1 usd = 71.35 inr 1 gbp = 89.12 inr 1 eur = 78.95 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.72 inr

Sep / 2019
18
Wednesday

കോൺഗ്രസുകാർ വോട്ട് ചെയ്തത് കെ സുരേന്ദ്രന്; ശിവദാസൻ നായരുടെ ഗതി തന്നെ വരും ആന്റോ ആന്റണിക്ക്; നിയമസഭാ തെരഞ്ഞെടുപ്പിൽ കാലുവാരിയത് അന്വേഷിക്കാതിരുന്നത് വിനയായെന്നും പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് എ ഷംസുദ്ദീൻ; നേതാവ് തുറന്നടിച്ചു രംഗത്തുവന്നത് യുഡിഎഫ് പത്തനംതിട്ട ജീല്ലാ നേതൃയോഗത്തിൽ; ആന്റോ കള്ളവോട്ട് ആരോപണവുമായി രംഗത്തുവന്നത് പരാജയ ഭീഷണിയെ തുടർന്നോ?

May 14, 2019 | 04:04 PM IST | Permalink



കോൺഗ്രസുകാർ വോട്ട് ചെയ്തത് കെ സുരേന്ദ്രന്; ശിവദാസൻ നായരുടെ ഗതി തന്നെ വരും ആന്റോ ആന്റണിക്ക്; നിയമസഭാ തെരഞ്ഞെടുപ്പിൽ കാലുവാരിയത് അന്വേഷിക്കാതിരുന്നത് വിനയായെന്നും പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് എ ഷംസുദ്ദീൻ; നേതാവ് തുറന്നടിച്ചു രംഗത്തുവന്നത് യുഡിഎഫ് പത്തനംതിട്ട ജീല്ലാ നേതൃയോഗത്തിൽ; ആന്റോ കള്ളവോട്ട് ആരോപണവുമായി രംഗത്തുവന്നത് പരാജയ ഭീഷണിയെ തുടർന്നോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപും വോട്ടെടുപ്പിന് ശേഷമുള്ള ഒരാഴ്ചയും പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോയും എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജും തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. ദിവസങ്ങൾ പിന്നിടുകയും പല ബൂത്തുകളിലും വോട്ടു ചോർച്ചയുണ്ടായെന്ന് മനസിലാവുകയും ചെയ്തതോടെ പരാജയ ഭീതിയിലായിരിക്കുകയാണ് ഇരുവരും. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് ജില്ലാ കമ്മറ്റി യോഗത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീൻ പൊട്ടിത്തെറിച്ചതോടെ യുഡിഎഫിന്റെ വിജയപ്രതീക്ഷയും ദുർബലമാണെന്ന് നാലാൾ അറിഞ്ഞിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ നിന്നു വെറും 29,000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ആന്റോ ആന്റണി പ്രതീക്ഷിക്കുന്നത്. അത്രയും പോലും ഉറപ്പില്ല താനും.

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ നിന്നും വലിയ ലീഡൊന്നും കിട്ടാൻ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു. ആറന്മുളയിൽ ശിവദാസൻ നായർക്കുണ്ടായ അതേ ദുർഗതി തന്നെയാകും ആന്റോയ്ക്കും ഉണ്ടാവുക എന്നായിരുന്നു ഷംസുദ്ദീൻ തുറന്നടിച്ചത്. പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ വ്യാപകമായി ചോർന്നിട്ടുണ്ട്. കോൺഗ്രസ് നേതാക്കളുടെ ബൂത്തുകളിൽപ്പോലും ആന്റോ പിന്നാക്കം പോയേക്കാവുന്ന അവസ്ഥയുണ്ടെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. ശിവദാസൻ നായർ തോൽക്കാൻ കാരണമായത് കോൺഗ്രസിലെ വോട്ടു ചോർച്ചയായിരുന്നു. അന്നദ്ദേഹം ഇതേപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒന്നും സംഭവിച്ചില്ല.

ആർക്കെതിരെയും നടപടി വന്നില്ല. അതു കൊണ്ടാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേ രീതി ആവർത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷംസുദ്ദീൻ രൂക്ഷമായി വിമർശിച്ചിട്ടും യുഡിഎഫ് ജില്ലാ കമ്മറ്റി ആന്റോ വിജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ്. അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി കള്ളവോട്ട് നടന്നുവെന്ന ആരോപണവുമായി രംഗത്തു വന്നു. നിരവധി കോൺഗ്രസ് വോട്ടർമാരെ വെട്ടിനിരത്തിയെന്നും പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് എഴുപതിനായിരത്തോളം വോട്ടുകൾ നീക്കം ചെയ്തതായി സ്ഥാനാർത്ഥി ആന്റോ ആന്റണി ആരോപിച്ചു.

പേര് നീക്കം ചെയ്തതിനെപ്പറ്റിയും തിരുവല്ല ചുമത്ര ഗവ.എൽ.പി സ്‌കൂളിലെ ബൂത്തിൽ കള്ള വോട്ടു നടന്നുവെന്ന പരാതിയെപ്പറ്റിയും ജുഡീഷ്യൽ അന്വേഷണം നടത്തണം. മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും അല്ലാത്ത വോട്ടുകളാണ് പട്ടികയിൽ നിന്ന് നീക്കിയത്. പട്ടികയിൽ നിന്ന് ഒരു പേര് നീക്കണമെങ്കിൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് ഫോം 7 ഫയൽ ചെയ്യണം. പേര് മാറ്റുന്ന വ്യക്തിയോട് വിശദീകരണം ആവശ്യപ്പെടണം. ഇതൊന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പാലിച്ചില്ല. സംസ്ഥാന സർക്കാരിലെ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് ആസൂത്രിതമായാണ് പേരുകൾ നീക്കം ചെയ്തത്.

ബിഎൽഓമാരേപ്പോലും അറിയിക്കാതെയാണ് വെട്ടിനിരത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിനു മുൻപ് ജില്ലാ വരണാധികാരിയായ കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. പേര് നീക്കം ചെയ്യപ്പെട്ട നാറാണംമൂഴി ബൂത്തിലെ രാജപ്പനും പത്തനംതിട്ട നഗരസഭയിലെ വോട്ടർ സുൽബിനും വാർത്താ സമ്മേളനത്തിന് എത്തിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരാണ് ഇരുവരും. ചുമത്ര ഗവ എൽപിസ്‌കൂളിലെ വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ രണ്ടര മണിക്കൂറും മൂന്ന് മണിക്കൂറും വീതമുള്ള മുറിഞ്ഞ ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് ആന്റോ ആന്റണി പറഞ്ഞു.

പിന്നിൽ നിന്നുള്ള ദൃശ്യങ്ങളിൽ ആളുകളുടെ മുഖം കാണാനില്ല. ഇതിൽ കൃത്രിമം നടന്നു. രാവിലെ എട്ടുമുതൽ വൈകിട്ട് ആറ് വരെയുള്ള തുടർച്ചയായ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടത്. ചുമത്രയിലെ ബൂത്തുകൾ പ്രശ്നബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു ബൂത്തിൽ മാത്രമാണ് സിസിടിവി സ്ഥാപിച്ചത്. പേര് നീക്കം ചെയ്യലും കള്ളവോട്ടും തന്റെ വിജയസാദ്ധ്യതയെ ബാധിക്കില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബാബുജോർജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

ശ്രീലാല്‍ വാസുദേവന്‍    
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍
sreelal@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
സ്വപ്‌ന സുന്ദരിക്കൊപ്പം പാട്ടു പാടി അഭിനയിക്കുന്നതിന്റെ ടെൻഷൻ മുഖത്ത് നിറച്ചത് വിയർപ്പ്; നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം എന്ന പാട്ടിന്റെ ചിത്രീകരണത്തിൽ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തിൽ; ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു; ആ വിലക്കുകൾ ഈഗോ തകർക്കാൻ ശ്രമിച്ചപ്പോൾ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നൽകി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകൾ
കംപ്യൂട്ടർ തകർത്ത് മോഷ്ടിച്ചത് രാജ്യത്ത് നിർമ്മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ; നിർമ്മാണ ഘട്ടത്തിലെ കപ്പലിൽ സുരക്ഷാ വിവരങ്ങൾ ഒന്നുമില്ലെന്ന് വിശദീകരണം; മെഷീൻ ഗണ്ണുമായി കണ്ണിൽ എണ്ണയൊഴിച്ച് സൈന്യം കാവൽ നിൽക്കുന്ന കപ്പലിലെ കവർച്ചാ വിവരം കേട്ട് മൂക്കത്ത് വിരൽ വച്ച് കേരളാ പൊലീസ്; ചൈനയെ നിരീക്ഷിക്കാൻ തയ്യാറാകുന്ന ഷിപ്പിലെ മോഷണത്തിന് പിന്നിൽ ചാരവൃത്തിയും സംശയം; ഐഎൻഎസ് വിക്രാന്തിൽ ഉണ്ടായത് വൻ സുരക്ഷാ വീഴ്ച; തലകുനിച്ച് ഇന്ത്യൻ നേവി
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പാലം തുറന്ന് മൂന്ന് മാസം തികയും മുമ്പ് നിർമ്മാണം പാളിയെന്ന് സർക്കാരിനെ അറിയിച്ചത് നിർമ്മിച്ച കമ്പനി തന്നെ; സർക്കാർ റിപ്പോർട്ടിൽ അടയിരുന്നത് മൂന്ന് വർഷം; പുനർ നിർമ്മാണ ചെലവ് വഹിക്കാൻ കരാറുണ്ടായിട്ടും സമ്മതം അറിയിച്ചിട്ടും മനപ്പൂർവ്വം വച്ചു താമസിപ്പിച്ചു; ലോഡ് ടെസ്റ്റ് നടത്താൻ മടിക്കുന്നതിന് പിന്നിലും ലക്ഷ്യം പാലം പുനർനിർമ്മാണം; ഊരാളുങ്കൽ സൊസൈറ്റിക്ക് കാശുണ്ടാക്കാൻ പാലാരിവട്ടം പാലത്തിന്റെ തകർച്ചയ്ക്കായി സർക്കാർ ഇത്രനാൾ കാത്തിരുന്നുവോ?
ശബരിമല വിധി വന്നപ്പോ ഇതൊന്നും അല്ലായിരുന്നു തള്ളൽ മ്മള് മറന്നിട്ടില്ലെ... നിങ്ങൾക്ക് ഞാനും വോട്ടു ചെയിതിട്ടുണ്ട്; നാണം ഇല്ലേ വാക്ക് മാറ്റി പറയാൻ.. ശബരിമലയും സുപ്രീം കോടതി വിധി തന്നെ ആയിരുന്നല്ലോ അപ്പൊ ഇങ്ങനെയല്ലലോ പറഞ്ഞത്; എന്തുകൊണ്ട് മരട് ഫ്‌ളാറ്റ് വിധി നടപ്പാക്കുന്നില്ലെന്ന് ചോദിച്ച് പിണറായിയുടെ ഫേസ്‌ബുക്ക് പേജിൽ വിമർശന വർഷം; പൊങ്കാല നിലയ്ക്കാത്ത രാത്രി കണ്ടില്ലെന്ന് നടിച്ച് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീം
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ