Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വയനാട്ടിൽ രാഹുൽ വരുമോയെന്ന ആശയക്കുഴപ്പം തുടരുന്നതിനിടെ തൃശൂരിൽ മത്സരിക്കാനുറച്ച് തുഷാർ വെള്ളാപ്പള്ളി; രാഹുൽ വന്നാൽ മാറ്റമുണ്ടായേക്കും; വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥി പൈലി വാദ്യാട്ട്; എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ലെന്ന് പറഞ്ഞതോടെ ഉറ്റുനോക്കുന്നത് വെള്ളാപ്പള്ളിയുടെ പ്രതികരണം; താൻ അച്ഛന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കുന്നതെന്നും മകൻ

വയനാട്ടിൽ രാഹുൽ വരുമോയെന്ന ആശയക്കുഴപ്പം തുടരുന്നതിനിടെ തൃശൂരിൽ മത്സരിക്കാനുറച്ച് തുഷാർ വെള്ളാപ്പള്ളി; രാഹുൽ വന്നാൽ മാറ്റമുണ്ടായേക്കും; വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥി പൈലി വാദ്യാട്ട്; എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ലെന്ന് പറഞ്ഞതോടെ ഉറ്റുനോക്കുന്നത് വെള്ളാപ്പള്ളിയുടെ പ്രതികരണം; താൻ അച്ഛന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കുന്നതെന്നും മകൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റായി തുടരും. വയനാട്ടിൽ പൈലി വാദ്യാട്ട് മത്സരിക്കും.വയനാട്ടിൽ രാഹുൽ വന്നാൽ മാറ്റമുണ്ടാകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ജില്ലാ കമ്മിറ്റിയും സംസ്ഥാന കൗൺസിലും താൻ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മത്സരിക്കുന്നത്. മറ്റന്നാൾ മുതൽ പ്രചാരണം സജീവമായി ആരംഭിക്കും. താൻ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കുമെന്ന് പറഞ്ഞിട്ടില്ല. ജനറൽ സെക്രട്ടറി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കണം. താൻ അച്ഛന്റെ അനുഗ്രഹത്തോടെയാണ് മത്സരിക്കുന്നതെന്നും തുഷാർ പറഞ്ഞു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് താൻ പഠിച്ചത്. നിരവധി സുഹൃത്തുക്കൾ തനിക്ക് മണ്ഡലത്തിലുണ്ട്. അതുകൊണ്ട് തന്നെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് മത്സരിക്കുന്നതെന്നും തുഷാർ പറഞ്ഞു. അതേസമയം, എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കില്ലെന്ന് തുഷാർ വ്യക്തമാക്കിയതോടെ, വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് ഇനി അറിയേണ്ടത്. തുഷാർ മത്സരിച്ചാൽ യോഗം വൈസ് പ്രസിഡൻര് പദവി രാജി വയ്ക്കണമെന്ന ഉറച്ച നിലപാടിലാണ് വെള്ളാപ്പള്ളി. തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ആശയക്കുഴപ്പത്തിനും ഇടയാക്കി. എന്നാൽ, എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കരുതെന്നു ജനറൽ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും അതു യോഗത്തിന്റെ തീരുമാനമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

നിലവിൽ വയനാട് സീറ്റ് ബിജെപി ആവശ്യപ്പെട്ടിട്ടില്ലെന്ന് തുഷാർ വ്യക്തമാക്കി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയാൽ മാറ്റമുണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബി.ഡി.ജെ.എസിന്റെ അഞ്ചുസീറ്റുകളിൽ മൂന്നിടത്ത് ഇന്നലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ആലത്തൂരിൽ ടി വി ബാബുവും മാവേലിക്കരയിൽ തഴവ സഹദേവനും ഇടുക്കിയിൽ ബിജു കൃഷ്ണൻ എന്നിവരാണ് മത്സരിക്കുന്നത്.

വയനാട്ടിൽ രാഹുൽ എത്തിയാൽ, തുഷാർ മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു, വയനാട്ടിലെ സംഘടനാ സ്വാധീനമല്ല ,രാഹുൽഗാന്ധിക്കെതിരെ മത്സരിക്കുന്നതിലൂടെ ബിഡിജെഎസിനു ദേശീയശ്രദ്ധയിലെത്താൻ കഴിയുമെന്നതാണു തുഷാറിനെ അവിടെ നിർത്തണമെന്ന ആലോചനയ്ക്ക് കാരണം. അതിലൂടെ സംഘടനയ്ക്കു ലഭിക്കുന്ന രാഷ്ട്രീയ നേട്ടമായിരുന്നു നോട്ടം.

ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചയിൽ ഉപാധികളോടെയാണ് തുഷാർ തൃശൂരിൽ മത്സരിക്കാമെന്ന് സമ്മതിച്ചത്. എൻഡിഎയിൽ ചേർന്നപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ പലതും പാലിച്ചില്ലെന്ന തുഷാറിന്റെ പരാതിക്ക് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം മാത്രം പോരെന്നാണ് ബിജെപി നേതാക്കളെ തുഷാർ വെള്ളാപ്പള്ളി അറിയിച്ചത്. ആവശ്യത്തോട് നേതൃത്വം അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോർട്ട്. എൻഡിഎയിൽ ചേരുന്ന സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പലതും പാലിച്ചില്ലെന്നും തുഷാറിന് പരാതിയുണ്ടായിരുന്നു. ബോർഡ്- കോർപ്പറേഷൻ ഭാരവാഹിത്വത്തിൽ തീരുമാനം വേണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു. സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാനാക്കിയത് മാത്രമാണ് ഇതുവരെയുള്ള നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP