Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്‌കൂൾ കുട്ടികൾ തിങ്ങി നിറഞ്ഞ ബസിൽ നിന്ന് പേരുചൊല്ലി വിളിച്ചപ്പോൾ സ്‌നേഹത്തോടെ റിബണുകളും ഷാളുകളും അണിയിച്ച് സ്ഥാനാർത്ഥി; പിന്നിടുന്ന വഴികളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങുമ്പോൾ സമ്പത്ത് സൗമ്യനായി പറയുന്നു: എതിരാളികളെല്ലാം മികച്ചവർ; രാഷ്ട്രീയ തോൽവികൾക്ക് സ്ഥാനാർത്ഥികളെ കുറ്റം പറയുന്നത് പണി ശരിയാകാത്തതിന് തൊഴിലുപകരണത്തിനെ കുറ്റം പറയുന്നത് പോലെ: ആറ്റിങ്ങലിലെ ഇടതുസ്ഥാനാർത്ഥി മറുനാടനോട്

സ്‌കൂൾ കുട്ടികൾ തിങ്ങി നിറഞ്ഞ ബസിൽ നിന്ന് പേരുചൊല്ലി വിളിച്ചപ്പോൾ സ്‌നേഹത്തോടെ റിബണുകളും ഷാളുകളും അണിയിച്ച് സ്ഥാനാർത്ഥി; പിന്നിടുന്ന വഴികളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങുമ്പോൾ സമ്പത്ത് സൗമ്യനായി പറയുന്നു: എതിരാളികളെല്ലാം മികച്ചവർ; രാഷ്ട്രീയ തോൽവികൾക്ക് സ്ഥാനാർത്ഥികളെ കുറ്റം പറയുന്നത് പണി ശരിയാകാത്തതിന് തൊഴിലുപകരണത്തിനെ കുറ്റം പറയുന്നത് പോലെ: ആറ്റിങ്ങലിലെ ഇടതുസ്ഥാനാർത്ഥി മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ആരൊക്കെ നിന്നാലും വോട്ട് സമ്പത്തിനാണ്... അരിവാൾ ചുറ്റിക നക്ഷത്രത്തിനാണ്. അത് കാലങ്ങളായിട്ടുള്ള പഴക്കമാണ്. മണ്ഡലത്തിൽ മികച്ച വികസന പ്രവർത്തനം നടത്തുന്ന സമ്പത്തിനെ തോൽപ്പിക്കേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ല. സിറ്റിങ് എംപി എ സമ്പത്തിനെക്കുറിച്ച് കായിക്കര മലവിളയിലെ കയർ നിർമ്മാണ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പറയുന്ന അഭിപ്രായമാണ് ഇത്. ചില പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം ഒഴിച്ചാൽ ബാക്കി എല്ലാ കാര്യങ്ങൾക്കും ആറ്റിങ്ങലിന്റെ സമ്പത്തിന് ഡിസ്റ്റിങ്ഷൻ നൽകുകയാണ് വോട്ടർമാർ. ഒരുപാട് കാര്യങ്ങൾക്ക് ഫണ്ട് ചെലവഴിച്ചുവെന്നും പലതിലും ആറ്റിങ്ങൽ മറ്റ് മണ്ഡലങ്ങൾക്ക് മാതൃകയാണെന്ന് കൊച്ച് കുട്ടികൾ പോലും പറയുന്നു.

ഇന്ന് രാവിലെ മുതൽ ആരംഭിച്ച ഇടത് സ്ഥാനാർത്ഥിയുടെ വാഹന പര്യടനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നിട്ട വഴികളിലെ കൊച്ച് കുട്ടികൾ പോലും ആവേശത്തോടെ സമ്പത്ത് സമ്പത്ത് എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് പ്രചാരണ വാഹനത്തിന് സമീപത്ത് നിർത്തിയ സ്‌കൂൾ കുട്ടികൾ തിങ്ങി നിറഞ്ഞ ബസ്സിൽ നിന്ന് സ്ഥാനാർത്ഥിയുടെ പേര് വിദ്യാർത്ഥികൾ വിളിച്ച് പറഞ്ഞപ്പോൾ തനിക്ക് സ്വീകരണത്തിന് ലഭിച്ച ചുവന്ന റിബണുകളും ഷാളുകളും അവരെ തിരിച്ച് അണിയിച്ചാണ് സമ്പത്ത് നന്ദി പ്രകടിപ്പിച്ചത്. ഇന്ന് മുതലാണ് സ്ഥാനാർത്ഥിയുടെ വാഹന പ്രചാരണ ജാഥ ആരംഭിച്ചത്. ചിറയിൻകീഴ് മണ്ഡലത്തിലെ മലവിളമുതൽ പെരുമാതുറ വരെയാണ് രാവിലെ പര്യടനം നടന്നത്. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിലെ മറ്റ് പ്രധാന ജംഗ്ഷനുകളിലൂടെയും പ്രചാരണം നടക്കും.ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴ് എംഎൽഎയുമായ വി ശശി ഉൾപ്പടെ ഉള്ളവർ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു

പ്രചാരണത്തിനിടയിൽ എ സമ്പത്ത് അനുവദിച്ച് അഭിമുഖത്തിലേക്ക്:

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സാധ്യതകൾ എങ്ങനെ?

ഞങ്ങൾ ഇടത് മുന്നണി ഞങ്ങളുടെ രാഷ്ട്രീയം പറയുന്നു. ജനങ്ങൾക്ക് ഒപ്പം നിൽക്കുക, ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പരമാവധി അവർക്കൊപ്പം തന്നെ നിൽക്കുക എന്നത് മാത്രമാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്.

ഇത്തവണ ത്രികോണ മത്സരത്തെ നേരിടുമ്പോൾ?

മുൻപ് രണ്ട് തവണ മത്സരിച്ചപ്പോൾ നേരിട്ടത് അത്ര മോശം സ്ഥാനാർത്ഥികളെ ആണെന്ന അഭിപ്രായമില്ല. മോശം സ്ഥാനാർത്ഥികളെയാണ് നിർത്തിയത് എന്ന അഭിപ്രായം കോൺഗ്രസിനും ബിജെപിക്കും ഉണ്ടെങ്കിൽ അത് ബാലചന്ദ്രൻ സാറിനേയും ബിന്ദു കൃഷ്ണയേയും ഒക്കെ അപമാനിക്കുന്നതിന് തുല്യമാണ് അതും അവരുടെ പാർട്ടിയിൽ നിന്നും. സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ മികച്ച പോരാളികളെന്ന് പറയുകയും രാഷ്ട്രീയമായി തോൽവികൾ ഉണ്ടാകുമ്പോൾ അതിന് സ്ഥാനാർത്ഥികളെ കുറ്റം പറയുന്നത് പണി ശരിയാകാത്തതിന് തൊഴിലുപകരണത്തിനെ കുറ്റം പറയുന്നത്പോലെയാണ്.

പ്രചാരണത്തിനിടെ കൂടുതൽ ആളുകൾ പറഞ്ഞത് കുടിവെള്ളത്തിനെ കുറിച്ചുള്ള പരാതികളാണല്ലോ?

ഇപ്പോഴത്തെ അവസ്ഥയിൽ ആ പ്രശ്നം ഇവിടെ മാത്രം ഉള്ളത് അല്ല. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഈ പ്രശ്നമുണ്ട്. കനത്ത വേനലാണ്. മരണങ്ങൾ പോലും സംഭവിക്കുന്നു. കുടിവെള്ളത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് കിള്ളിയാർ സംരക്ഷണം ഉൾപ്പടെ ഏറ്റെടുത്തത് ഞങ്ങളുടെ പ്രസ്ഥാനമാണ് ഞങ്ങളൊക്കെ ചേർന്നാണ്. കുടിവെള്ളം എന്ന പ്രശ്നം പരിഹരിക്കാൻ ജലസ്രോതസുകളും പുഴകളും എല്ലാം സംരക്ഷികണം. അത് ഓരോരുത്തരുടേയും അഭിപ്രായമാണ്.

പ്രചാരണം രണ്ടാമത്തെ റൗണ്ടിലേക്ക് കടക്കുമ്പോൾ?

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇപ്പോൾ ഞാനും പാർട്ടിയും. പിന്നെ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഈ നാടിന്റെ മണ്ണും വിണ്ണും ഒക്കെ വിൽക്കാനുള്ള ശ്രമമാണ് നടക്കുന്നത്.എല്ലാം വിറ്റ് തുലയ്ക്കുകയും കുത്തകകൾക്ക് തീറെഴുതി കൊടുക്കുകയും ചെയ്യുന്ന ഒരു സംവിധാനം. അതിനെതിരെ ജനങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.പലതും വിൽക്കുമ്പോൾ അത് തടുക്കാൻ ഞങ്ങളെ ഉള്ളു എന്ന് ജനങ്ങൾക്ക് അറിയാം. എവിടെ ചെന്നാലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നതിനെകുറിച്ച്

ഇന്ത്യൻ ഭരണഘടന അനുസരിച്ച് ആർക്കും മത്സരിക്കാം. അതിൽ ഒരു കുഴപ്പവുമില്ല. ഇത് ഗോഡ്സ് ഓൺ കൺട്രി ആണല്ലോ. തെരഞ്ഞെടുപ്പ് കാലമാകുമ്പോൾ അങ്ങനെ പലതും സംഭവിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP