Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒളിക്യാമറ വിവാദം ഏശിയില്ല; കോഴിക്കോട് എംകെ രാഘവൻ 20000ലധികംവോട്ടിന് മുന്നിൽ; ആറ്റിങ്ങലിൽ അട്ടിമറിക്ക് സാധ്യത; സമ്പത്തിനെ പിന്തള്ളി അടൂർ പ്രകാശിന് 7000 വോട്ടിലധികം ലീഡ്; തുടക്കം മുതൽ പിന്നിലായി ശേഭാസുരേന്ദ്രൻ

ഒളിക്യാമറ വിവാദം ഏശിയില്ല; കോഴിക്കോട് എംകെ രാഘവൻ 20000ലധികംവോട്ടിന് മുന്നിൽ; ആറ്റിങ്ങലിൽ അട്ടിമറിക്ക് സാധ്യത; സമ്പത്തിനെ പിന്തള്ളി അടൂർ പ്രകാശിന് 7000 വോട്ടിലധികം ലീഡ്; തുടക്കം മുതൽ പിന്നിലായി ശേഭാസുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിൽ ചർച്ചകളിൽ നിറഞ്ഞുനിന്ന യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ കോഴിക്കോട് വ്യക്തമായ ലീഡിൽ തുടരുന്നു. 20000ത്തിലധികം വോട്ടുകൾക്കാണ് രാഘവൻ മുന്നിട്ടുനിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് സിപിഎമ്മിന്റെ എ പ്രദീപ്കുമാറാണ് ലീഡിൽ നിൽക്കുന്നത്. മൂന്നാം സ്ഥാനത്ത് മാത്രമാണ് ബിജെപിയുടെ പ്രകാശ് ബാബുവുള്ളത്.

തെരഞ്ഞെടുപ്പ് ചെലവുകൾക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട്, പണം കൈമാറാൻ തന്റെ ഓഫീസുമായി ബന്ധപ്പെടാൻ രാഘവൻ ആവശ്യപ്പെടുന്നിതന്റെ ദൃശ്യങ്ങളാണ് ഒരു ഹിന്ദി ചാനൽ പുറത്തുവിട്ടത്. ഇത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നായിരുന്നു പൊതുവിൽ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ വോട്ടെണ്ണലിന്റെ രണ്ടാം മണിക്കൂർ പിന്നിടുമ്പോൾ രാഘവൻ ലീഡ് ഉറപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.

തിരുവനന്തപുരം; ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിന്റെ മുന്നേറ്റം. വോട്ടെണ്ണലിന്റെ തുടക്കത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് സിറ്റിങ് എംപി സമ്പത്തിന് ലീഡ് നിലനിർത്താൻ കഴിഞ്ഞത്. അതിന് ശേഷം ഉള്ള ആദ്യ മണിക്കൂറിലെല്ലാം ലീഡ് നിലനിർത്തുന്നത് അടൂർ പ്രകാശാണ്. പത്എത്ണ്ണാ ശതമാനം വോട്ടെണ്ണി തീരാറാകുമ്പോൾ എണ്ണായിരത്തിനടുത്ത് വരെ ലീഡാണ് അടൂർ പ്രകാശ് നേടിയത്.

വോട്ടർ പട്ടികയിലെ ക്രമക്കേടും ഇരട്ട വോട്ട് അടക്കമുള്ള ആരോപണങ്ങളുമെല്ലാം യുഡിഎഫ് ഉന്നയിച്ച മണ്ഡലമാണ് ആറ്റിങ്ങൽ. ബിജപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തുടക്കം മുതൽ മൂന്നാം സ്ഥാനത്താണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP