Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാഹുൽ ഗാന്ധി - ചന്ദ്രബാബുനായിഡു കൂട്ടുകെട്ടിന് പിന്തുണയേറുന്നു; വാക്കോവർ പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ചന്ദ്രശേഖര റാവുവിന് നെഞ്ചിടിപ്പ്; തൊഴിലില്ലായ്മ മുതൽ കാർഷിക പ്രതിസന്ധി വരെ വിഷയമാക്കി പ്രതിപക്ഷ സഖ്യം; ഒറ്റയ്ക്ക് പൊരുതുന്ന ബിജെപിക്കും ഫലം മെച്ചപ്പെടുത്താമെന്ന് പ്രതീക്ഷ; പരസ്യ പ്രചാരണം അവസാനിക്കെ തെലങ്കാനയിൽ ടിആർഎസും പ്രതിപക്ഷ സഖ്യവും ഒപ്പത്തിനൊപ്പം

രാഹുൽ ഗാന്ധി - ചന്ദ്രബാബുനായിഡു കൂട്ടുകെട്ടിന് പിന്തുണയേറുന്നു; വാക്കോവർ പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ചന്ദ്രശേഖര റാവുവിന് നെഞ്ചിടിപ്പ്; തൊഴിലില്ലായ്മ മുതൽ കാർഷിക പ്രതിസന്ധി വരെ വിഷയമാക്കി പ്രതിപക്ഷ സഖ്യം; ഒറ്റയ്ക്ക് പൊരുതുന്ന ബിജെപിക്കും ഫലം മെച്ചപ്പെടുത്താമെന്ന് പ്രതീക്ഷ; പരസ്യ പ്രചാരണം അവസാനിക്കെ തെലങ്കാനയിൽ ടിആർഎസും പ്രതിപക്ഷ സഖ്യവും ഒപ്പത്തിനൊപ്പം

മറുനാടൻ ഡെസ്‌ക്‌

തെലങ്കാന: തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി പദം അലങ്കരിച്ച കെ. ചന്ദ്രശേഖര റാവു ജനങ്ങൾക്ക് പ്രിയങ്കരനാണെങ്കിലും കടുത്ത ശുഭാപ്തി വിശ്വാസത്തോടെ രണ്ടാമൂഴത്തിനിറങ്ങിയ അദ്ദേഹത്തിന്് അത്ര സുഖകരമല്ല അവസാനവട്ട തെരഞ്ഞെടുപ്പ് വിശേഷങ്ങൾ. കാലാവധി പൂർത്തിയാക്കും മുമ്പേ തിരഞ്ഞെടുപ്പിന് ഇറങ്ങിയ തെലങ്കാനാ രാഷ്ട്ര സമിതി ( ടിആർഎസ്) നേതാവ് ചന്ദ്രശേഖര റാവുവിന് കടുത്ത വെല്ലുവിളി ഉയർത്തിയത് കോൺഗ്രസും ടിഡിപിയും അടങ്ങുന്ന പ്രതിപക്ഷ സഖ്യം ഒന്നിച്ചതാണ്. ബിജെപി ഇവിടെ ഒറ്റയ്ക്കാണ് മൽസരിക്കുന്നത്. ആദ്യമൊക്കെ തിരഞ്ഞെടുപ്പ് സർവ്വേകളിൽ ടിആർഎസ് മുൻതൂക്കം നേടിയെങ്കിലും ഇപ്പോൾ പ്രതിപക്ഷ സഖ്യവം ഒപ്പം ഓടിയെത്തിയിട്ടുണ്ട്. ഡിസംബർ ഏഴിനാണ് തെലങ്കാനയിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. നാളെ മുതൽ നിശ്ശബ്ദ പ്രചാരണമാണ് നടക്കുക.

ചന്ദ്രശേഖര റാവുവിന്റെ ഭരണത്തിലെ പോരായ്മകൾ അക്കമിട്ട് നിരത്തിയാണ് രാഹുൽ ഗാന്ധിയും കൂട്ടാളികളും പ്രചാരണം നടത്തുന്നത്. തെലുങ്ക് ദേശം പാർട്ടി, തെലങ്കാന ജനസമിതി, സിപിഐ എന്നീ പാർട്ടികൾക്കൊപ്പം ചേർന്നാണ് തെലങ്കാനാ രാഷ്ട്ര സമിതിയിൽ നിന്നും ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. ആദ്യമൊക്കെ സർവേ ഫലങ്ങളിൽ മുൻതൂക്കം തെലുങ്കാനാ രാഷ്ട്ര സമിതിക്കായിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ രണ്ടും കൽപ്പിച്ചുള്ള പ്രചരണത്തിൽ തെലങ്കാനയിൽ പ്രവചനാതീത സ്ഥിതലയാണുള്ളതെന്നാണ് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നത്.

മുന്നോക്ക വോട്ടുകൾ ബിജെപിക്കും ടിആർഎസിനുമായി വിഭജിച്ചു പോയാൽ സംഭവം കൈവിട്ടു പോകുമെന്ന പേടി റാവുവിനുണ്ട്. ഇതോടെ കാലാവധി പൂർത്തിയാകും മുമ്പ് തിരഞ്ഞെടുപ്പിന് കോപ്പു കൂട്ടിയ ചന്ദ്രശേഖര റാവു അക്ഷരാർത്ഥത്തിൽ പുലിവാല് പിടിക്കുകയും ചെയ്തു. തെലുങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി നിരവധി നല്ലകാര്യങ്ങൾ ചെയ്താണ് ചന്ദ്രശേഖര റാവു ജനങ്ങളുടെ മനസ്സിൽ ഇടം നേടിയത്. മാധ്യമങ്ങളോടും മൃദു സമീപനം കൈക്കൊണ്ട റാവുവിനെ മാധ്യമങ്ങളും എന്നും താരമാക്കി നിർത്തിയിരുന്നു. ഇതോടെയാണ് കടുത്ത ശുഭാപ്തി വിശ്വാസത്തോടെ നാലര വർഷത്തെ ഭരണത്തിന് അവസാനമിട്ടുകൊണ്ട് ചന്ദ്രശേഖര റാവു തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്.

എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും ബിജെപിയും റാവുവിന്റെ മർമ്മത്ത് നോക്കിയാണ് പിടിച്ചത്. രാഹുൽ ഗാന്ധിയും ചന്ദ്രബാബു നായിഡുവും ഒറ്റക്കെട്ടായി ശക്തമായ പ്രചരണങ്ങളുമായി ടി.ആർ.എസിനെ തകർക്കാൻ രംഗത്ത് ഇറങ്ങി. വൻ വരവേൽപ്പാണ് നായിഡു- രാഹുൽ ഗാന്ധി കൂട്ടുകെട്ടിന് ഇപ്പോൾ തെലുങ്കാനയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് തെലുങ്കാനയിൽ രാഹുൽ ഗാന്ധി ശക്തമായ പ്രചരണം അഴിച്ചു വിട്ടിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ കർഷകർക്കിടയിലേക്ക് ഇറങ്ങി ചെന്ന രാഹുൽ ഗാന്ധി കർഷകരെ റാവു സർക്കാർ ബാധ്യതയായാണ് കരുതുന്നതെന്നാണ് പ്രസംഗിച്ചത്.

തൊഴിലില്ലായ്മ മുതൽ കാർഷിക പ്രതിസന്ധി വരെ രാഹുൽ ഗാന്ധി ആയുധമാക്കിയിട്ടുണ്ട്. തെലങ്കാനയിലെ ലക്ഷക്കണക്കിന് യുവാക്കൾ തൊഴിൽ രഹിതരാണ്. കുടുംബങ്ങൾക്ക് രണ്ട് ബെഡ് റൂം വീട് നൽകാമെന്നുള്ള വാഗ്ദാനം ചന്ദ്രശേഖര റാവു സർക്കാർ നിറവേറ്റിയില്ല തുടങ്ങിയ സർക്കാറിന്റെ ഓരോ പാളിച്ചയും അക്കമിട്ട് നിരത്തിയാണ് രാഹുൽ ഗാന്ധി ജനങ്ങളിലേക്ക് ഇറങ്ങി ചെന്നത്. ഇതോടെ കർഷകരെയും യുവാക്കളെയും കയ്യിലെടുക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP