Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോദിയുടെ പടയോട്ടത്തിന് ഇടം നൽകാതെ കേരളവും തമിഴ്‌നാടും ആന്ധ്രയും; വംഗയുദ്ധത്തിൽ സീറ്റുകൾ നഷ്ടമായെങ്കിലും മേൽക്കൈ നേടി മമത; പഞ്ചാബിലും തെലങ്കാനയിലും നേട്ടമുണ്ടാക്കാൻ മോദിക്കായില്ല; രാജ്യത്ത് മോദി തരംഗം അലയടിക്കാത്ത സംസ്ഥാനങ്ങൾ ഇവയാണ്

മോദിയുടെ പടയോട്ടത്തിന് ഇടം നൽകാതെ കേരളവും തമിഴ്‌നാടും ആന്ധ്രയും; വംഗയുദ്ധത്തിൽ സീറ്റുകൾ നഷ്ടമായെങ്കിലും മേൽക്കൈ നേടി മമത; പഞ്ചാബിലും തെലങ്കാനയിലും നേട്ടമുണ്ടാക്കാൻ മോദിക്കായില്ല; രാജ്യത്ത് മോദി തരംഗം അലയടിക്കാത്ത സംസ്ഥാനങ്ങൾ ഇവയാണ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മോദി പ്രഭാവത്തിലും കാലിടറാതെ നിന്നത് നാല് സംസ്ഥാനങ്ങൾ മാത്രം. കേരളത്തിൽ നിന്നും ബിജെപിക്ക് ഒരു സീറ്റുപോലും നേടാനാവാതെ നിന്നപ്പോൾ തകർന്നടിയുന്നത് ശബരിമലയെന്ന സുവർണാവസരം മുതലാക്കി രാഷട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളാണ്. തിരുവനന്തപുരവും പത്തനംതിട്ടയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഉറച്ച വിജയം പ്രതീക്ഷിച്ച ബിജെപിക്ക് തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് എങ്കിലും എത്താനായത്.

തമിഴ്‌നാട്ടിൽ ഡിഎംകെ തരംഗമാണ്. ബിജെപി മൽസരിക്കുന്ന അഞ്ചിടത്തും പിന്നിലാണ്. സംസ്ഥാനത്തു മൽസരിക്കുന്ന ഏക കേന്ദ്രമന്ത്രിയായ പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽ അര ലക്ഷം വോട്ടിനു പിന്നിൽ. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ കരൂരിൽ 40000 വോട്ടിനു പിന്നിൽ. തേനി, ധർമപുരി മണ്ഡലങ്ങളിൽ മാത്രമാണ് അണ്ണാഡിഎംകെ സഖ്യം ലീഡ് ചെയ്യുന്നത്.


പുതുച്ചേരിയിലെ ഒന്നുൾപ്പെടെ ആകെയുള്ള 39 ഇൽ 37 ഇടത്ത് ഡിഎംകെ സഖ്യം മുന്നിലാണ്. കോൺഗ്രസ് മൽസരിച്ച 10-ൽ 9 ഇടത്ത് മുന്നിൽ. ഇടതു കക്ഷികൾ മൽസരിച്ച നാലിടത്തും സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. മധുരയിലും കോയമ്പത്തൂരിലും സിപിഎമ്മും നാഗപട്ടണത്തും തിരുപ്പൂരിലും സിപിഐ സ്ഥാനാർത്ഥികളും ലീഡ് ചെയ്യുന്നു.

പശ്ചിമ ബംഗാളിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്കു കഴിഞ്ഞെങ്കിലും ബിജെപിയുടെ പടയോട്ടത്തെ പിടിച്ചു നിർത്താൻ തൃണമൂൽ കോൺഗ്രസിന് കഴിഞ്ഞു. 23 സീറ്റുകൾ തൃണമൂൽ കോൺഗ്രസ് നേടിയപ്പോൾ ബിജെപി 18 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുമ്പോൾ പതിറ്റാണ്ടുകളോളം പശ്ചിമബംഗാൾ വാണ സിപിഎം തടർന്നടിഞ്ഞു.

പഞ്ചാബിലും ബിജെപിക്ക് പടയോട്ടം നടത്താനായില്ല. ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ പഞ്ചാബിൽ കോൺഗ്രസിനായി. കോൺഗ്രസ് ഒൻപത് സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. മൂന്ന് സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. പ്രശസ്ത നടനായിരുന്ന സണ്ണിഡിയോളടക്കം മത്സരിക്കുന്ന പഞ്ചാബിൽ 2014 ൽ മൂന്ന് സീറ്റിലായിരുന്നു കോൺഗ്രസ് വിജയിച്ചതെങ്കിൽ ഒൻപത് സീറ്റിന്റെ മുന്നേറ്റമാണ് നിലവിൽ കോൺഗ്രസ് നടത്തിയിരിക്കുന്നത്. അതേസമയം ഒരു സീറ്റിൽ നിന്നും മൂന്ന് സീറ്റായി തങ്ങളുടെ നില മെച്ചപ്പെടുത്താനും ബിജെപിക്കായി. മറുവശത്ത് നാല് സീറ്റിൽ നിന്നും കെജരിവാളിന്റെ ആം ആദ്മി ഒരു സീറ്റിലേക്ക് ചുരുങ്ങി.

കേരളത്തിൽ വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്. അതേസമയം സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎം ഒരു സീറ്റിലേക്ക് ഒതുങ്ങി. പഞ്ചാബിലും ഇടതുപക്ഷത്തിന് നേട്ടമൊന്നും ഉണ്ടാക്കാനായില്ലെങ്കിലും തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനൊപ്പം മത്സരിച്ച ഇടതു പാർട്ടികൽ നേട്ടമുണ്ടാക്കി. മത്സരിച്ച രണ്ടു സീറ്റുകളിൽ വീതം സിപഎം,സിപിഐ പാർട്ടികൾ വിജയിച്ചു. അതേസമയം, പരസ്പരം മത്സരിച്ച പശ്ചിമ ബംഗാളിൽ കോൺഗ്രസും സിപിഎമ്മും നിലംപരിശായി.

ആന്ധ്രയിൽ ബിജെപിക്കോ കോൺഗ്രസിനോ സീറ്റുകൾ നേടാനായില്ല. ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് മികച്ച നേട്ടമുണ്ടാക്കി. 25 സീറ്റുകളും വൈഎസ്ആർ കോൺഗ്രസ് കരസ്ഥമാക്കി. അതേസമയം തെലങ്കാനയിൽ ബിജെപി സഖ്യം നാല് സീറ്റുകളും കോൺഗ്രസ് സഖ്യം മൂന്ന് സീറ്റുകളും നേടി. ടിആർഎസ് എട്ടു സീറ്റുകളാണ് തെലങ്കാനയിൽ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP