Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചൗഹാനും ഉമാഭാരതിയും വേണ്ടെന്ന് പറഞ്ഞ മണ്ഡലത്തിൽ വെല്ലുവിളി ഏറ്റെടുത്ത് സാധ്വി പ്രഗ്യ സിങ് ഠാക്കൂർ; ദിഗ്‌വിജയ് സിങ്ങിനെതിരെ ബിജെപി ടിക്കറ്റിൽ മത്സരിക്കും; ഠാക്കൂർ പാർട്ടിയിൽ ചേർന്നത് ബുധനാഴ്ച; ബിജെപി കോട്ടയായ ഭോപ്പാലിൽ ജയിച്ചുകയറാൻ ഒരുവിഷമവുമില്ലെന്ന് ഠാക്കൂർ

ചൗഹാനും ഉമാഭാരതിയും വേണ്ടെന്ന് പറഞ്ഞ മണ്ഡലത്തിൽ വെല്ലുവിളി ഏറ്റെടുത്ത് സാധ്വി പ്രഗ്യ സിങ് ഠാക്കൂർ; ദിഗ്‌വിജയ് സിങ്ങിനെതിരെ ബിജെപി ടിക്കറ്റിൽ മത്സരിക്കും; ഠാക്കൂർ പാർട്ടിയിൽ ചേർന്നത് ബുധനാഴ്ച; ബിജെപി കോട്ടയായ ഭോപ്പാലിൽ ജയിച്ചുകയറാൻ ഒരുവിഷമവുമില്ലെന്ന് ഠാക്കൂർ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ബിജെപിയിൽ ചേർന്ന മാലേഗാവ് സ്ഫാടനക്കേസ് പ്രതി സാധ്വി പ്രഗ്യ സിങ് ഠാക്കൂർ ഭോപ്പാലിൽ നിന്ന് മത്സരിക്കും. ദിഗ്‌വിജയ് സിങ്ങാണ് ഇവിടെ എതിരാളി. മുതിർന്ന ബിജെപി നേതാക്കളായ ശിവരാജ് സിങ് ചൗഹാൻ, രാംലാൽ, പ്രഭാത് ത്ധാ, എന്നിവരെ കണ്ട ശേഷമാണ് സാധ്വി ബിജെപിയിൽ ചേർന്നത്.

'ഔദ്യോഗികമായി ഞാൻ ഇന്ന് ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും. അത് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും ഠാക്കൂർ വ്യക്തമാക്കി. 2008 ഒക്‌ടോബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ മോട്ടോർ ബൈക്കിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രഗ്യ ഠാക്കൂറിനൊപ്പം കേണൽ പുരോഹിതും കേസിൽ പ്രതിയായിരുന്നു. ഇരുവരും ഇപ്പോൾ ജാമ്യത്തിലാണ്.

ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിയുമായും വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുർഗ വാഹിനിയുമായും ചേർന്നു പ്രവർത്തിച്ചിരുന്ന ഠാക്കൂർ വിവാദ പ്രസ്താവനകൾ നടത്തി നേരത്തേ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മാലേഗാവ് സ്‌ഫോടനക്കേസിൽ ഠാക്കൂറിനെതിരെ മക്കോക്ക ചുമത്തിയതു കോടതി ഒഴിവാക്കിയിരുന്നു. ഇപ്പോൾ യുഎപിഎ നിയമത്തിനു കീഴിലാണ് ഇവരെ വിചാരണ ചെയ്യുന്നത്. ബിജെപിയുടെ ഉറച്ച കോട്ടയായ ഭോപ്പാലിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച് ജയിക്കാനുള്ള വെല്ലുവിളിയാണ് ദിഗ്‌വിജയ് സിങ് ഏറ്റെടുത്തിരിക്കുന്നത്. ശിവ് രാജ്‌സിങ് ചൗഹാൻ, ഉമാഭാരതി എന്നിവർ മത്സരിക്കാൻ വിസമ്മതിച്ച ഭോപ്പാലിലാണ് പ്രഗ്യ സിങ് ഠാക്കൂർ ദൗത്യമേറ്റെടുത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP