Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല വിഷയം ചൂടാക്കി വോട്ടു പിടിക്കാൻ ഇറങ്ങിയവർക്ക് ആ വെള്ളം വാങ്ങിവെക്കാം! ശബരിമല യുവതീ പ്രവേശന വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; വിഷയത്തെ ഉപയോഗിച്ചാൽ ചട്ടലംഘനമായി കണക്കാക്കി കമ്മീഷൻ നടപടി സ്വീകരിക്കുമെന്ന് ടികാ റാം മീണ; മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമെന്നും മുന്നറിയിപ്പ്; നിർദ്ദേശം ഏറ്റവുമധികം തിരിച്ചടി ആകുന്നത് ബിജെപിക്ക്

ശബരിമല വിഷയം ചൂടാക്കി വോട്ടു പിടിക്കാൻ ഇറങ്ങിയവർക്ക് ആ വെള്ളം വാങ്ങിവെക്കാം! ശബരിമല യുവതീ പ്രവേശന വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; വിഷയത്തെ ഉപയോഗിച്ചാൽ ചട്ടലംഘനമായി കണക്കാക്കി കമ്മീഷൻ നടപടി സ്വീകരിക്കുമെന്ന് ടികാ റാം മീണ; മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമെന്നും മുന്നറിയിപ്പ്; നിർദ്ദേശം ഏറ്റവുമധികം തിരിച്ചടി ആകുന്നത് ബിജെപിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം ചൂടാക്കി വോട്ടു പിടിക്കാൻ ഇറങ്ങിയ രാഷ്ട്രീയപാർട്ടികൾക്ക് കനത്ത തിരിച്ചടിയായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണയുടെ കർശന നിർദ്ദേശം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചരണത്തിന് ഉഫയോഗിച്ചാൽ അത് ചട്ടലംഘനമാകുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പിന്നാലെ നൽകുമെന്നും ടീകാ റാം മീണ നിർദ്ദേശിച്ചിട്ടുണ്ട്. ശബരിമല വിഷയമാക്കി വോട്ടു പിടിക്കാൻ ഇറങ്ങിയ ബിജെപിക്ക് കനത്ത പ്രഹരമാണ് ഈ നിർദ്ദേശം. മുൻകാലത്തുണ്ടായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി ഉണ്ടായിരിക്കുന്നത്.

സുപ്രീം കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനം വിളച്ചത്. ഇതിൽ ശബരിമലയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ശബരിമല പ്രശ്നത്തെ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന തരത്തിൽ രാഷ്ട്രീയ കക്ഷികൾ ഉപയോഗിച്ചാൽ അത് ചട്ടലംഘനമാകുമെന്ന് ടീകാ റാം മീണ വ്യക്തമാക്കി. വിഷയത്തിൽ അടുത്ത ദിവസം രാഷ്ട്രീയ കക്ഷികളുമായി തിരഞ്ഞെടുപ്പ് കമ്മീഷണർ ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചർച്ചയിൽ ഏത് ഘട്ടം വരെ ഇതിന്റെ പരിധി ആകാമെന്ന കാര്യത്തിൽ പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണ്. ഇതിന്റെ പരിധിയിൽ വരുന്ന രീതിയിൽ ശബരിമല വിഷയത്തെ ഉപയോഗിച്ചാൽ അത് ചട്ടലംഘനമായി കണക്കാക്കി കമ്മീഷൻ നടപടി സ്വീകരിക്കുമെന്നും ടികാ റാം മീണ അറിയിച്ചു. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ അവരുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കണം. ഫോം 26 ൽ ഇത് രേഖപ്പെടുത്തണം. ഇത് തെറ്റാണെന്ന് കണ്ടാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

2017ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അടിസ്ഥാനമാക്കിയാണ് മതം, ജാതി, ഭാഷ എന്നിവയെ അടിസ്ഥാനമാക്കി വോട്ടു പിടിക്കുന്നത് നിരോധിച്ചു കൊണ്ട് ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. ജനപ്രാധിനിത്യ നിയമത്തിലെ സെക്ഷൻ 123(സി) അനുസരിച്ചാണ് സ്ഥാനാർത്ഥിയുടെ മതം, ജാതി തുടങ്ങിയവ ഉയർത്തിക്കാട്ടി വോട്ടു പിടിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ഭരണഘടനാ ബെഞ്ച് അന്ന് വിധിച്ചത്. ഈ നിയമം അനുസരിച്ച് ശബരിമല വിഷയം ഉയർത്തിക്കാട്ടി വോട്ടു തേടുന്ന സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് കർശന നടപടികളാണ്. മീണയുടെ നിർദ്ദേശം അനുസരിച്ച് ബിജെപിക്കാണ് ഈ വിഷയം കനത്ത പ്രഹരമാകുക. കാരണം കേരളത്തിലെ ബിജെപിക്ക് വീണു കിട്ടിയ വിഷയമായിരുന്നു ശബരിമലയിലെ യുവതീപ്രവേശനം.

ഇന്നലെ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറർ അറിയിച്ചു. പെരുമാറ്റച്ചട്ടം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയിച്ചതായും മീണ വ്യക്തമാക്കി. ജനുവരി 30 ന് അന്തിമ വോട്ടർ പട്ടിക തയാറായി. 2,54, 87, 0,11 വോട്ടർമാരാണു സംസ്ഥാനത്ത് ആകെയുള്ളത്. 1,22, 97, 403 പുരുഷന്മാർ, 1,31,11,189 സ്ത്രീകൾ, 119 ട്രാൻസ്‌ജെൻഡർ എന്നിങ്ങനെയാണു കണക്ക്. കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്. 30,47,923 പേർ. കുറവ് വോട്ടർമാർ വയനാട്ടിലാണ്. 5,81, 245 പേർ. വോട്ടർമാർക്ക് ഇനിയും പേരു ചേർക്കാനുള്ള അവസരമുണ്ട്. നോമിനേഷൻ പിൻവലിക്കുന്ന അന്നുവരെ പേരു ചേർക്കാൻ സാധിക്കും.

ഇതിനായുള്ള 2 ലക്ഷം അപേക്ഷകൾ കൂടി പരിഗണനയിലാണ്. 24,970 പോളിങ് സ്റ്റേഷനുകളാണു സംസ്ഥാനത്ത് ആകെയുണ്ടാകുക. എല്ലായിടത്തും വിവി പാറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഉയർന്ന ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചിട്ടില്ല. തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും മീണ മുന്നറിയിപ്പു നൽകി.

വോട്ടിങ് മെഷിനേപ്പറ്റി പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. ആരോപണങ്ങൾ ആരും വിശ്വസിക്കരുത്. ജനങ്ങളുടെ ഇടയിൽ സംശയവും ഭയവും പ്രചരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അത് വലിയ കുറ്റകൃത്യം അത് അനുവദിക്കാനാകില്ല. ആരോപണം ഉന്നയിക്കുന്ന ആളുടെ ഉത്തരവാദിത്തമാണ് അത് തെളിയിക്കുക എന്നത്. ആരോപണം ഉന്നയിക്കുന്ന ആൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഇലക്ടോണിക് വോട്ടിങ് മെഷിനെപ്പറ്റിയും വിവിപാറ്റ് മെഷിനെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കാൻ ഓരോ ജില്ലയിലും ബോധവത്കരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത 16 ന് എല്ലാ മാധ്യമങ്ങൾക്കുമുന്നിലും വോട്ടിങ് മെഷിനുകൾ പ്രദർശിപ്പിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ശ്രദ്ധയിൽ പെട്ടാൽ അത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാൻ സി വിജിൽ എന്ന മൊബൈൽ ആപ്പ് ഇത്തവണ മുതൽ സജീവമാക്കും. ചട്ടലംഘനം ശ്രദ്ധയിൽ പെട്ടാൽ മൊബൈലിൽ വീഡിയോ, ചിത്രങ്ങൾ എന്നിവ എടുത്ത് അയക്കാൻ ഏത് പൗരനും സാധിക്കും. ഇത് അതാത് ജില്ലകളിലെ കൺട്രോൾ റൂമിലേക്കാണ് എത്തുക, ഉടനടി നടപടിയുണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വോട്ടർപട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. 1950 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് വോട്ടർമാർക്ക് പ്രശ്നങ്ങൾ പരിഹരിക്കാം. ഇതുകൂടാതെ തിരഞ്ഞെടുപ്പ് ഓഫീസിലും ഹെൽപ് ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. 18004251966 എന്നതാണ് നമ്പർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP