Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ജയപ്രദ കാക്കി അടിവസ്ത്രം ധരിച്ചത് ഞാൻ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞു'; എതിർ സ്ഥാനാർത്ഥിക്കെതിരെ വിവാദ പരാമർശം നടത്തിയ സമാജ് വാദി പാർട്ടി നേതാവിന് നിയമക്കുരുക്ക് മുറുകും; രാംപൂരിൽ മത്സരിക്കുന്ന അസംഖാനെതിരെ കേസ്; പ്രസംഗത്തിൽ താനാരുടേയും പേര് പരാമർശിച്ചില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്ക് വളച്ചൊടിക്കുകയായിരുന്നെന്നും ഖാൻ

'ജയപ്രദ കാക്കി അടിവസ്ത്രം ധരിച്ചത് ഞാൻ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞു'; എതിർ സ്ഥാനാർത്ഥിക്കെതിരെ വിവാദ പരാമർശം നടത്തിയ സമാജ് വാദി പാർട്ടി നേതാവിന് നിയമക്കുരുക്ക് മുറുകും; രാംപൂരിൽ മത്സരിക്കുന്ന അസംഖാനെതിരെ കേസ്; പ്രസംഗത്തിൽ താനാരുടേയും പേര് പരാമർശിച്ചില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്ക് വളച്ചൊടിക്കുകയായിരുന്നെന്നും ഖാൻ

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ബോളിവുഡ് താരവും രാംപൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ ജയപ്രദയെ അധിക്ഷേപിച്ച എതിർസ്ഥാനാർത്ഥിയും സമാജ് വാദി പാർട്ടി നേതാവുമായ അസംഖാന് നിയമക്കുരുക്ക് മുറുകുന്നു. ഞായറാഴ്‌ച്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞ വാക്കുകളാണ് ഖാന് തന്നെ കുരുക്കായി മാറിയിരിക്കുന്നത്. എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ളവർ പങ്കെടുത്ത റാലിയിലായിരുന്ന വിവാദ പരാമർശം.

അസംഖാന്റെ പ്രസംഗത്തിൽ വിവാദമായ വരികളിങ്ങനെ :' ഞാൻ അവളെ രാംപുരിലേക്ക് കൊണ്ടുവന്നിരുന്നു. ഒരാളേയും അവരുടെ ശരീരത്തിൽ തൊടാൻ ഞാൻ അനുവദിച്ചിരുന്നില്ലെന്ന് നിങ്ങൾ സാക്ഷിയാണ്. അവരെ തിരിച്ചറിയാൻ നിങ്ങൾക്ക് 17 വർഷമെടുത്തു. എന്നാൽ അവർ കാക്കി അടിവസ്ത്രം ധരിച്ചത് ഞാൻ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നു'. രാംപുരിൽ ബിജെപി ടിക്കറ്റിലാണ് ജയപ്രദ മത്സരിക്കുന്നത്.

ഖാന്റെ വിവാദ പരാമർശം വന്നതിന് പിന്നാലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.എന്നാൽ താൻ ബിജെപി സ്ഥാനാർത്ഥിയെ ഉദ്ദേശിച്ചല്ല അത്തരമൊരു പരാമർശം നടത്തിയതെന്ന വിശദീകരണവുമായി അസംഖാൻ രംഗത്തെത്തി. ഒരാളുടേയും പേര് പരാമർശിച്ചിട്ടില്ല. അങ്ങനെ തെളിയിച്ചാൽ രാംപുരിൽ മത്സരിക്കില്ലെന്നും അസംഖാൻ വ്യക്തമാക്കി. രാംപുരിൽ ഞാൻ ഒമ്പത് തവണ എംഎൽഎയും ഒരു തവണ മന്ത്രിയും ആയതാണ്. എനിക്കറിയാം എന്ത് പറയണമെന്ന്. തന്റെ വാക്ക് മാധ്യമങ്ങൾ തെറ്റായി വളച്ചൊടിക്കുകയായിരുന്നുവെന്നും അസംഖാൻ പറഞ്ഞു.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയിലൂടെയാണ് ജയപ്രദ പൊതു രംഗത്തേക്ക് എത്തുന്നത്. ടിഡിപി ടിക്കറ്റിൽ ആന്ധ്രാപ്രദേശിൽ രാജ്യസഭാംഗമായി. തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും ജയപ്രദ അലങ്കരിച്ചിട്ടുണ്ട്. ഇതിനിടെ പാർട്ടി അധ്യക്ഷനുമായി ഭിന്നത ഉടലെടുത്തതോടെ താരം ടിഡിപി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേക്കേറി.

ഇതോടെ ആന്ധ്രയിൽനിന്ന് ഉത്തർപ്രദേശിലേക്ക് പ്രവർത്തന മണ്ഡലം മാറ്റിയ അവർ 2004-ലും 2009 വർഷങ്ങളിൽ രാംപുർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. ഇക്കാലയളവിലാണ് എസ്. പി മുതിർന്ന നേതാവായ അസംഖാൻ തന്റെ വ്യാജ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇത് ഏറെ വിവാദമായിരുന്നു. ഇതോടെ നടപടി നേരിട്ട താരം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഇതിനുപിന്നാലെ ജയപ്രദ അമർസിങിനൊപ്പം ആർഎൽഡിയിൽ ചേർന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബിജ്നോറിൽ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട് ജയപ്രദ.

ബിജെപിയുടെ സിറ്റിങ് സീറ്റിൽ വിജയം തുടരുകയെന്നത് ജയപ്രദയ്ക്ക് അത്ര ദുഷ്‌കരമായൊരു ദൗത്യമല്ല. എന്നാൽ ബിജെപി വിരുദ്ധ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും മറുഭാഗത്ത് കേന്ദ്രീകരിക്കുന്ന അവസ്ഥയുണ്ടായാൽ തിരിച്ചടിയാകും. ഇതിനെ മറികടക്കാൻ പ്രചാരണരംഗത്ത് പരമാവധി ശ്രമങ്ങളും ബിജെപി സ്ഥാനാർത്ഥി നടത്തുന്നുണ്ട്. താൻ രണ്ടു തവണ എംപിയായിരുന്നപ്പോഴും ഹിന്ദു-മുസ്ലിം വേർതിരിവ് കാണിച്ചിട്ടില്ലെന്നും ഇനിയും ഇതേ നിലപാടാണ് തുടരുകയെന്നുമാണ് പ്രസംഗങ്ങളിൽ ജയപ്രദ ആവർത്തിക്കുന്നത്.

മാത്രമല്ല നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിന് മുന്നോടിയായി അമ്പലത്തിനൊപ്പം മോസ്‌കിലും ജയപ്രദ സന്ദർശനം നടത്തിയതും ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് തന്നെയാണ്. ബിജെപി വോട്ടുകൾക്ക് പുറമേ മുൻ എംപിയെന്ന നിലയിലും വോട്ടുകൾ സമാഹരിക്കാനായാൽ ജയപ്രദയ്ക്ക് ഇത്തവണ ഇവിടെ വിജയമുറപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP