1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
20
Monday

തലസ്ഥാനത്ത് ദിവാകരന് അട്ടിമറി ജയമെന്ന് ഐഎംഡിആർ അഭിപ്രായ സർവേ; രണ്ടാംസ്ഥാനത്ത് കുമ്മനവും മൂന്നാം സ്ഥാനത്ത് തരൂരും; ഇടതുമുന്നണിയെ 34 ശതമാനം പേർ പിന്തുണയ്ക്കുമ്പോൾ ബിജെപിക്കൊപ്പമുള്ളത് 32 ശതമാനം; തരൂരിന് പിന്തുണ നൽകിയത് 31 ശതമാനം പേരും; ശബരിമല സ്വാധീനിക്കുമെന്ന് 60ശതമാനം പേരും; വിശ്വാസ വിഷയം സർക്കാർ കൈകാര്യം ചെയ്തത് മോശമായും; തിരുവനന്തപുരം ലോക്‌സഭയിലെ ഫലം മാത്രം പ്രവചിക്കുന്ന സർവ്വേ ഫലം ഇങ്ങനെ

April 19, 2019 | 06:52 PM IST | Permalink



തലസ്ഥാനത്ത് ദിവാകരന് അട്ടിമറി ജയമെന്ന് ഐഎംഡിആർ അഭിപ്രായ സർവേ; രണ്ടാംസ്ഥാനത്ത് കുമ്മനവും മൂന്നാം സ്ഥാനത്ത് തരൂരും; ഇടതുമുന്നണിയെ 34 ശതമാനം പേർ പിന്തുണയ്ക്കുമ്പോൾ ബിജെപിക്കൊപ്പമുള്ളത് 32 ശതമാനം; തരൂരിന് പിന്തുണ നൽകിയത് 31 ശതമാനം പേരും; ശബരിമല സ്വാധീനിക്കുമെന്ന് 60ശതമാനം പേരും; വിശ്വാസ വിഷയം സർക്കാർ കൈകാര്യം ചെയ്തത് മോശമായും; തിരുവനന്തപുരം ലോക്‌സഭയിലെ ഫലം മാത്രം പ്രവചിക്കുന്ന സർവ്വേ ഫലം ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരന്റെ തിരഞ്ഞെടുപ്പ് ജയം പ്രവചിച്ച് അഭിപ്രായ സർവേ. ഇൻസ്റ്റിറ്റിറ്റിയുറ്റ് ഓഫ് മാനേജ്മെന്റ് ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് നടത്തിയ അഭിപ്രായ സർവേയിലാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ദിവാകരന് അട്ടിമറി ജയം പ്രവചിക്കുന്നത്. ദിവാകരന് തൊട്ടു താഴെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും അതിനു താഴെ മൂന്നാമതായാണ് നിലവിലെ സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ എത്തുന്നത്. സർവേയിൽ പങ്കെടുത്ത 34.8 ശതമാനം ആളുകളും തിരുവനന്തപുരത്ത് സി ദിവാകരനെ പിന്തുണച്ചു എന്നാണ് ഇൻസ്റ്റിറ്റിറ്റിയുറ്റ് ഓഫ് മാനേജ്മെന്റ് ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് അവകാശപ്പെടുന്നത്.

ഇതാദ്യമായാണ് സി ദിവാകരന് തിരുവനന്തപുരത്ത് ജയം പ്രവചിച്ച് ഒരു സർവേ റിപ്പോർട്ട് പുറത്തുവരുന്നത്. രണ്ടാം സ്ഥാനത്ത് എത്തുന്ന കുമ്മനം രാജശേഖരന് 32.3 ശതമാനം പേർ പിന്തുണ നൽകിയപ്പോൾ 31 ശതമാനം പേരാണ് ശശി തരൂരിന് പിന്തുണ നൽകുന്നത്. സി ദിവാകരനും കുമ്മനം രാജശേഖരനും തമ്മിലുള്ള വ്യത്യാസം വെറും രണ്ടു ശതമാനം മാത്രമാണ്. കുമ്മനവും തരൂരും തമ്മിലുള്ള വ്യത്യാസം വെറും ഒരു ശതമാനം മാത്രമാണ്. സർവേയിൽ ഒന്നാം സ്ഥാനത്ത് എത്തിയ സി ദിവാകരനും തരൂരും തമ്മിൽ പിന്തുണയിൽ ഉള്ള വ്യത്യാസം വെറും മൂന്നു ശതമാനം മാത്രമാണ്.

ഡോ.കെ.ശശികുമാർ, ഡോ.എം.ശിവരാമൻ, ദോ.ജെ.പ്രഭാഷ്, ഡോ.ചന്ദ്രചൂഡൻ നായർ, പ്രൊഫ.കല്യാണരാമൻ, ഡോ.ബി.ഹരികുമാർ എന്നിവരടങ്ങിയ ടീമാണ് സർവേ തയ്യാറാക്കിയത്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയോജകമണ്ഡലങ്ങളിൽ നിന്നുമായി 1400 വോട്ടർമാരെയാണ് സർവേയ്ക്കായി സമീപിച്ചത് എന്നും ഐഎംഡിആർ അവകാശപ്പെടുന്നു. 1400 പേരെ സമീപിച്ചപ്പോൾ 1200 പേരും പൂർണ്ണ പ്രതികരണം നൽകി. 51.8 ശതമാനം ഗ്രാമീണ മേഖലയിൽ നിന്നും 48.2 ശതമാനം നഗരപ്രദേശങ്ങളിൽ നിന്നും പ്രതികരണം രേഖപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെത് മോശം പ്രകടനമെന്ന് സർവേയിൽ പങ്കെടുത്ത എൺപത് ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ കേന്ദ്രത്തിൽ ഭരണത്തുടർച്ച വേണമെന്ന് 22.9 പേർ അഭിപ്രായം രേഖപ്പെടുത്തി. നിലവിലെ എംപി ശശി തരൂരിന്റെ പ്രവർത്തനം 36.5 പേർ ശരാശരിയെന്നു രേഖപ്പെടുത്തിയപ്പോൾ മോശമെന്ന് 33 ശതമാനവും രേഖപ്പെടുത്തി. ശബരിമല വിഷയം ,സംസ്ഥാന സർക്കാർ മോശം രീതിയിൽ കൈകാര്യം ചെയ്തെന്നു സർവേയിൽ പങ്കെടുത്ത 46.7 ശതമാനം പേരും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനം മോശമെന്ന് സർവേയിലെ 43 ശതമാനം പേരും പറഞ്ഞു. ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു സർവേയിലെ 59.8 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.

കേരളത്തിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്നതിനാലാണ് തിരുവനന്തപുരത്ത് മാത്രമായി സർവേ നടത്താൻ തുനിഞ്ഞത് എന്ന് സമിതി പറയുന്നു. വസ്തുനിഷ്ഠമായ ആധികാരികമായ സർവേയാണ് തങ്ങൾ നടത്തിയത് എന്നും സമിതിയംഗങ്ങൾ അവകാശപ്പെട്ടു. തങ്ങൾ കരുതിയതുപോലെ തന്നെ ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുകയെന്ന് സർവേയിൽ തെളിയുകയും ചെയ്തതായും സർവേ ഫലം പുറത്തുവിട്ട വാർത്താ സമ്മേളനത്തിൽ ഐഎംഡിആർ അംഗങ്ങൾ പറഞ്ഞു.

ശക്തമായ ത്രികോണ മത്സരം തിരുവനന്തപുരത്ത് നടക്കുന്നുവെന്നാണ് ഈ സർവേ സൂചിപ്പിക്കുന്നത്. വിശ്വവേദികളിൽ പ്രവർത്തിച്ച് തിളങ്ങിയ ശശി തരൂരിന്റെ വിജയം കോൺഗ്രസിന് അനിവാര്യതയാണ്. കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തെത്തിയതാണ് ബിജെപി.യുടെ മോഹത്തിന് അടിസ്ഥാനം. മുൻ തിരഞ്ഞെടുപ്പിലെ മൂന്നാംസ്ഥാനത്തിന്റെ മാനക്കേട് മാറ്റി ഒന്നാം നിരയിലെത്താനാണ് ഇടതുമുന്നണിയുടെ പോരാട്ടം. ഇത് സംഭവിക്കുമെന്നാണ് ഇപ്പോൾ പുറത്തു വന്ന സർവ്വേ പറയുന്നത്. ഇതിന് മുമ്പ് വന്ന എല്ലാ സർവ്വേയിലും ദിവാകരന് മൂന്നാം സ്ഥാനമായിരുന്നു.

ശബരിമല പ്രശ്‌നം ആഴത്തിൽ അടിയൊഴുക്കുകൾ സൃഷ്ടിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാമത്തേത് തിരുവനന്തപുരമാകും. 10 വർഷം എംപി.യായ തരൂർ എന്ത് ചെയ്തുവെന്ന ചോദ്യം ഇതിനിടെ ഉയർന്നു. ചെയ്ത കാര്യങ്ങൾ അക്കമിട്ട് നിരത്തിയ പുസ്തകമിറക്കിയായിരുന്നു തരൂരിന്റെ മറുപടി. ഹൈന്ദവ ഏകീകരണത്തിന്റെ മുഖമായി കുമ്മനത്തെ അവതരിപ്പിച്ചായണ് ബിജെപി.യുടെ പ്രചാരണം. ബിജെപി.യും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണെന്നതാണ് ഇടതുമുന്നണി പ്രചാരണത്തിന്റെ ഊന്നൽ. വീടുകയറി ശബരിമല ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് വോട്ട് ചെയ്യുമെന്ന ഉറപ്പുവാങ്ങിയാണ് ബിജെപി.യുടെ പ്രചാരണം. ഓരോ വോട്ടും ലക്ഷ്യമാക്കി ഗൃഹസന്ദർശനങ്ങൾക്ക് പ്രാധാന്യംനൽകിയാണ് എൽ.ഡി.എഫിന്റെയും പ്രവർത്തനം.

യു.ഡി.എഫ്. പ്രവർത്തനം കൂടുതലും കാടിളക്കിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് വീതം യു.ഡി.എഫും എൽ.ഡി.എഫും വിജയിച്ചു. ബിജെപി. ഒരു സീറ്റിലും. അതുകൊണ്ട് തന്നെ പ്രവചനാതീതമാണ് തിരുവനന്തപുരത്ത് കാര്യങ്ങൾ.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ ചർച്ചയാകുന്നത് മുൻവർഷങ്ങളിലെ പ്രവചനങ്ങൾ; 1998 മുതൽ 2014 വരെയുള്ള പ്രവചനങ്ങളിലുള്ളത് പാളിപ്പോയവ മുതൽ യഥാർത്ഥ ഫലവുമായി ചെറിയ വ്യത്യാസം മാത്രമുള്ളത് വരെ; വോട്ടർമാരുമായി സംസാരിച്ച് തയാറാക്കുന്ന എക്‌സിറ്റ് പോൾ ഫലത്തെ എത്രത്തോളം വിശ്വസിക്കാം? എക്‌സിറ്റ് പോളും യഥാർത്ഥ ഫലങ്ങളും മുൻവർഷങ്ങളിൽ പറഞ്ഞതിങ്ങനെ
എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് ബിജെപിയുടെ വിജയക്കുതിപ്പ്; കോൺഗ്രസ് ഇത്തവണയും മൂന്നക്കം തികയ്ക്കില്ലെന്നും എക്‌സിറ്റ് പോളുകൾ; എൻഡിഎക്ക് 300ൽ അധികം സീറ്റുകളും പ്രവചനം; എക്‌സിറ്റ് പോളുകൾ നേർവഴിക്കായാൽ മന്മോഹൻ സിംഗിന് ശേഷം തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രി കസേരയിൽ അമർന്നിരിക്കാൻ നരേന്ദ്ര മോദിക്ക് യോഗം; ആഘാതമായി പ്രവചനങ്ങൾ പുറത്തുവരുമ്പോൾ സഖ്യചർച്ചകൾ നടത്താനുള്ള ആത്മവിശ്വാസം പോലും പോയി യുപിഎ; മെഷീൻ അട്ടിമറിയിലേക്ക് വിരൽചൂണ്ടി സാധ്യത ചൂണ്ടി മമത
എൽഡിഎഫ് വിജയം ഉറപ്പുള്ളത് പാലക്കാടും ആറ്റിങ്ങലിലും മാത്രം; യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു കയറും; തിരുവനന്തപുരത്ത് നേരിയ മുൻതൂക്കം ബിജെപി സ്ഥാനാർത്ഥി കുമ്മനത്തിന്; അഞ്ചിടത്ത് ഫോട്ടോഫിനിഷ്; ഉണ്ണിത്താനും കെ മുരളീധരനും രമ്യ ഹരിദാസും അട്ടിമറി വിജയം നേടുമ്പോൾ തൃശ്ശൂരിനെ ഇളക്കിമറിച്ച സുരേഷ് ഗോപിക്കും സാധ്യതയില്ല; മനോരമ ന്യൂസ് എക്‌സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
എക്സിറ്റ് പോൾ ഫലങ്ങൾ വിരൽചൂണ്ടുന്നത് മോദി തരംഗത്തിലേക്ക്; ബിജെപി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനങ്ങൾ; കോൺഗ്രസ് മുന്നണി അധികാരത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പ്രവചിക്കുന്നില്ല; കേരളത്തിൽ യുഡിഎഫ് തന്നെ; ബിജെപി അക്കൗണ്ട് തുറന്നേക്കും; എല്ലാവരെയും ഒരുമിച്ചു കൂട്ടിയാലും കേന്ദ്രത്തിൽ സർക്കാറുണ്ടാക്കാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കഴിയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
റഫാലും അഴിമതിയും ഒന്നും വിലപ്പോയില്ല; ഇന്ത്യയുടെ അമരത്ത് വീണ്ടും മോദി തന്നെയെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോൾ; നിയമസഭയിൽ അടിതെറ്റിയ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രവചനം; ഗുജറാത്തും രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയും ബിജെപി അങ്ങ് എടുക്കും; കർണാടകയിൽ കുമാരസ്വാമിക്കും ബംഗാളിൽ ദീദിക്കും ബിജെപി സർപ്രൈസ് പാക്കേജ് നൽകുമെന്നും എക്‌സിറ്റ് പോൾ
നല്ല പ്രകാശം..ഫ്രഷാകാൻ..വാഷ്‌റൂം, ജനാല, 10 അടി ഉയരമുള്ള സീലിങ്, സദാസമയം നിരീക്ഷണത്തിന് സിസി ടിവി, കോളിങ് ബെൽ അടിച്ചാൽ 24 മണിക്കൂറും വിളിപ്പുറത്തുള്ള പരിചാരകൻ; വിശ്രമിക്കാൻ ബെഡും ധ്യാനിക്കാൻ ശാന്തസുന്ദരമായ അന്തരീക്ഷവും; കവാടത്തിൽ നിന്നാൽ കേദാർനാഥ് ക്ഷേത്രത്തിലേക്ക് നോക്കി തൊഴാം; ട്രോളന്മാർ എന്തുപറഞ്ഞാലും മോദിയുടെ സന്ദർശനത്തോടെ, ആരും തിരിഞ്ഞുനോക്കാതിരുന്ന രുദ്ര ഗുഹയിലേക്ക് ഇനി ഉണ്ടാവുക സന്ദർശക പ്രവാഹം തന്നെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ