Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്തയക്കാർ പറയുന്നു വീണ്ടും പ്രധാനമന്ത്രിയാകുന്നത് മോദി തന്നെ; ബിജെപി 250 സീറ്റുകൾ നേടുമ്പോൾ എൻഡിഎ അത് 310 ആക്കി ഉയർത്തും; കോൺഗ്രസ് 74 കടക്കില്ല; പന്തയക്കാർ ഉപേക്ഷിച്ച മോദിയും ബിജെപിയും തിരിച്ച് വരുന്നത് ബാലക്കോട്ടിലെ സർജിക്കൽ സ്ട്രൈക്കിന് ശേഷം

പന്തയക്കാർ പറയുന്നു വീണ്ടും പ്രധാനമന്ത്രിയാകുന്നത് മോദി തന്നെ; ബിജെപി 250 സീറ്റുകൾ നേടുമ്പോൾ എൻഡിഎ അത് 310 ആക്കി ഉയർത്തും; കോൺഗ്രസ് 74 കടക്കില്ല; പന്തയക്കാർ ഉപേക്ഷിച്ച മോദിയും ബിജെപിയും തിരിച്ച് വരുന്നത് ബാലക്കോട്ടിലെ സർജിക്കൽ സ്ട്രൈക്കിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിനടുത്തുള്ള ഫലോദിയിലെ സട്ടാ മാർക്കറ്റ് ഇലക്ഷൻ പ്രവചനങ്ങൾക്കും പന്തയങ്ങൾക്കും പേര് കേട്ട സ്ഥലമാണ്. ഈ വരുന്ന പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ വീണ്ടും എൻഡിഎ ഗവൺമെന്റ് അധികാരത്തിൽ വരുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നുമാണ് ഇവിടുത്തെ പന്തയക്കാരുടെ പുതിയ പ്രവചനം. ബിജെപി 250 സീറ്റുകൾ നേടുമ്പോൾ എൻഡിഎ അത് 310 ആക്കി ഉയർത്തുമെന്നും കോൺഗ്രസിന് 74 സീറ്റുകളിലധികം ലഭിക്കില്ലെന്നും ഇവർ പ്രവചിക്കുന്നു. പന്തയക്കാർ നേരത്തെ ഉപേക്ഷിച്ച മോദിയും ബിജെപിയും തിരിച്ച് വരുന്നത് ബാലക്കോട്ടിലെ സർജിക്കൽ സ്ട്രൈക്കിന് ശേഷമാണെന്നും സൂചനയുണ്ട്.

രാജസ്ഥാനിലെ 25 സീറ്റുകളിൽ 18 മുതൽ 20 വരെ സീറ്റുകൾ ബിജെപി കരസ്ഥമാക്കുമെന്നും സട്ടാ മാർക്കറ്റ് പ്രവചിക്കുന്നു.പാക്ക് ഭീകരൻ പുൽവാമയിൽ ഭീകരാക്രമണം നടത്തി സിആർപിഎഫ് ജവാന്മാരെ വധിച്ചതിന് പ്രതികാരമായ ഇന്ത്യ പാക്കിസ്ഥാനിലെ ബാലക്കോട്ടിൽ നടത്തിയ ആക്രമണത്തെ തുടർന്ന് വോട്ടർമാർ മോദിക്കും ബിജെപിക്കും അനുകൂലമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് സട്ടാ ബസാർ വിശ്വസിക്കുന്നത്. ഈ ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി മോദി കൂടുതൽ കരുത്തനായെന്നും വോട്ടർമാർ വിശ്വസിക്കുന്നു.

ബാലക്കോട്ടിലെ വ്യോമാക്രമണത്തിന് മുമ്പ് എൻഡിഎയ്ക്ക് വെറും 280 സീറ്റുകൾ മാത്രമാണ് ലഭിക്കുകയെന്നായിരുന്നു ഫലോഡിയിലെ പന്തയക്കാർ പ്രവചിച്ചിരുന്നത്. ഇതിന് മുമ്പ് കോൺഗ്രസിന് നൂറ് സീറ്റുകൾ ലഭിക്കുമെന്നായിരുന്നു സട്ടാ ബസാർ നേരത്തെ പ്രവചിച്ചിരുന്നത്. എന്നാൽ അത് നിലവിൽ 72 മുതൽ 74 വരെ സീറ്റുകളായി ഇവിടുത്തെ പന്തയക്കാർ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ബിജെപി അധികാരത്തിൽ തിരിച്ച് വരില്ലെന്നും കോൺഗ്രസ് വിജയിക്കുമെന്നുമായിരുന്നു കഴിഞ്ഞ വർഷം നവംബറിൽ സട്ടാ ബസാറിലെ പന്തയക്കാർ പ്രവചിച്ചിരുന്നത്.

അതായത് കോൺഗ്രസിന് 105 സീറ്റോളം ലഭിക്കുമെന്നും ബിജെപിക്ക് 60ൽ അധികം സീറ്റുകൾ ലഭിക്കില്ലെന്നുമായിരുന്നു അന്ന് സട്ടാ ബസാറിലെ പന്തയക്കാർ പ്രവചിച്ചിരുന്നത്.പ്രസ്തുത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 100 സീറ്റുകളും ബിജെപിക്ക് 73 സീറ്റുകളും ലഭിച്ചതോടെ ഈ പ്രവചനം ഏതാണ്ട് സത്യമാവുകയും ചെയ്തിരുന്നു. ബിജെപിയിലെയും സഖ്യകക്ഷികളിലെയും പ്രശ്നങ്ങളൊന്നും മോദിയുടെ തിരിച്ച് വരവിന് വിഘാതമാവില്ലെന്നാണ് ഇവിടുത്തെ പന്തയക്കാർ ഇപ്പോൾ പ്രവചിക്കുന്നത്. കൂട്ടുകക്ഷികളുമായി നല്ല പ്രവർത്തനം കാഴ്ച വച്ച് രാജ്യമാകമാനം ബിജെപി ശക്തമായി തിരിച്ച് വരുമെന്നാണ് ഇവർ വാദിക്കുന്നത്. അതിനനുസരിച്ചുള്ള പന്തയങ്ങളും പുതിയ പ്രവചനത്തെ തുടർന്ന് വർധിച്ചുവെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP