Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണം ഇല്ലാത്തതു മാത്രമാണ് പ്രതാപന്റെ പ്രയാസമെന്ന് പറഞ്ഞ് ചെന്നിത്തല തുടക്കമിട്ടു; മറുപടി പ്രസംഗത്തിൽ പട്ടിണിക്കഥയും ചെലവ് കണ്ടെത്തേണ്ടതിന്റെ ആശങ്കകളും പങ്കുവച്ച് ടി എൻ പ്രതാപനും; പ്രസംഗത്തിനിടയിൽ വേദിയിലേക്ക് കയറി വന്ന് മാല ഊരി നൽകി ദളിത് പ്രവർത്തകർ; പിന്നാലെ മോതിരവുമായി മറ്റൊരു വീട്ടമ്മ കൂടി; ടി എൻ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനം വികാര പ്രകടനത്തിന്റെ വേദിയാകുന്നത് ഇങ്ങനെ

പണം ഇല്ലാത്തതു മാത്രമാണ് പ്രതാപന്റെ പ്രയാസമെന്ന് പറഞ്ഞ് ചെന്നിത്തല തുടക്കമിട്ടു; മറുപടി പ്രസംഗത്തിൽ പട്ടിണിക്കഥയും ചെലവ് കണ്ടെത്തേണ്ടതിന്റെ ആശങ്കകളും പങ്കുവച്ച് ടി എൻ പ്രതാപനും; പ്രസംഗത്തിനിടയിൽ വേദിയിലേക്ക് കയറി വന്ന് മാല ഊരി നൽകി ദളിത് പ്രവർത്തകർ; പിന്നാലെ മോതിരവുമായി മറ്റൊരു വീട്ടമ്മ കൂടി; ടി എൻ പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചരണോദ്ഘാടനം വികാര പ്രകടനത്തിന്റെ വേദിയാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അഴിമതിയോട് തീരെ താൽപ്പര്യമില്ല. ആദർശമാണ് ഉയർത്തി പിടിക്കുന്നത്. പാവങ്ങൾക്കൊപ്പമാണ് യാത്ര. അതുകൊണ്ട് തന്നെ ടി എൻ പ്രതാപന് ഒപ്പം ഉള്ളത് സ്‌നേഹം മാത്രമാണ്. പണത്തിന്റെ കുറവിനേയും ഈ സ്‌നേഹം മായ്ക്കുകയാണ്. യു.ഡി.എഫ്. കൺവെൻഷനിലാണ് ഇതിന്റെ പ്രത്യക്ഷ പ്രകടനങ്ങൾ നടന്നത്. ഉദ്ഘാടകനായി എത്തിയ രമേശ് ചെന്നിത്തല പ്രസംഗത്തിനിടെ സ്ഥാനാർത്ഥിയായ ടി.എൻ. പ്രതാപനെപ്പറ്റി നടത്തിയ ഒരു പരാമർശം ഇങ്ങനെയായിരുന്നു- പ്രതാപന് ഇല്ലാത്ത ഒരുകാര്യം മാത്രമേയുള്ളൂ, അത് പണമാണ്. ഇത് ശരിയാണെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് തന്നെ ചെന്നിത്തലയുടെ പ്രഖ്യാപനം വേദി ഏറ്റെടുത്തു.

ഉദ്ഘാടകൻ ചടങ്ങുവിട്ട ശേഷമായിരുന്നു പ്രതാപന്റെ മറുപടി. ഇല്ലായ്മയിൽനിന്ന് തുടങ്ങി അതിലൂടെ തന്നെ കടന്നുപോകുന്ന തനിക്ക് രാഷ്ട്രീയജീവിതത്തിൽ താങ്ങും തണലുമായത് പാർട്ടിപ്രവർത്തകരും സുഹൃത്തുക്കളുമാണെന്ന് പ്രതാപൻ പറഞ്ഞു. ഇപ്പോഴും പണമില്ല. പ്രചാരണത്തിന് സഹായിക്കുന്നത് കൂട്ടുകാരും പാർട്ടി പ്രവർത്തകരുമാണെന്നു പറയവേ സദസ്സിൽനിന്ന് ഒരു സ്ത്രീ വേദിയിലേക്ക് കയറിവന്നു. ആവരേയും ഞെട്ടിക്കുന്ന കാഴ്ചകളാണ് പിന്നെ അവിടെ കണ്ടത്. ആരേയും ആവേശത്തിലാക്കുന്ന ഇടപെടൽ.

ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് പ്രവർത്തകയുമായ ചെമ്പൂരി ചക്കിപ്പെണ്ണ് കഴുത്തിലെ മാലയൂരി പ്രതാപന് സമ്മാനിച്ചു. ഇരുവരും വികാരാധീനരായി. അതിനിടെയാണ് മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ മുഹമ്മദ് വേദിയിലേക്ക് എത്തി, കൈയിലെ മോതിരമൂരി സമ്മാനിച്ചു. ഇതോടെ സദസിൽ കൈയടിയായി. മുദ്രാവാക്യം വിളിയായി. ചടങ്ങ് കാണാനെത്തിയ പലരുടേയും മുഖം കണ്ണീരിലായി. അങ്ങനെ വികാരഭരിതമായ നിമിഷങ്ങൾ. ചെമ്പൂരി ചക്കിപ്പെണ്ണിന്റെ മാലയും സുബൈദ മുഹമ്മദിന്റെ മോതിരവും പ്രതീകമായിരുന്നു. ഇതിന് ശേഷം സാധാരണക്കാരായ നിരവധി പേർ പ്രതാപന് തെരഞ്ഞെടുപ്പ് ഫണ്ട് നൽകി. പാവങ്ങളുടെ കഷ്ടപാടിന്റെ പണവും അങ്ങനെ പ്രതാപന്റെ പ്രവർത്തനത്തിന്.

രണ്ടുതവണ നിയമസഭയിലേക്കെത്തിയെങ്കിലും പ്രതാപന് ഇത് ലോക്സഭയിലേക്കുള്ള ആദ്യമത്സരമാണ്. ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്നാണ് ടി.എൻ. പ്രതാപൻ മത്സരച്ചൂടിലേക്ക് ഇറങ്ങുന്നത്. സ്ഥാനാർത്ഥിപ്പട്ടികയിൽ പലപേരുകൾ മാറിമറിഞ്ഞെങ്കിലും അവസാനം പ്രതാപൻ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയായിരുന്നു. പാർട്ടിക്കതീതമായ മുഖമാണ് പ്രതാപനെന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ഹരിത എംഎ‍ൽഎ. എന്നനിലയിൽ ഇദ്ദേഹം പേരെടുത്തിരുന്നു. എംഎ‍ൽഎ. ആയിരിക്കുമ്പോൾ കൊണ്ടുവന്ന വികസനപ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഓൾ ഇന്ത്യാ ഫിഷർമെൻ കോൺഗ്രസ് ദേശീയ ചെയർമാൻ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.

കോൺഗ്രസ് ദേശീയ നേതൃത്വവുമായി അടുക്കാനും ഇദ്ദേഹത്തിന് സാധിച്ചു. ഫിഷർമെൻ കോൺഗ്രസ് തൃപ്രയാറിൽ സംഘടിപ്പിച്ച ഫിഷർമെൻ പാർലമെന്റിൽ രാഹുൽഗാന്ധി നേരിട്ടെത്തിയത് ഇതിന് ഉദാഹരണമായി. മത്സ്യത്തൊഴിലാളി പ്രതിനിധിയെ എംപി.യാക്കുമോ എന്ന ചോദ്യത്തിന് അനുകൂല പ്രതികരണമായിരുന്നു അന്ന് രാഹുലിൽനിന്നുണ്ടായത്. ഇത് സ്ഥാനാർത്ഥിത്വത്തിലൂടെ ഇത് പാലിക്കപ്പെടുകയാണ്. കെ.എസ്.യു.വിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. സ്‌കൂൾതലത്തിൽ പ്രവർത്തനം ആരംഭിച്ച പ്രതാപൻ പിന്നീട് സംസ്ഥാന ഭാരവാഹിത്വവും വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂരിൽ കോൺഗ്രസിലെ പ്രധാന മുഖമാണ് പ്രതാപൻ. ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസും.

തൃശൂരിൽ സിപിഐയ്ക്ക് വേണ്ടി രാജാജി മാത്യു തോമസാണ് മത്സരിക്കുന്നത്. എൻ ഡി എ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളിയും എത്തും. ത്രികോണ മത്സര ചൂടിൽ പ്രതാപന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP