Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ തരംഗം ആഞ്ഞുവീശിയപ്പോൾ തുഷാറിന് 'ഉഷാർ' മങ്ങി; ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡിൽ കോൺഗ്രസ് അധ്യക്ഷൻ മുന്നേറിയപ്പോൾ തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത് വെറും 31045 വോട്ടുകൾ; ഒരു ലക്ഷത്തിലധികം വോട്ട് നേടിയ സുനീറിന് വിജയം തീണ്ടാപ്പാടകലെ; വയനാട്ടിൽ കെട്ടിവച്ച കാശു പോലും പോകുമോ എന്ന സംശയത്തിൽ എൻഡിഎ

രാഹുൽ തരംഗം ആഞ്ഞുവീശിയപ്പോൾ തുഷാറിന് 'ഉഷാർ' മങ്ങി; ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡിൽ കോൺഗ്രസ് അധ്യക്ഷൻ മുന്നേറിയപ്പോൾ തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത് വെറും 31045 വോട്ടുകൾ; ഒരു ലക്ഷത്തിലധികം വോട്ട് നേടിയ സുനീറിന് വിജയം തീണ്ടാപ്പാടകലെ; വയനാട്ടിൽ കെട്ടിവച്ച കാശു പോലും പോകുമോ എന്ന സംശയത്തിൽ എൻഡിഎ

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് മിക്കയിടങ്ങളിലും യുഡിഎഫ് തരംഗം സൃഷ്ടിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുന്നേറുമ്പോൾ 31045 എന്ന സംഖ്യയിൽ നിന്നും ഒരു നീക്കവുമില്ലാതെ നിൽക്കുകയാണ് തുഷാർ വെള്ളാപ്പള്ളി.

ഇതോടെ വയനാട്ടിൽ കെട്ടിവച്ച കാശുപോലും എൻഡിഎയ്ക്ക് കിട്ടില്ല എന്നത് ഉറപ്പായിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണി പിന്നിടുമ്പോൾ, ഡീൻ കുര്യാക്കോസ്, രമ്യാ ഹരിദാസ്, കുഞ്ഞാലിക്കുട്ടി, രാഹുൽ ഗാന്ധി എന്നിർക്ക് തന്നെയാണ് യഥാക്രമം ഏറ്റവുമധികം വോട്ടുകൾ ലഭിച്ചിരിക്കുന്നത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പി.പി സുനീറിന് 120440 വോട്ടുകളാണ് സുനീർ ഉച്ച വരെ നേടിയത്.വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായതിന്റെ പശ്ചാത്തലത്തിലാണ് എൻ.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ അധ്യക്ഷനെ തന്നെ വയനാട്ടിൽ നിർത്തിയത്.വയനാട്ടിൽ എൻ.ഡി.എയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നായിരുന്നു തുഷാർ അവകാശപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP