Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരഞ്ഞെടുപ്പാകുമ്പോൾ ഉഡായിപ്പുകൾക്കും പഞ്ഞമില്ല; വടകരയിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതായി ടി.വി ചാനലുകളിലുൾപ്പെടെ വാർത്ത; പ്രചാരണത്തിനിടെ വാർത്ത കേട്ട് ഞെട്ടി സ്ഥാനാർത്ഥി; യു.ഡി.എഫുകാർ പറ്റിച്ച പണിയെന്ന് മുസ്തഫ കൊമ്മേരി; മത്സരരംഗത്ത് ഉറച്ച് നിൽക്കുന്നതായി എസ്ഡിപിഐ

തിരഞ്ഞെടുപ്പാകുമ്പോൾ ഉഡായിപ്പുകൾക്കും പഞ്ഞമില്ല; വടകരയിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതായി ടി.വി ചാനലുകളിലുൾപ്പെടെ വാർത്ത; പ്രചാരണത്തിനിടെ വാർത്ത കേട്ട് ഞെട്ടി സ്ഥാനാർത്ഥി; യു.ഡി.എഫുകാർ പറ്റിച്ച പണിയെന്ന് മുസ്തഫ കൊമ്മേരി; മത്സരരംഗത്ത് ഉറച്ച് നിൽക്കുന്നതായി എസ്ഡിപിഐ

സജീവൻ വടക്കുമ്പാട്

വടകര: വടകര ലോകസഭാ മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മുസ്തഫ കൊമ്മേരി മത്സര രംഗത്ത് നിന്ന് പിന്മാറിയതായും പത്രിക പിൻവലിച്ചതായും പ്രമുഖ മലയാള വാർത്താ ചാനലുകൾ വാർത്ത പുറത്ത് വിട്ടത് സ്ഥാനാർത്ഥിക്ക് പുലിവാലായി. ഇന്ന് ഉച്ചയോടെയാണ് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി വടകര മണ്ഡലത്തിൽ നിന്ന് പിന്മാറിയതായി വാർത്ത പരന്നത്. ഈ സമയം സ്ഥാനാർത്ഥി പ്രവർത്തകരോടൊപ്പം വടകരയിൽ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുകയായിരുന്നു. കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും കയറി ഇറങ്ങി വോട്ട് തേടുന്നതിനിനെടയാണ് ആരോ സ്ഥാനാർത്ഥി പത്രിക പിൻവലിച്ചല്ലോ പിന്നെയെന്തിന് പ്രചാരണം എന്ന് പറഞ്ഞത്. ഉടൻ തന്നെ സത്യാവസ്ഥ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായി സ്ഥാനാർത്ഥിയും കൂടെയുള്ള പ്രവർത്തകരും.

പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയുടെ ഡമ്മിയായി പത്രിക സമർപ്പിച്ച മറ്റൊരു മുസ്തഫയാണ് പത്രിക പിൻവലിച്ചിരുന്നത. ഒറിജിനൽ സ്ഥാനാർത്ഥിയായി നാമ നിർേദശ പത്രിക സമർപ്പിച്ച മുസ്തഫ കൊമ്മേരിയുടെ വടകര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവീനർ കൂടിയായിരുന്നു ഇന്ന് പത്രിക പിൻവലിച്ച ഡമ്മി സഥാനാർത്ഥിയായ മുസ്തഫ പലേരി. ഡമ്മി പത്രിക പിൻവലിച്ചതോടെ ആരോ എസ്.ഡി.പി.ഐയുടെ ഒറിജിനൽ സ്ഥാനാർത്ഥിയാണ് പത്രിക പിൻവലിച്ചതെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ദൃശ്യ മാധ്യമങ്ങളിൽ വാർത്തയായി വരികയും ചെയ്തതോടെ യു.ഡി.എഫ് ക്യാമ്പുകളിൽ ആഹ്ലാദം അണപൊട്ടി.

എന്നാൽ ഈ വ്യാജ വാർത്തക്ക് പിന്നിലും യു.ഡി.എഫ് തന്നെയാണെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു. തങ്ങൾ മത്സര രംഗത്ത് ഉറച്ച് നിൽകുന്നതായും ശക്തമായ മത്സരം വടകരയിൽ കാഴ്ചവെക്കുമെന്ന് ഭയന്ന ചിലരാണ് ഇത്തരം വാർത്ത കെട്ടിച്ചമച്ചതെന്നും മുസ്തഫ പലേരി മറുനാടൻ മലയാളിയോട് പറഞ്ഞു.കാര്യങ്ങൾ വോട്ടർമാരെ അറിയിക്കാൻ വടകരയിൽ സ്ഥാനാർത്ഥി വൈകിട്ട് വാർത്താ സമ്മേളനം വിളിച്ച് കൂട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പല ഉടായിപ്പുകളും ഇനിയും നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് ചരിത്രം തന്നെ. വടകര ലോകസഭാ മണ്ഡലത്തിലെ ഏകദേശം എല്ലാ അംസബ്ലി മണ്ഡലങ്ങളിലും എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പര്യടനം പൂർത്തീകരിച്ച് കഴിഞ്ഞു. ഇതിൽ അസൂയപൂണ്ടവരാണ് വ്യാജ വാർത്തക്ക് പിന്നിലെന്നാണ് പാർട്ടി അണികളുടെയും സംസാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP