Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുതരമായ നിയമലംഘനം നടത്തി അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി; മുസ്ലിം ലീഗ് നേതാവിന്റെ പക്കലുള്ളതു രണ്ടു പാൻ കാർഡുകൾ; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷന് ഇടതുപക്ഷത്തിന്റെ പരാതി

ഗുരുതരമായ നിയമലംഘനം നടത്തി അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി; മുസ്ലിം ലീഗ് നേതാവിന്റെ പക്കലുള്ളതു രണ്ടു പാൻ കാർഡുകൾ; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷന് ഇടതുപക്ഷത്തിന്റെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജിക്ക് രണ്ട് പാൻ കാർഡുകളെന്നു രേഖകൾ. ധനവിനിയോഗം സംബന്ധിച്ച ആധികാരിക രേഖയായ പാൻകാർഡ് ഒരു പൗരന് ഒരെണ്ണമേ ഉണ്ടാകാൻ പാടുള്ളൂ എന്നിരിക്കെയാണ് ഗുരുതരമായ നിയമലംഘനം.

നാമനിർദ്ദേശ പത്രിക സൂക്ഷ്മപരിശോധനാ വേളയിൽ ഇടതുമുന്നണി നേതാക്കളാണ് ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തിയത്. നാമനിർദ്ദേശ പത്രികയിൽ തന്റെ പാൻകാർഡ് നമ്പർ EDWPK6273A എാണ് ഷാജി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിനു പുറമേ APQPK1630M എന്ന നമ്പർ ഉള്ള പാൻകാർഡ് കൂടി കെ എം ഷാജിക്ക് ഉണ്ടെന്നു രേഖകൾ സഹിതം ഇടതുമുന്നണി നേതാക്കൾ വാദിച്ചു.

ഗുരുതരമായ ക്രിമിനൽ കുറ്റമായതിനാൽ ഷാജിയുടെ പത്രിക സ്വീകരിക്കരുതെന്നും എൽഡിഎഫ് നേതാക്കൾ അവർ ആവശ്യം ഉന്നയിച്ചു. തന്റെ ഒന്നാമത്തെ പാൻകാർഡ് ക്യാൻസൽ ചെയ്തു എന്നായിരുന്നു ഷാജിയുടെ വാദം. ഇതു തെറ്റാണെും പത്രിക തള്ളണമെന്നുമുള്ള വാദത്തിൽ എൽഡിഎഫ് ഉറച്ചു നിന്നു. ഇതേ തുടർന്നു രേഖകൾ ഹാജരാക്കാനും കൂടുതൽ വാദത്തിനുമായി സൂക്ഷ്മപരിശോധന മാറ്റി വച്ചു.

ഉച്ചക്കു ശേഷം ഇടതു നേതാക്കൾ കെ എം ഷാജിയുടെ രണ്ട് പാൻകാർഡുകളും നിലവിലുള്ളതിന്റെ കൂടുതൽ തെളിവുകളും ഹാജരാക്കി. എന്നാൽ ഷാജിക്ക് ഒരു രേഖകളും ഹാജരാക്കാനായതുമില്ല. ഒരു പാൻകാർഡ് നഷ്ടപ്പെട്ടാലും അതേ നമ്പറിൽ മാത്രമേ ഒരാൾക്ക് പാൻകാർഡ് അനുവദിക്കൂ എന്ന് തെളിയിക്കുന്ന രേഖകളും വരണാധികാരി മുൻപാകെ ഇടതു പക്ഷം സമർപ്പിച്ചു. രണ്ട് കാർഡുകളും രണ്ട് അഡ്രസ്സുകളിലാണ് ഷാജി സംഘടിപ്പിച്ചതെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. ഒടുവിൽ ഇടതു നേതാക്കൾ സമർപ്പിച്ച രേഖകൾ റിട്ടേണിങ് ഓഫീസർ ഫയലിൽ സ്വീകരിക്കുകയായിരുന്നു.

ഷാജിയുടെ സ്വത്ത് സംബന്ധിച്ച കാര്യങ്ങളിലെ ക്രമക്കേടും ഇടതുപക്ഷം തടസ്സവാദമായി ഉന്നയിച്ചിരുന്നു. വയനാട് വൈത്തിരി താലൂക്കിൽ മൂപ്പനാട് മൂന്നേക്കർ എഴുപത്തിമൂന്ന് സെന്റ് ഭൂമി അഞ്ചു ലക്ഷത്തി എൺപത്തി അയ്യായിരം രൂപയ്ക്കാണ് വാങ്ങിയതെന്നായിരുന്നു 2011 ലെ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ഇത്തവണ അതേ ഭൂമിയുടെ വാങ്ങിയ വില നാലു ലക്ഷത്തി പന്തീരായിരം രൂപ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ തുക രേഖപ്പെടുത്തി തെറ്റായ വിവരം നൽകി കെഎം ഷാജി തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചു എന്നും രേഖകൾ സഹിതം ഇടതുമുന്നണി നേതാക്കൾ തടസ്സവാദം ഉയിച്ചു.

2011 ലെ സത്യവാങ്മൂലത്തിൽ കണിയാമ്പറ്റയിൽ ഷാജിക്കുള്ള രണ്ട് വസ്തുക്കൾക്ക് മതിപ്പു വില ഇരുപത്തിആറു ലക്ഷം രൂപയായിരുന്നു. ഇത്തവണയാവട്ടെ അതേ വസ്തുക്കൾക്ക് മതിപ്പു വില മൂന്നു ലക്ഷം മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതും തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്നതിനു തുല്യമാണെന്ന് ഇടതുമുന്നണി നേതാക്കൾ വാദിച്ചു.

പത്രികയിലെ വിദ്യാഭ്യാസ യോഗ്യതയും ഷാജി പരസ്പര വിരുദ്ധമായാണ് രേഖപ്പെടുത്തിയിരുന്നത്. ഒരിടത്ത് ബിബിഎ (നോട്ട് കംപ്ലീറ്റഡ്) എന്നും മറ്റൊരിടത്ത് ബിബിഎം (നോട്ട് കംപ്ലീറ്റഡ്) എന്നുമാണ് രേഖ. പൂർത്തിയാക്കിയ വിദ്യാഭ്യാസ യോഗ്യതയേ രേഖപ്പെടുത്താവൂ എന്നിരിക്കെ പ്രീഡിഗ്രീയാണ് ഷാജിക്ക് ഉള്ള ഉയർന്ന വിദ്യാഭ്യാസ യോഗ്യതയെന്നും തെറ്റായി യോഗ്യത രേഖപ്പെടുത്തിയിരിക്കുന്നു എന്നതും തടസ്സവാദമായി ഇടതു നേതാക്കൾ ഉന്നയിച്ചു.

കെ എം ഷാജിക്കെതിരെ എൽഡിഎഫ് നൽകിയ രേഖകൾ റിട്ടേണിങ് ഓഫീസർ സ്വീകരിച്ച പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയേയും സമീപിക്കുമെന്ന് എൽഡിഎഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി കൺവീനർ എം പ്രകാശൻ മാസ്റ്റർ അറിയിച്ചു. രണ്ട് പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. കള്ളപ്പണം വെളുപ്പിക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കാണ് പലരും വ്യാജ പാൻകാർഡുകൾ സ്വന്തമാക്കുക. ഈ സാഹചര്യത്തിൽ ഷാജിക്കെതിരെ ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്നും എം പ്രകാശൻ മാസ്റ്റർ പറഞ്ഞു. ഈ ആവശ്യമുന്നയിച്ച് ഷാജിക്കെതിരെ പൊലീസിലും കോടതിയിലും പരാതി നൽകുമെന്നും എം പ്രകാശൻ മാസ്റ്റർ വാർത്താകുറിപ്പിൽ അറിയിച്ചു.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP