Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റീപോളിങ് ദിനത്തിൽ ഓരോ വോട്ടും പെട്ടിയിലാക്കാൻ വാശിയേറിയ പോരാട്ടം നടത്തി കോൺഗ്രസും സിപിഎമ്മും; അനുഭാവികൾ വോട്ട് ചെയ്‌തെന്നുറപ്പിക്കാൻ രാവിലെ മുതൽ സിപിഎമ്മിന്റെ ഗൃഹസന്ദർശനം; കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീകൾ സ്വയം മുഖാവരണം മാറ്റി; കള്ളവോട്ട് പിടിക്കപ്പെട്ട കണ്ണൂരും കാസർഗോഡും ഏഴ് ബൂത്തുകളിൽ റീപോളിങ് പുരോഗമിക്കുന്നു

റീപോളിങ് ദിനത്തിൽ ഓരോ വോട്ടും പെട്ടിയിലാക്കാൻ വാശിയേറിയ പോരാട്ടം നടത്തി കോൺഗ്രസും സിപിഎമ്മും; അനുഭാവികൾ വോട്ട് ചെയ്‌തെന്നുറപ്പിക്കാൻ രാവിലെ മുതൽ സിപിഎമ്മിന്റെ ഗൃഹസന്ദർശനം; കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീകൾ സ്വയം മുഖാവരണം മാറ്റി; കള്ളവോട്ട് പിടിക്കപ്പെട്ട കണ്ണൂരും കാസർഗോഡും ഏഴ് ബൂത്തുകളിൽ റീപോളിങ് പുരോഗമിക്കുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ലോകസഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീ പോളിങിന് എൽ.ഡി.എഫും യു.ഡി.എഫും കടുത്ത വാശിയിൽ. അനുഭാവികളുടെ വോട്ടുകൾ ചോർന്നുപോകാതിരിക്കാൻ ബൂത്തിന് പുറത്തും കവലകളിലും പ്രവർത്തകർ നിലയുറപ്പിച്ച് പോളിങ് സ്റ്റേഷനിലേക്ക് വോട്ടർമാരെ എത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട പിലാത്തറ യു.പി. സ്‌ക്കൂളിലെ 19 ാം നമ്പർ ബൂത്തിൽ കഴിഞ്ഞ 23 ാം തീയ്യതി നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതിരുന്ന കെ.ജെ. ഷാലറ്റ് ഇന്ന് വോട്ട് ചെയ്തു. വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് സംസാരിച്ച ഷാലറ്റിനോട് ഒരു സംഘം എൽ. ഡി.എഫ് പ്രവർത്തകർ തർക്കിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡും സ്ലിപ്പുമായെത്തിയിട്ടും വോട്ട് ചെയ്യാൻ അനുവദിക്കാതെ പ്രിസൈഡിങ് ഓഫീസർ ഷാലറ്റിനെ തിരിച്ചയക്കുകയായിരുന്നു.

സിപിഎം. കാർ കള്ള വോട്ട് ചെയ്തുവെന്ന പരാതിയെ തുടർന്നാണ് ഈ ബൂത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽപെട്ട പാമ്പുരുത്തിയിൽ സ്ത്രീകൾ കൂട്ടമായാണ് ഇന്ന് എത്തിയത്. മുഖാവരണം ധരിച്ച് ഈ ബൂത്തിൽ കഴിഞ്ഞ തവണ 50 ലേറെ പേർ കള്ളവോട്ട് ചെയ്തെന്ന് സി.പി. എം. ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ആരോപിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങൾ തൊടുത്തു വിട്ടു. മുഖാവരണം നീക്കി ആളെ തിരിച്ചറിഞ്ഞ് മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കാവൂ എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ പർദ്ദ ധരിച്ച് പാമ്പുരുത്തി ബൂത്തിലെത്തിയ സ്ത്രീകൾ ബൂത്തിലെത്തിയപ്പോൾ മുഖാവരണം സ്വയം മാറ്റുകയായിരുന്നു. മുഖാവരണം മാറ്റി പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കരമ്മീഷൻ നിയോഗിക്കുകയും ചെയ്തിരുന്നു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കാസർഗോഡ് മണ്ഡലത്തിലെ തൃക്കരിപ്പൂർ 48 ാം നമ്പർ ബൂത്ത്, പുതിയങ്ങാടി ജമാ-അത്ത് സ്‌ക്കൂളിലെ 69, 70 നമ്പർ ബൂത്തും കണ്ണൂർ മണ്ഡലത്തിലെ കുന്നിരിക്ക യു.പി. സ്‌ക്കൂളിലെ 52, 53 ബൂത്ത്, എന്നിവയാണ്. ആകെ റീ പോളിങ് നടക്കുന്ന ഏഴ് ബൂത്തുകളിൽ നാലിടത്ത് സിപിഎം. ഉം മൂന്നിടത്ത് മുസ്ലിം ലീഗും കള്ള വോട്ട് ചെയ്തുവെന്നാണ് ആരോപണം. കാസർഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ പിലാത്തറ യു.പി. സ്‌ക്കൂളിലെ 19 ാം നമ്പർ ബൂത്തിലെത്തി പോളിങ് നടക്കവേ വോട്ട് തേടിയെന്നാരോപിച്ച് എൽ.ഡി.എഫ് പരാതി നൽകിയിട്ടുണ്ട്. റീ പോളി്ങ് നടക്കുന്ന പുതിയങ്ങാടി ജമാ-അത്തെ ഹൈസ്‌ക്കൂൾ ബൂത്ത് ഒഴിച്ച് എല്ലാ ബൂത്തിലും ആദ്യത്തെ മൂന്ന് മണിക്കൂറിൽ 25 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ജമാ-അത്തെ ഹൈസ്‌ക്കൂളിലെ ബൂത്തിൽ 20 ശതമാനം പേരാണ് വോട്ട് ചെയ്തത്.

യു.ഡി.എഫ് റീ പോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ പറഞ്ഞു. കള്ളവോട്ട് ചെയ്തവർക്കെതിരേയും അതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരേയും ക്രിമനൽ നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. യു.ഡി.എഫും കോൺഗ്രസ്സും കള്ള വോട്ട് പ്രോത്സാഹിപ്പിക്കുന്നില്ല. സിപിഎം. കള്ള വോട്ട് ജന്മാവകാശമായി നിർവ്വഹിക്കുകയാണെന്ന് കെ. സുധാകരൻ പാമ്പുരുത്തിയിൽ മാധ്യ പ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിങ് തീരുമാനിച്ചതുകൊണ്ട് ഞങ്ങൾ സഹകരിക്കുന്നു. സിപിഎം. ന്റെ കള്ളവോട്ടിനെ മറികടക്കാനുള്ള ഭൂരിപക്ഷം ഞങ്ങൾക്ക് ലഭിക്കുമെന്ന് സുധാകരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP