Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കള്ളവോട്ട് സ്ഥിരീകരണത്തിന് പിന്നാലെ മൂന്നു ബൂത്തുകളിൽ കൂടി റീപ്പോളിങ്; ധർമ്മടത്ത് രണ്ട് ബൂത്തുകളിലൂം തൃക്കരിപ്പൂരിൽ ഒരു ബൂത്തിലൂം റീപ്പോളിങ് നടത്തും; സംസ്ഥാനത്ത് ആകെ റീപ്പോളിങ് നടത്തുന്നത് ഏഴ് ബൂത്തുകളിൽ; റീ പോളിങ് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പരസ്യപ്രചാരണം ഇന്നവസാനിക്കും

കള്ളവോട്ട് സ്ഥിരീകരണത്തിന് പിന്നാലെ മൂന്നു ബൂത്തുകളിൽ കൂടി റീപ്പോളിങ്; ധർമ്മടത്ത് രണ്ട് ബൂത്തുകളിലൂം തൃക്കരിപ്പൂരിൽ ഒരു ബൂത്തിലൂം റീപ്പോളിങ് നടത്തും; സംസ്ഥാനത്ത് ആകെ റീപ്പോളിങ് നടത്തുന്നത് ഏഴ് ബൂത്തുകളിൽ;  റീ പോളിങ് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പരസ്യപ്രചാരണം ഇന്നവസാനിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ബൂത്തുകളിൽ റീപോളിങ് നടത്താൻ തീരുമാനിച്ചിന് പിന്നാലെയാണ് ധർമ്മടത്തും തൃക്കരിപ്പൂരിലും കൂടി റീപ്പോളിങ് നടത്താൻ തീരുമാനിച്ചത്. ധർമ്മടത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിൽ ഒരൂ ബൂത്തിലും കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റീപ്പോളിങ് നടത്താൻ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഏഴ് ബൂത്തുകളിൽ റീപ്പോളിങ് നടത്തുമെന്ന് ഉറപ്പായി. ഞായറാഴ്‌ച്ചയാണ് ഈ ബൂത്തുകളിൽ റീപ്പോളിങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

കണ്ണൂർ, കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട നാലിടങ്ങളിലാണ് ആദ്യം റീ പോളിങ് നടത്താൻ തീരുമാനിച്ചത്. ഇതിൽ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽപെട്ട പാമ്പുരുത്തിയിലെ 166 ാം നമ്പർ ബൂത്തിലും പുതിയങ്ങാടി ജമാ -അത്ത് സ്‌ക്കൂളിലെ 69, 70 നമ്പർ ബൂത്തുകളിലും മുസ്ലിം ലീഗുകാർ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. കണ്ണൂർ ജില്ലയിലെ കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട പിലാത്തറ എ.യു.പി. സ്‌ക്കൂളിലെ 19 ാം നമ്പർ ബൂത്തിൽ സിപിഎം. പ്രവർത്തകർ കള്ളവോട്ട് ചെയ്‌തെന്നാണ് ആക്ഷേപം.

ആറ് ബൂത്തുകളിൽ കള്ളവോട്ട് നടന്നെങ്കിലും നാല് സ്ഥലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ് പ്രഖ്യാപിച്ചത്. 16 കള്ളവോട്ട് കേസ് യു.ഡി.എഫിനെതിരേയും മൂന്ന് കേസ് എൽ.ഡി.എഫിനെതിരേയുമാണ് ഉള്ളത്. റീ പോളിങ് പ്രഖ്യാപിച്ച ബൂത്തുകളിൽ ഇന്ന് പരസ്യ പ്രചാരണം നടക്കുകയാണ്. കവലകളും വീടുകളും കയറി ഇറങ്ങി സ്‌ക്വാഡ് പ്രവർത്തനവും വാഹന പ്രചാരണവും നടത്താനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ ചികിത്സയുമായി ബന്ധപ്പെട്ട് വയനാട്ടിലാണ് ഉള്ളത്.

അതിനാൽ ജില്ലയിലെ പ്രധാന നേതാക്കളും പ്രവർത്തകരും പ്രചാരണത്തിനിറങ്ങും. എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ശ്രീമതി പാമ്പുരുത്തിയിൽ ഇന്ന് റോഡ് ഷോ നടത്തും. സ്‌ക്വാഡുകൾ വീടുകളിലും തെരുവുകളിലും പ്രചാരണം നടത്തും. കൂടുതൽ പോളിങ് ഉറപ്പാക്കാനും വോട്ടർമാരെ എത്തിക്കാനുമുള്ള പ്രവർത്തനത്തിന് മുന്നണികൾ ഇന്നലെ തന്നെ യോഗങ്ങൾ ചേർന്ന് തീരുമാനമെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP