്വ സന്നാഹവുമായി സിപിഎം; വോട്ട് ചെയ്യാനെത്തിയ പ്രവാസികൾ മടങ്ങിയത് തിരിച്ചടിയാകുമോ എന്ന് ഭയന്ന് യുഡിഎഫും

രഞ്ജിത്ത് ബാബു

കണ്ണൂർ: കള്ളവോട്ട് ആരോപണത്തിന്റെ പേരിൽ റീ പോളിങ് ചൂടിലാണ് കണ്ണൂർ ജില്ല. കണ്ണൂർ, കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട നാലിടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്. ഇതിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽപെട്ട പാമ്പുരുത്തിയിലെ 166 ാം നമ്പർ ബൂത്തിലും പുതിയങ്ങാടി ജമാ -അത്ത് സ്‌ക്കൂളിലെ 69, 70 നമ്പർ ബൂത്തുകളിലും മുസ്ലിം ലീഗുകാർ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. കണ്ണൂർ ജില്ലയിലെ കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട പിലാത്തറ എ.യു.പി. സ്‌ക്കൂളിലെ 19 ാം നമ്പർ ബൂത്തിൽ സിപിഎം. പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്നാണ് ആക്ഷേപം. ആറ് ബൂത്തുകളിൽ കള്ളവോട്ട് നടന്നെങ്കിലും നാല് സ്ഥലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് പ്രഖ്യാപിച്ചത്. 16 കള്ളവോട്ട് കേസ് യു.ഡി.എഫിനെതിരേയും മൂന്ന് കേസ് എൽ.ഡി.എഫിനെതിരേയുമാണ് ഉള്ളത്

റീ പോളിങ് പ്രഖ്യാപിച്ച ബൂത്തുകളിൽ ഇന്ന് പരസ്യ പ്രചാരണം നടക്കുകയാണ്. കവലകളും വീടുകളും കയറി ഇറങ്ങി സ്‌ക്വാഡ് പ്രവർത്തനവും വാഹന പ്രചാരണവും നടത്താനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ ചികിത്സയുമായി ബന്ധപ്പെട്ട് വയനാട്ടിലാണ് ഉള്ളത്. അതിനാൽ ജില്ലയിലെ പ്രധാന നേതാക്കളും പ്രവർത്തകരും പ്രചാരണത്തിനിറങ്ങും. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതി പാമ്പുരുത്തിയിൽ ഇന്ന് റോഡ് ഷോ നടത്തും. സ്‌ക്വാഡുകൾ വീടുകളിലും തെരുവുകളിലും പ്രചാരണം നടത്തും. കൂടുതൽ പോളിങ് ഉറപ്പാക്കാനും വോട്ടർമാരെ എത്തിക്കാനുമുള്ള പ്രവർത്തനത്തിന് മുന്നണികൾ ഇന്നലെ തന്നെ യോഗങ്ങൾ ചേർന്ന് തീരുമാനമെടുത്തിട്ടുണ്ട്.

യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഒരാൾ തന്നെ അഞ്ച് വോട്ടുവരെ ചെയ്തതായി സിപിഎം. ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ആരോപിച്ചിട്ടുണ്ട്. കള്ള വോട്ടിനായി മൊബൈൽ സ്‌ക്വാഡുവരെ തയ്യാറാക്കി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമിച്ചതായി ജയരാജൻ ആരോപിക്കുന്നു. അതിനാൽ കള്ളവോട്ട് തടയാനും തെരഞ്ഞെടുപ്പു നീതിപൂർവ്വമാക്കാനും അധികൃതർ ജാഗ്രത പുലർത്തണമെന്ന് ജയരാജൻ ആവശ്യപ്പെടുന്നു.

ജില്ലയിൽ സിപിഎം. ന്റെ നേതൃത്വത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്ത ഒട്ടേറെ ബൂത്തുകൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ പരിശോധനയിലാണ്. യു.ഡി.എഫ് നൽകിയ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പറയുന്നു. കള്ളവോട്ടിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നും ആദ്യമായുണ്ടായ തീരുമാനം ജനാധിപത്യ സംവിധാനത്തിന് സഹായകരമാകുമെന്ന് ബിജെപി. ജിില്ലാ പ്രസിഡണ്ട് പി. സത്യ പ്രകാശ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP