Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൂഗിളും ഫേസ്‌ബുക്കും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി വേരിഫൈ ചെയ്യണം; ക്രിമിനൽ കേസിൽ പ്രതികളായ സ്ഥാനാർത്ഥികൾ കേസിന്റെ വിവരങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം; സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരം കമ്മീഷനെ അറിയിക്കണം; ഇതിന്റെ ഉപയോഗവും സ്ഥാനാർത്ഥിയുടെ ചെലവിൽ ഉൾപ്പെടുത്തണം: തെരഞ്ഞെടുപ്പു സുഗമമാകാൻ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ

ഗൂഗിളും ഫേസ്‌ബുക്കും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി വേരിഫൈ ചെയ്യണം; ക്രിമിനൽ കേസിൽ പ്രതികളായ സ്ഥാനാർത്ഥികൾ കേസിന്റെ വിവരങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം; സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരം കമ്മീഷനെ അറിയിക്കണം; ഇതിന്റെ ഉപയോഗവും സ്ഥാനാർത്ഥിയുടെ ചെലവിൽ ഉൾപ്പെടുത്തണം: തെരഞ്ഞെടുപ്പു സുഗമമാകാൻ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇത്തവണ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോൾ ഏറെ ശ്രദ്ധേയമായത് സ്ഥാനാർത്ഥികൾക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതാണ്. സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചരണത്തിന് കൂടുതൽ കടിഞ്ഞാൺ ഇടാനാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശ നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ചും കൂടുതൽ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചു. ക്രിമിനൽ കേസിൽ പ്രതികളായ സ്ഥാനാർത്ഥികൾക്ക് പ്രത്യേക മാനദണ്ഡം കൊണ്ടുവന്നതാണ് ഇതിൽ ശ്രദ്ധേയം. ക്രിമിനൽ കേസുകളിൽ പ്രതികളായവർ സ്ഥാനാർത്ഥികൾ ആകുന്നെങ്കിൽ അക്കാര്യങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി തെറഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള രാഷ്ട്രീയ പരസ്യങ്ങൾക്കും കടിഞ്ഞാണിട്ടിരിക്കയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകൾക്കും ഗൂഗിളിനും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി വേരിഫൈ ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുമ്പോൾ അത് ഏത് അക്കൗണ്ടുകൾ വഴിയാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കണം. ഇക്കാര്യം നോമിനേഷൻ നല്കുമ്പോഴാണ് അറിയിക്കേണ്ടത്.

യുട്യുബ്, ഫേസ്‌ബുക്ക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയാ മാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പരസ്യം നൽകുമ്പോൾ അവർ വേരിഫൈ ചെയ്യണമെന്നാണ് നിർദ്ദേശം. സോഷ്യൽ മീഡിയാ പരസ്യങ്ങളിൽ പരാതികൾ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കുകയുമാകാം. തെതരഞ്ഞെടുപ്പു പ്രചരണ രംഗത്തുണ്ടാകാകുന്ന വിധ്വേഷ പ്രസംഗങ്ങൾ തടയാനും കർശനമായ നിർദ്ദേശം മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ സുനിൽ അറോറ നൽകി. ഇക്കാര്യത്തിൽ ഐടി ഭീമന്മാർ സഹായവാഗ്ദാനം നൽകിയതായും സുനിൽ അറോറ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സ്ഥാനാർത്ഥികളും അവരുടെ പ്രചാരകരും എതിർ സ്ഥാനാർത്ഥികളും സ്വൈര്യ ജീവിതത്തെ മാനിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. എതിരാളികളെ ശല്യപ്പെടുത്തുംവിധം അവരുടെ വീടുകൾക്ക് മുമ്പിൽ റാലികളോ പ്രകടനങ്ങളോ നടത്തരുത്. തെരഞ്ഞെടുപ്പ് റാലികളും പ്രകടനങ്ങളും ഗതാഗതം തടസപ്പെടുത്തരുത്, വോട്ടർമാരെ മദ്യമോ പണമോ നൽകി സ്വാധീനിക്കരുതെന്നും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ ഭാഗമായി വ്യക്തമാക്കുന്നത്.

8.4 കോടി പുതിയ വോട്ടർമാരാണ് രാജ്യത്തുള്ളത്. ഇത്തവണ വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവുമുണ്ടാകും. എല്ലായിടത്തും വിവിപാറ്റ് ഉപയോഗിക്കുമെന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷക്കായി ഇവ കൊണ്ടു പോകുമ്പോൾ ജിപിഎസ് ഉപയോഗിക്കുമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ 10 ലക്ഷം പോളിങ് സ്റ്റേഷനുകൾ ഉണ്ടാകും. 2014ൽ ഇത് 9 ലക്ഷം ആയിരുന്നു. വോട്ടർമാർക്ക് പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്പ് ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ വർധിപ്പിക്കുമെന്നും കമ്മിഷൻ പറഞ്ഞു. സാമൂഹിക മാധ്യമ ഉപയോഗവും ചെലവിൽ പെടുത്തണം.

പെയ്ഡ് ന്യൂസ് പാടില്ലെന്നും കമ്മിഷൻ നിർദ്ദേശിച്ചു. സി വിജിൽ ആപ്പു വഴി സോഷ്യൽ മീഡിയാ നിരീക്ഷണം കർശനമായി ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. നേരത്തെ അഭിനന്ദൻ വർത്തമാന്റെ ചിത്രം അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു കൊണ്ട് ബിജെപി പ്രവർത്തർ പ്രചരണം നടത്തിയിരുന്നു. ഇതോടെ സൈന്യത്തെ ഉപയോഗിച്ചു കൊണ്ടുള്ള പ്രചരണം പാടില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിക്കുകയുണ്ടായി.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സർക്കാരുകൾ തൊഴിൽ നിയമനങ്ങൾ നടത്താൻ പാടില്ല. റോഡുകൾ, കുടിവെള്ള പദ്ധതികൾ തുടങ്ങിയ നിർമ്മാണ പദ്ധതികൾ, ക്ഷേമപദ്ധതികൾ എന്നിവ ഉദ്ഘാടനം ചെയ്യരുത്. പുതിയ പദ്ധതികളുടെ നിർമ്മാണോത്ഘാടനം നടത്തരുത്.പൊതു സമ്മേലന സ്ഥലങ്ങൾ, ഹെലി പാഡുകൾ, സർക്കാർ അതിഥി മന്ദിരങ്ങൾ, തുടങ്ങിയവ എല്ലാ സ്ഥാനാർത്ഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ അവലസരമുണ്ടാകണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളും പൂർണ്ണമായി സഹകരിക്കണം. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിന് സമീപം തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സ്ഥാപിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ഇല്ലാതെ പോളിങ് ബൂത്തിൽ പ്രവേശിക്കരുത്- തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP