Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതു കൊണ്ടല്ല; ഈ വേഷം കെട്ടലൊക്കെ കണ്ട് വീട്ടിൽ പോകുന്നയാളല്ല ശോഭ സുരേന്ദ്രൻ, അത് നിങ്ങൽ മനസിലാക്കണം'; കൂക്കിവിളിച്ച് തടയാനെത്തിയ സിപിഎം പ്രവർത്തകർക്കെതിരെ ശോഭ സുരേന്ദ്രന്റെ മാസ് ഡയലോഗ്; ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതി; കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ വൈകിയതോടെ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ച് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി

'എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതു കൊണ്ടല്ല; ഈ വേഷം കെട്ടലൊക്കെ കണ്ട് വീട്ടിൽ പോകുന്നയാളല്ല ശോഭ സുരേന്ദ്രൻ, അത് നിങ്ങൽ മനസിലാക്കണം'; കൂക്കിവിളിച്ച് തടയാനെത്തിയ സിപിഎം പ്രവർത്തകർക്കെതിരെ ശോഭ സുരേന്ദ്രന്റെ മാസ് ഡയലോഗ്; ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതി; കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ വൈകിയതോടെ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ച് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'എടോ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതു കൊണ്ടല്ല; ഈ വേഷം കെട്ടലൊക്കെ കണ്ട് വീട്ടിൽ പോകുന്നയാളല്ല ശോഭ സുരേന്ദ്രൻ, അത് നിങ്ങൽ മനസിലാക്കണം.. ഇന്നലെ പള്ളിക്കലിലെ മണ്ഡല പര്യടനത്തിനിടെ തനിക്കെതിരെ ഒരു വിഭാഗം സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തിയപ്പോൾ ശോഭാ സുരേന്ദ്രന്റെ ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞതാണ് ഇങ്ങനെ. വാക്കുകൾ കൊണ്ട് ആരെയും നേരിടാൻ മിടുക്കിയായ ശോഭ തന്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ സിപിഎമ്മുകാർക്കെതിരെ രംഗത്തുവന്നു.

പള്ളിക്കൽ ടൗണിൽ ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കയപ്പോഴാണ് സംഘർഷമുണ്ടായത്. ഇവിടേയ്ക്ക് ശോഭ സുരേന്ദ്രന്റെ വാഹന വ്യൂഹമെത്തിയപ്പോൾ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ കൂകി വിളിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.എന്നാൽ എതിർ പക്ഷത്തിന്റെ മുദ്രാവാക്യം ശ്രദ്ധിക്കാതെ അവരെ കണക്കറ്റിന് വിമർശിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥി.

സിപിഎം സ്ഥാനാർത്ഥിയായ സമ്പത്ത് വരുമ്പോൾ ഇത് പോലെ ചെയ്യാൻ ഞങ്ങളുടെ കൂടെ ആൺകുട്ടികളില്ലാത്തതുകൊണ്ടല്ലെന്ന് പറഞ്ഞാണ് ശോഭ സുരേന്ദ്രൻ പ്രസംഗിച്ച് തുടങ്ങിയത്. പ്രവർത്തകരെ സിപിഎം മാന്യത പഠിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈ വേഷം കെട്ടലൊക്കെ കണ്ട് വീട്ടിൽ പോകുന്നയാളല്ല ശോഭ സുരേന്ദ്രനെന്നും ഇതൊക്കെ നിങ്ങൾ മനസിലാക്കണം. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാളല്ല താനെന്നും, പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല ഈ സ്ഥലമെന്നും എതിർക്കുന്നവരെ നിയമപരമായി നേരിടുമെന്നും അവർ പ്രസംഗിച്ചു. പൊലീസ് സ്റ്റേഷന്റെ മൂക്കിന് മുന്നിലാണ് ഈ സംഭവമെല്ലാം നടന്നത്.

അതേസമയം പ്രതിഷേധക്കാരെ സ്ഥലത്ത് നിന്നും മാറ്റാൻ അവർക്കായില്ല. പൊലീസിന്റെ നിഷ്‌ക്രിയത്വത്തെയും ശോഭ സുരേന്ദ്രൻ വിമർശിച്ചു. ഇതോടെ ഇന്ന് ആറ്റിങ്ങൾ ഡിവൈഎസ്‌പി ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. സ്‌റ്റേഷൻ ഉപരോധിക്കാനും ശോഭാ സുരേന്ദ്രൻ എത്തി. സിപിഎം പ്രവർത്തകർ സ്ത്രീത്വത്തെ അപമാനിക്കകയാണ് ചെയ്തതെന്ന് അവർ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾക്ക് നേരെയും ഓഫീസുകൾക്കുനേരെയും ആക്രമണങ്ങൾ നടന്നിരുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയിരുന്നു. ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് അജ്ഞാതർ അടിച്ചു തകർക്കുകയുണ്ടായി. ഇതെല്ലാം പ്രചരണ രംഗത്തുകൊഴുപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP