Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ റദ്ദാക്കി; തീരുമാനം വോട്ടിനു പകരം നോട്ടു വിതരണം ചെയ്യുന്നതായി ആദായനികുതി വകുപ്പ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ; റെയ്ഡിൽ മന്ത്രിയുടെയും ബന്ധുക്കളുടെയും വീട്ടിൽനിന്നു പണം പിടിച്ചു

ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ റദ്ദാക്കി; തീരുമാനം വോട്ടിനു പകരം നോട്ടു വിതരണം ചെയ്യുന്നതായി ആദായനികുതി വകുപ്പ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ; റെയ്ഡിൽ മന്ത്രിയുടെയും ബന്ധുക്കളുടെയും വീട്ടിൽനിന്നു പണം പിടിച്ചു

ന്യൂഡൽഹി: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ 12നു നടത്താൻ നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി. വോട്ടിനു നോട്ടു നല്കുന്നതായി ആദായനികുതി വകുപ്പ് റിപ്പോർട്ട് നല്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആദായനികുതി വകുപ്പ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡിൽ ആരോഗ്യമന്ത്രിയുടെയും ബന്ധുക്കളുടെയും വീട്ടിൽനിന്നും അനധികൃതമായി സൂക്ഷിച്ച പണവും സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തിരുന്നു. ഇതിനുപുറമെ വോട്ടിന് നോട്ടു നൽകുന്നതായുള്ള പരാതികളും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആർ.കെ. നഗറിലെ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചത്.

ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടും റിട്ടേണിങ് ഓഫീസറുടെ റിപ്പോർട്ടും പരിശോധിച്ചശേഷമാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മരണപ്പെട്ടതിനെത്തുടർന്നാണ് ആർ.കെ. നഗറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ജയലളിതയുടെ മരണത്തോടെ ജയലളിതയുടെ പാർട്ടി തന്നെ ശശികല പക്ഷവും പനീർശെൽവം പക്ഷവുമായി ചേരിതിരിഞ്ഞു. ഇരുവരുടെയും കക്ഷികൾ ഇവിടെ മത്സരരംഗത്തുണ്ട്. കൂടാതെ ജയലളിതയുടെ അനന്തിരവൾ ദീപയും പുതിയ പാർട്ടിയുമായി മത്സരരംഗത്തുണ്ട്. ഡി.എം.കെയും ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയതോടെ കടുത്ത മത്സരമാണ് ആർ.കെ. നഗറിൽ അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP