Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരവധി തട്ടിപ്പ് കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാനുള്ള ബിഡിജെഎസ് നീക്കം മറുനാടൻ വാർത്തയാക്കിയതോടെ വയനാട് സീറ്റ് ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി; രാഹുൽ ഗാന്ധി മത്സരിക്കുന്നുവെങ്കിൽ ബിജെപി തന്നെ എതിരാളിയാകണമെന്ന വാദം ഉയർത്തി ആന്റോ അഗസ്റ്റിനെ മാറ്റും; അമേഠിയിൽ നിന്നും രാഹുൽ പേടിച്ചോടി എന്ന ആരോപണം ശക്തമാക്കാൻ സ്മൃതി ഇറാനിയെ തന്നെ വയനാടിൽ എത്തിച്ച് മത്സരിപ്പിക്കാനും ബിജെപിയിൽ നീക്കം ശക്തം

നിരവധി തട്ടിപ്പ് കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കാനുള്ള ബിഡിജെഎസ് നീക്കം മറുനാടൻ വാർത്തയാക്കിയതോടെ വയനാട് സീറ്റ് ഏറ്റെടുക്കാൻ ഒരുങ്ങി ബിജെപി; രാഹുൽ ഗാന്ധി മത്സരിക്കുന്നുവെങ്കിൽ ബിജെപി തന്നെ എതിരാളിയാകണമെന്ന വാദം ഉയർത്തി ആന്റോ അഗസ്റ്റിനെ മാറ്റും; അമേഠിയിൽ നിന്നും രാഹുൽ പേടിച്ചോടി എന്ന ആരോപണം ശക്തമാക്കാൻ സ്മൃതി ഇറാനിയെ തന്നെ വയനാടിൽ എത്തിച്ച് മത്സരിപ്പിക്കാനും ബിജെപിയിൽ നീക്കം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആപ്പിളിനേയും സാംസങിനേയും വെല്ലുന്ന മൊബൈൽ കേരളത്തിൽ ഇറക്കുമെന്ന് വീമ്പിളക്കിയ വ്യവസായിയെ വയനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയാക്കാനായിരുന്നു നീക്കം. പേയ്‌മെന്റ് സീറ്റായി ഇത് മറാനും സാധ്യയുണ്ടായിരുന്നു. കൊറിയയിലും ചൈനയിലും 10,000 കോടിയുടെ ഫാക്ടറി തുടങ്ങിയെന്ന് പത്രങ്ങളിൽ പരസ്യം കൊടുത്ത പ്രാഞ്ചിയേട്ടന്റെ തനിനിറം വ്യക്തമാക്കി മറുനാടൻ വാർത്തയും നൽകി. വിവിധ ബാങ്കുകളേയും സ്ഥാപനങ്ങളേയും പറ്റിച്ച കേസിലെ പ്രതിയായ ആന്റോ ആഗസ്റ്റിനെതിരെ ബിജെപി പ്രവർത്തകരിൽ വികാരവും ശക്തമായി. ഇതിനിടെയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന സൂചനയെത്തിയത്. ഇതോടെ ഈ സീറ്റ് ആന്റോ അഗസ്റ്റിന് നൽകാതെ ഏറ്റെടുക്കാനാണ് ബിജെപിയിലെ ആലോചന.

വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കാനാണ് ബിജെപി. നീക്കം. എൻ.ഡി.എ. സ്ഥാനാർത്ഥിയെ മാറ്റി ബിജെപി. സീറ്റ് ഏറ്റെടുക്കാനാണ് നീക്കമുള്ളത്. സ്മൃതി ഇറാനിക്ക് അസൗകര്യമെങ്കിൽ ബിജെപി.യുടെ സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കും. പിഎസ് ശ്രീധരൻ പിള്ളയോട് മത്സരിക്കാൻ ആവശ്യപ്പെടാനും സാധ്യതയുണ്ട്. കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്നാണ് ബിജെപി.യിലെ ഉയർന്നനേതാവ് നൽകുന്ന സൂചന. അമേഠിയിൽനിന്ന് പരാജയഭീതിയോടെ മറ്റൊരുമണ്ഡലം തിരഞ്ഞെടുക്കുകയാണ് രാഹുൽ എന്ന സന്ദേശമെത്തിക്കാൻ അവിടത്തെ സ്ഥാനാർത്ഥിയെതന്നെ കൊണ്ടുവരുകയാണ് ബിജെപി.യുടെ തന്ത്രം.

സീറ്റ് മാറുന്നതിന് ബി.ഡി.ജെ.എസ്. നേതൃത്വവുമായി ധാരണയിലെത്തി. ആന്റോ അഗസ്റ്റിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ബി.ഡി.ജെ.എസ്. തീരുമാനിച്ചിരുന്നത്. രാഹുൽ ഗാന്ധി മത്സരിച്ചാൽ രണ്ടാം സ്ഥാനത്ത് ബിജെപി എത്തിയേ മതിയാകൂവെന്ന അഭിപ്രായം ബിജെപിയിൽ സജീവമാണ്. പലവിധ ആരോപണങ്ങൾ നേരിടുന്ന മാംഗോ കമ്പനിയുടെ പേരിൽ മലയാളികളെ പറ്റിച്ച ആന്റോ ആന്റണിക്ക് വയനാട്ടിൽ ഒന്നും ചെയ്യാൻ കഴിയില്ല. ആന്റോ അഗസ്റ്റിൻ മത്സരിച്ചാൽ രാഹുലിന് റിക്കോർഡ് ഭൂരിപക്ഷവും കിട്ടും. ഇതൊഴിവാക്കാനാണ് സ്മൃതി ഇറാനിയെ കൊണ്ടുവരാനുള്ള നീക്കം. അമേഠിയിലും രാഹുലിനെതിരെ മത്സരിക്കുന്നത് സ്മൃതി ഇറാനിയാണ്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് രാഹുൽ മത്സരിക്കണമെന്ന ആവശ്യം അവിടുത്തെ പ്രവർത്തകർ ഉന്നയിച്ചുവെന്ന കാര്യം കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല സ്ഥിതീകരിച്ചിരുന്നു. എന്നാൽ കേരളത്തിലെ വയനാട്ടിൽ നിന്നും മത്സരിക്കണമെന്ന ആവശ്യം ആദ്യം രാഹുൽ തള്ളിയതായും ചില കോൺഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിന്റെ ഒരു മുഖ്യസീറ്റായ വയനാട് മണ്ഡലത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു രാഹുൽ പിന്മാറിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രാഹുൽ മത്സരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയുന്നുമില്ല.

ഈ അഭ്യൂഹങ്ങൾക്കിടെയാണ് സ്മൃതി ഇറാനിയുടെ പരിഹാസം. 'അമേഠിയിലെ ജനങ്ങൾ ഓടിച്ചു.. ജനങ്ങൾ കൈവിട്ടത് കാരണം വിവിധ സ്ഥലങ്ങളിൽ നിന്ന് വിളിക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെടുത്തു... ബാഗ് രാഹുൽ ബാഗ് ( ഓട് രാഹുൽ ഓട്).. എന്ന ഹാഷ്ടാഗും ചേർത്ത് സ്മൃതി ട്വിറ്ററിൽ കുറിച്ചു... എന്നാൽ സ്മൃതിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഹുലിനെതിരെ ബിജെപി ഉയർത്തിക്കാട്ടുന്ന മുഖമാണ് സ്മൃതിയുടേത്. ഈ സാഹചര്യത്തിലാണ് വയനാടും സ്മൃതിയെ മത്സരിപ്പിക്കാനുള്ള ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP